'എന്നെ താഴെയിറക്കാന്‍ ശ്രമിച്ചവര്‍ വീണ്ടും എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് എന്നെ പഠിപ്പിച്ചു; എന്നെ എതിര്‍ത്തവര്‍ ജനാധിപത്യത്തിന്റെ ശക്തി എന്താണെന്ന് എന്നെ പഠിപ്പിച്ചു; എന്റെ വിമര്‍ശകര്‍ എന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാന്‍ എനിക്ക് പ്രചോദനമായി; ജനങ്ങളാണ് ദൈവം; രാജ്യത്തെ പൗരന്മാര്‍ക്കാണ് എന്റെ മേല്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത്'; 'വികസിത് ഭാരത് സങ്കല്‍പ് സഭ'യില്‍ തുറന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

'എന്നെ താഴെയിറക്കാന്‍ ശ്രമിച്ചവര്‍ വീണ്ടും എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് എന്നെ പഠിപ്പിച്ചു; എന്നെ എതിര്‍ത്തവര്‍ ജനാധിപത്യത്തിന്റെ ശക്തി എന്താണെന്ന് എന്നെ പഠിപ്പിച്ചു; എന്റെ വിമര്‍ശകര്‍ എന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാന്‍ എനിക്ക് പ്രചോദനമായി;  ജനങ്ങളാണ് ദൈവം; രാജ്യത്തെ പൗരന്മാര്‍ക്കാണ് എന്റെ മേല്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത്';  'വികസിത് ഭാരത് സങ്കല്‍പ് സഭ'യില്‍ തുറന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി
View on original source
വിഭാഗം: Politics
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ന്യൂഡല്‍ഹി: തന്റെ പൊതുജീവിതത്തില്‍ തന്നെ എതിര്‍ത്തവര്‍ ജനാധിപത്യത്തിന്റെ യഥാര്‍ഥ കരുത്ത് മനസിലാക്കാന്‍ സഹായിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്നും മോദി പറഞ്ഞു. ഭരണസാരഥ്യത്തില്‍ 25 വര്‍ഷം പൂര്‍ത്തിയായ വേളയില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. '2001 ഒക്ടോബര്‍ 7-ന് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇങ്ങനെയൊരു നാഴികകല്ല് പിന്നിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന്, ഭരണസാരഥ്യത്തില്‍ ഞാന്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കുന്നു. ജനങ്ങളുടെ നിരന്തരമായ അനുഗ്രഹം കൊണ്ടാണ് ഇത് സാധ്യമായത്. രാജ്യത്തെ ജനങ്ങള്‍ക്കും ബിജെപിക്കും എന്‍ഡിഎയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു', നരേന്ദ്ര മോദി പറഞ്ഞു. ഡല്‍ഹിയില്‍ ബി.ജെ.പി. സംഘടിപ്പിച്ച 'വികസിത് ഭാരത് സങ്കല്‍പ് സഭ' എന്ന പൊതുയോഗത്തില്‍ സംസാരിക്കവെയാണ് തന്റെ പൊതുജീവിതത്തിലെ കഠിനാനുഭവങ്ങളെക്കുറിച്ചും തന്നെ വളര്‍ത്തിയ പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞത്. ഭരണരംഗത്തെ നീണ്ട കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍ വാരണാസിയിലും വഡ്നഗറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. 2001 ഒക്ടോബര്‍ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇങ്ങനെയൊരു നാഴികക്കല്ല് പിന്നിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് മോദി അനുസ്മരിച്ചു. അധികാരമോഹമല്ല, മറിച്ച് രാജ്യസേവനമെന്ന ദൗത്യമാണ് തന്നെ നയിക്കുന്നതെന്നും, ഇന്ന് തന്റെ മേല്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളതും തനിക്ക് ദൈവത്തെപ്പോലെയായതും രാജ്യത്തെ ജനങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. '2001 ഒക്ടോബര്‍ 7-ന് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇങ്ങനെയൊരു നാഴികക്കല്ല് പിന്നിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന്, ഭരണസാരഥ്യത്തില്‍ ഞാന്‍ തുടര്‍ച്ചയായ 25 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയിരിക്കുന്നു. ജനങ്ങളുടെ നിരന്തരമായ അനുഗ്രഹം കൊണ്ടാണ് ഇത് സാധ്യമായത്. രാജ്യത്തെ ജനങ്ങള്‍ക്കും ബി.