ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്; അധ്യക്ഷ പി.ടി ഉഷയ്ക്ക് തോൽവി, അഞ്ജു ബോബി ജോർജ്ജിന് ജയം

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ്; അധ്യക്ഷ പി.ടി ഉഷയ്ക്ക് തോൽവി, അഞ്ജു ബോബി ജോർജ്ജിന് ജയം
View on original source
വിഭാഗം: Sports
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) തിരഞ്ഞെടുപ്പിൽ നിലവിലെ അധ്യക്ഷ പി.ടി ഉഷയ്ക്ക് തോൽവി. സ്‌പോർട്‌സ് പേഴ്‌സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പാണ് പൂർത്തിയായത്. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക് മാത്രമേ അധ്യക്ഷ പദവിയിലേക്കുള്ള ജനറൽ ബോഡി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കൂ. ഇതോടെ അടുത്ത തവണ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള പി.ടി ഉഷയുടെ വഴിയടഞ്ഞു. നാല് സ്ഥാനങ്ങളിലേക്കായി ആറ് മുൻ വനിതാ താരങ്ങളാണ് മത്സരിച്ചത്. 40 വോട്ടുകൾ മാത്രം ലഭിച്ച പി.ടി ഉഷ അഞ്ചാം സ്ഥാനത്താണെത്തിയത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് മലയാളിയായ മുൻ അത്‌ലറ്റ് അഞ്ജു ബോബി ജോർജ്ജിനാണ്. അഞ്ജു 53 വോട്ടുകൾ നേടിയപ്പോൾ മുൻ ഹോക്കി ക്യാപ്റ്റൻ റാണി രാംപാൽ 50 വോട്ടുകൾ നേടി. മുൻ അമ്പെയ്ത്ത് താരം ഡോള ബാനർജി 45 വോട്ടുകൾ നേടിയപ്പോൾ ബാഡ്മിന്റൺ താരമായിരുന്ന സൈന നേവാൾ 43 വോട്ടുകളും നേടി. മുൻ അത്‌ലറ്റ് അനിത പോൾ ദുരൈ വെറും ആറ് വോട്ടുകളുമായി അവസാന സ്ഥാനത്താണെത്തിയത്. അതേസമയം, വോട്ടെടുപ്പിന് മുമ്പുതന്നെ പി.ടി ഉഷയെ പരാജയപ്പെടുത്താൻ ഡോള ബാനർജിയുടെ നേതൃത്വത്തിൽ ചരടുവലികൾ നടന്നതായി ആരോപണമുണ്ടായിരുന്നു. 'ന്യൂ ഭാരത് പാനൽ' എന്ന പേരിൽ ഒരു സന്ദേശം വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയും അംഗങ്ങൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്ന് പി.ടി ഉഷ പക്ഷം ആരോപിച്ചിരുന്നു. അഞ്ജു ബോബി ജോർജ്ജ്, സൈന നേവാൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ഈ പാനലുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡോള ബാനർജിക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഇലക്ടറൽ ഓഫീസർക്ക് പി.ടി ഉഷ പരാതി നൽകുകയും ചെയ്തിരുന്നു.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.