പ്രവാസം അവസാനിപ്പിച്ചവർക്ക് നോർക്ക റിട്ടേണി ഐ.ഡി കാർഡ്: രജിസ്ട്രേഷൻ ആരംഭിച്ചു

പ്രവാസം അവസാനിപ്പിച്ചവർക്ക് നോർക്ക റിട്ടേണി ഐ.ഡി കാർഡ്:  രജിസ്ട്രേഷൻ ആരംഭിച്ചു
View on original source
വിഭാഗം: Tourism
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ദോഹ: പ്രവാസികളുടെ പുനരധിവാസത്തിന് ഇനി പുതിയ കരുത്ത്.പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്ക് കേരള സർക്കാർ പ്രഖ്യാപിച്ച 'നോർക്ക റിട്ടേണി ഐ.ഡി കാർഡ്' പദ്ധതിയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. തിരിച്ചെത്തിയ പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പദ്ധതിക്കായുള്ള ഔദ്യോഗിക വെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചതായി നോർക്ക റൂട്ട്സ് വാർത്താക്കുറിപ്പിൽ അറിയിച്ചു.കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്തോ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലോ പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തി സ്ഥിരതാമസമാക്കിയവർക്കാണ് ഈ ഐ.ഡി കാർഡിന് അർഹതയുള്ളത്. മൂന്നുവർഷ കാലാവധിയുള്ള കാർഡിന് 200 രൂപയാണ് ഫീസ്.നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ചോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈൽ നമ്പറിലേക്ക് ഡിജിറ്റൽ ഇ-കാർഡുകൾ നേരിട്ട് ലഭിക്കും. എൻറോൾമെന്റ് നടപടികൾ വേഗത്തിലാക്കാൻ തിരുവനന്തപുരം തൈക്കാടുള്ള നോർക്ക സെന്റർ ആസ്ഥാനത്ത് പ്രത്യേക ഹെൽപ്പ് ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്.മടങ്ങിയെത്തിയ പ്രവാസികളുടെ കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുക, സർക്കാരിന്റെ പുനരധിവാസ-ക്ഷേമ പദ്ധതികൾ അർഹരിലേക്ക് എത്തിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യം. നോർക്കയുടെ സംരംഭകത്വ വായ്പാ പദ്ധതിയായ എൻ.ഡി.പി.ആർ.ഇ.എം (NDPREM), സാന്ത്വന ചികിത്സാ ധനസഹായം, നൈപുണ്യ വികസന പരിശീലനങ്ങൾ എന്നിവയ്ക്ക് ഈ കാർഡ് ആധികാരിക രേഖയായിരിക്കും. ഭാവിയിൽ പ്രമുഖ ആശുപത്രികൾ, ലാബുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക കിഴിവുകളും ആനുകൂല്യങ്ങളും കാർഡ് ഉടമകൾക്ക് ലഭ്യമാക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.അപേക്ഷയോടൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ് എന്നിവ സമർപ്പിക്കണം. വിദേശത്തുനിന്ന് തിരിച്ചെത്തിയവർ കാലാവധി കഴിഞ്ഞ നോർക്ക കാർഡ്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്, അല്ലെങ്കിൽ പാസ്‌പോർട്ടിലെ വിസാ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ തെളിവായി നൽകണം. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ വില്ലേജ് ഓഫീസർ, തദ്ദേശ സ്ഥാപന സെക്രട്ടറി, ജനപ്രതിനിധികൾ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ എന്നിവരിൽ ആരിൽ നിന്നെങ്കിലും ലഭിച്ച സാക്ഷ്യപത്രം ഹാജരാക്കണം.കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ 1800 425 3939 (ഇന്ത്യയിൽ നിന്ന്), +91 8802012345 (വിദേശത്തുനിന്ന് മിസ്ഡ് കോൾ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.ഷഫീക്ക് അറയ്ക്കൽ

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.