ജെ.പി.ക്കും എന്‍.ഡി.എ.യ്ക്കും സഹപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. ഇന്ന് ഞാന്‍ എന്താണോ, എവിടെയാണോ, എന്ത് ഉത്തരവാദിത്തമാണോ വഹിക്കുന്നത്, അതെല്ലാം ജനങ്ങള്‍ കാരണമാണ്. എന്നെ സംബന്ധിച്ചിടത്തോളം ജനങ്ങളാണ് ദൈവം. രാജ്യത്തെ പൗരന്മാര്‍ക്കാണ് എന്റെ മേല്‍ ഏറ്റവും കൂടുതല്‍ അവകാശമുള്ളത്. രാജ്യത്തിനു വേണ്ടി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കാനും രാപ്പകലില്ലാതെ ജനങ്ങളെ സേവിക്കാനും ദൈവം എനിക്ക് കരുത്ത് നല്‍കട്ടെ. എന്റെ കുട്ടിക്കാലത്ത് ഗുരുനാഥന്മാര്‍ പലകാര്യങ്ങളും ഞങ്ങളെ പഠിപ്പിച്ചിരുന്നു. ക്ലാസില്‍ ഏറ്റവും ആദ്യം എത്തുന്ന കുട്ടികളില്‍ എന്റെ പേര് എപ്പോഴും ഉണ്ടാകുമായിരുന്നു. പഠിക്കാനുള്ള ആഗ്രഹം എന്റെ ജീവിതത്തിന്റെ ഭാഗമായി. ഇന്നും എന്നെ ഒരു വിദ്യാര്‍ത്ഥിയായിട്ടാണ് ഞാന്‍ കാണുന്നത്. ദിവസവും എന്തെങ്കിലും പുതിയ കാര്യം പഠിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. കൂടുതല്‍ പഠിക്കുന്തോറും രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനുള്ള എന്റെ കഴിവ് വര്‍ദ്ധിക്കും. എന്നെ പഠിപ്പിച്ചവര്‍ എനിക്ക് വിനയമാണ് പകര്‍ന്നുതന്നത്. എന്നെ താഴെയിറക്കാന്‍ ശ്രമിച്ചവര്‍ വീണ്ടും എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്ന് എന്നെ പഠിപ്പിച്ചു. എന്നെ എതിര്‍ത്തവര്‍ ജനാധിപത്യത്തിന്റെ ശക്തി എന്താണെന്ന് എന്നെ പഠിപ്പിച്ചു. എന്നെ പിന്തുണച്ചവര്‍ എനിക്ക് ധൈര്യം തന്നപ്പോള്‍, എന്റെ വിമര്‍ശകര്‍ എന്നിലേക്ക് തന്നെ തിരിഞ്ഞുനോക്കാനും ആത്മപരിശോധന നടത്താനും എനിക്ക് പ്രചോദനമായി. എന്നോടൊപ്പം നിന്നവര്‍ വിശ്വാസത്തിന്റെ ശക്തി എനിക്ക് കാണിച്ചുതന്നു. ഓരോ പ്രതിസന്ധിയും എന്റെ സഹനശക്തി പരിശോധിക്കാനുള്ള അവസരമായി, ഓരോ വിജയവും എന്റെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിച്ചു, ഓരോ നേട്ടവും വലിയ ലക്ഷ്യങ്ങളിലേക്ക് മുന്നേറാനുള്ള ധൈര്യവും ദൃഢനിശ്ചയവും എനിക്ക് നല്‍കി. 2001-ലെ ഭുജ് ഭൂകമ്പം പ്രതിസന്ധികളില്‍ തളരാതെ പുനര്‍നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ പഠിപ്പിച്ചപ്പോള്‍, ചന്ദ്രയാന്‍ ദൗത്യം പരാജയങ്ങളില്‍ നിന്ന് എങ്ങനെ ഉയര്‍ത്തെഴുന്നേല്‍ക്കണമെന്ന് കാണിച്ചുതന്നു. കോവിഡ് മഹാമാരി രാജ്യത്തിന്റെ കൂട്ടായ ബോധത്തിന്റെ പ്രാധാന്യം മനസ്സിലാക്കി തന്നു. നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ക്കിടയിലും മുന്നോട്ട് പോകാന്‍ പ്രചോദിപ്പിച്ചതിന് മാധ്യമങ്ങളോടും ഞാന്‍ നന്ദി പറയുന്നു. വേദങ്ങള്‍ മുതല്‍ വിവേകാനന്ദന്‍ വരെ നീളുന്ന, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമുള്ള, മനുഷ്യന്റെ മാനവികതയിലുള്ള വിശ്വാസം വീണ്ടെടുത്ത രാജ്യത്തിനായി സേവനം അനുഷ്ഠിക്കുമ്പോള്‍ എനിക്ക് ഒരിക്കല്‍ പോലും ഒറ്റപ്പെട്ടതായി തോന്നിയിട്ടില്ല. ഇന്നത്തെ ദിവസം വെറുമൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല, ഭാവിയിലേക്കുള്ള ദൃഢമായ ഒരു പ്രതിജ്ഞ പുതുക്കല്‍ കൂടിയാണ്. 2047 ഓടെ വികസിത് ഭാരതം യാഥാര്‍ത്ഥ്യമാക്കുക, ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക, ബഹിരാകാശത്ത് മനുഷ്യന്‍ കാല്‍കുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ ഇന്ത്യ കൈവരിക്കും. നമുക്ക് തീര്‍ച്ചയായും അത് സാധ്യമാകും.' തന്നില്‍ വിശ്വാസമര്‍പ്പിച്ച രാജ്യത്തെ ഓരോ പൗരന്മാര്‍ക്കും ബി.ജെ.പി., എന്‍.ഡി.എ. സഹപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ ഈ നാഴികക്കല്ല് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.