'പ്രത്യേക ഉത്തരവില്ല,​ അറസ്റ്റിലായി 48 മണിക്കൂർ ജയിലിൽ കഴിഞ്ഞാൽ സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ നൽകാം'​- സുപ്രീം കോടതി

'പ്രത്യേക ഉത്തരവില്ല,​  അറസ്റ്റിലായി 48 മണിക്കൂർ ജയിലിൽ കഴിഞ്ഞാൽ  സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ നൽകാം'​- സുപ്രീം കോടതി
View on original source
വിഭാഗം: Politics
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ന്യൂഡൽഹി: അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സർക്കാർ ഉദ്യോഗസ്ഥൻ സ്വമേധയാ സസ്‌പെൻഷനിലായതായി കണക്കാക്കണമെന്ന് സുപ്രീംകോടതി. ഇതിനായി പ്രത്യേക സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കേണ്ട ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കൈക്കൂലി കേസിൽ പ്രതിയായ ബീഹാറിലെ ആശുപത്രി മാനേജരെ ജാമ്യത്തിൽ വിട്ടയച്ച സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയ പട്ന ഹൈക്കോടതിയുടെ നടപടിക്കെതിരായ അപ്പീൽ പരിഗണിക്കവെയായിരുന്നു കോടതിയുടെ സുപ്രധാന നിരീക്ഷണം. അറസ്റ്റിലായശേഷം 15 ദിവസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞ ഉദ്യോഗസ്ഥനെ പിന്നീട് അതേ ആശുപത്രിയിൽ അതേ തസ്തികയിൽ നിയമിച്ചതിലും കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ബീഹാറിലെ സദർ ആശുപത്രിയിൽ മാനേജർ/അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തിരുന്നയാളാണ് കേസിലെ പ്രതി. പരാതിക്കാരന്റെ 36,421 രൂപയുടെ വേതനം അനുവദിച്ചുനൽകുന്നതിന് 4,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിലാണ് അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കേസെടുത്തത്. തുടർന്ന് അറസ്റ്റിലായ ഇയാൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യത്തിനെതിരെ പരാതിക്കാരൻ പട്ന ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് സെഷൻസ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഹൈക്കോടതി പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ടു. ഇതിനെതിരെയാണ് പ്രതി സുപ്രീംകോടതിയിൽ പ്രത്യേക അനുമതിക്കായി ഹർജി നൽകിയത്. ഈ കേസ് പരിഗണിക്കവെയായിരുന്നു സസ്‌പെൻഷനുമായി ബന്ധപ്പെട്ട നിരീക്ഷണം സുപ്രീംകോടതി നടത്തിയത്‌. 'ഒരു സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായി 48 മണിക്കൂറിലധികം ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണെങ്കിൽ അയാൾ സസ്‌പെൻഷനിലായെന്ന് കണക്കാക്കും. ഇതിനായി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കേണ്ട ആവശ്യമില്ല. കേസിലെ പ്രതി ഏകദേശം 15 ദിവസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞതിനാൽ ഈ വ്യവസ്ഥ അദ്ദേഹത്തിനും ബാധകമാണ്' -കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയതോടെ പ്രതിക്ക് സെഷൻസ് കോടതി അനുവദിച്ച ജാമ്യം തുടരും. അതേസമയം, ഉദ്യോഗസ്ഥനെ അതേ തസ്തികയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന സർക്കാർ പരിശോധിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.