ആരാധ്യയെ ചേർത്തുപിടിച്ച് അഗസ്ത്യ; ബച്ചൻ കുടുംബത്തിന്റെ ദീപാവലി ആഘോഷ ചിത്രങ്ങൾ

ആരാധ്യയെ ചേർത്തുപിടിച്ച് അഗസ്ത്യ; ബച്ചൻ കുടുംബത്തിന്റെ ദീപാവലി ആഘോഷ ചിത്രങ്ങൾ
View on original source
വിഭാഗം: Entertainment
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ബോളിവുഡിന്റെ പ്രധാന കുടുംബമായ ബച്ചൻ ഫാമിലിയിലെ ദീപാവലി ആഘോഷങ്ങൾ എപ്പോഴും ആരാധകർ വലിയ കൗതുകത്തോടെയാണ് ഉറ്റുനോക്കാറുള്ളത്. ഇത്തവണത്തെ ഉത്സവരാവിനെ കൂടുതൽ മനോഹരമാക്കിക്കൊണ്ട് കുടുംബത്തിന്റെ സ്നേഹനിർഭരമായ ചില നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംരംഭകയായ നവ്യ നവേലി നന്ദ. ജൽസയിലെ പൂന്തോട്ടത്തിൽ വെച്ച് നടന്ന ലളിതമായ ഒത്തുചേരലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിൽ തരംഗമായി മാറുന്നത്. Also Read: 'മറ്റൊരു ജീവിയെ കൊല്ലാൻ എനിക്കാവില്ല'; എന്തുകൊണ്ട് വെജിറ്റേറിയനായി തുടരുന്നു എന്ന് വ്യക്തമാക്കി സായ് പല്ലവി "എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം ഏറെ സന്തോഷം നിറഞ്ഞ ഒരു ദീപാവലി" എന്ന കുറിപ്പോടെയാണ് നവ്യ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. സഹോദരനും നടനുമായ അഭിഷേക് ബച്ചനൊപ്പം ശ്വേത നന്ദ ചേർന്നുനിന്ന് പടക്കം പൊട്ടിക്കുന്നതും, കസിൻമാരായ അഗസ്ത്യ നന്ദയും ആരാധ്യ ബച്ചനും തമ്മിലുള്ള ഊഷ്മളമായ സ്നേഹബന്ധവുമാണ് ചിത്രങ്ങളിലെ പ്രധാന ആകർഷണം. ആരാധ്യയെ അഗസ്ത്യ വാത്സല്യത്തോടെ ചേർത്തുപിടിച്ച് പോസ് ചെയ്യുന്ന ചിത്രം ആരാധകരുടെ മനസ്സ് കവർന്നു കഴിഞ്ഞു. ഇവരോടൊപ്പം അടുത്ത സുഹൃത്തും നടിയുമായ അനന്യ പാണ്ഡെയും ആഘോഷങ്ങളിൽ പങ്കുചേർന്നിട്ടുണ്ട്. എന്നാൽ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ഐശ്വര്യ റായ് എന്നിവരുടെ സാന്നിധ്യം ഈ പ്രത്യേക ഫ്രെയിമുകളിൽ കാണാനില്ലായിരുന്നു. ഈ പരസ്യത്തിന് ശേഷം വായന തുടരാം Also Read: 15-ാം വയസ്സിൽ അഞ്ച് വീടുകളും മെഴ്‌സിഡസും, 21-ൽ കരിയർ വിട്ടു; സിനിമയും ജീവിതവും പറഞ്ഞ് നീതു കപൂർ ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി ബോളിവുഡിലെ യുവതാരങ്ങളെല്ലാം അണിനിരന്നു. "നീയാണ് എന്റെ വെളിച്ചം" എന്ന് അനന്യ പാണ്ഡെ കമന്റ് ചെയ്തപ്പോൾ, സുഹാന ഖാൻ, ഷനായ കപൂർ തുടങ്ങിയവർ ഹൃദയത്തിന്റെ ഇമോജികളുമായാണ് സ്നേഹം അറിയിച്ചത്. "കുടുംബം ഒരുമിച്ച് നിൽക്കുന്നത് കാണാൻ ഏറെ സന്തോഷം തോന്നുന്നു" എന്നും "അഗസ്ത്യയും നവ്യയും ആരാധ്യയും ഒരുമിച്ചുള്ള നിമിഷങ്ങൾ കാണാൻ കാത്തിരിക്കുന്നു" എന്നും തുടങ്ങി ആരാധകരുടെ നിരവധി സ്നേഹപ്രകടനങ്ങളാണ് പോസ്റ്റിന് താഴെ നിറയുന്നത്. ദിവസങ്ങൾക്ക് മുൻപ് മനീഷ് മൽഹോത്രയുടെ വസതിയിൽ നടന്ന ദീപാവലി പാർട്ടിയിൽ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ഒന്നിച്ചെത്തി പാപ്പരാസികൾക്ക് പോസ് ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ പരസ്യത്തിന് ശേഷം വായന തുടരാം Also Read: Bigg Boss: ബിഗ് ബോസ് ഹൗസിൽ വൈൽഡ് കാർഡ്​ എൻട്രിയായി ധ്യാൻ ശ്രീനിവാസൻ? കുടുംബബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന അഭിഷേക് ബച്ചൻ, തന്റെ ജീവിതത്തെയും മാതാപിതാക്കളെയും മകളെയും കുറിച്ച് മുൻപ് മനസ്സ് തുറന്നിട്ടുണ്ട്. "എന്റെ അച്ഛനും മകളുമാണ് എന്റെ ഏറ്റവും വലിയ പ്രചോദനങ്ങൾ. മുകളിൽ അമിതാഭ് ബച്ചൻ എന്ന ഇതിഹാസം ജീവിക്കുമ്പോൾ വേറൊരു പ്രചോദനത്തിന്റെ ആവശ്യമില്ലെങ്കിലും, ഇന്നത്തെ പുതിയ തലമുറയുടെ കാര്യങ്ങളിലെ വ്യക്തതയും ലാളിത്യവും ഞാൻ കണ്ട് പഠിക്കുന്നത് ആരാധ്യയിൽ നിന്നാണ്," എന്നായിരുന്നു അഭിഷേകിന്റെ വാക്കുകൾ. ഈ പരസ്യത്തിന് ശേഷം വായന തുടരാം മകൾക്ക് വാക്കുകളിലൂടെ ഉപദേശം നൽകുന്നതിനേക്കാൾ, നല്ല മൂല്യങ്ങളോടെ ജീവിച്ച് അവൾക്ക് മുന്നിൽ മാതൃകയാവാനാണ് താനും ഐശ്വര്യയും എപ്പോഴും ശ്രമിക്കാറുള്ളതെന്നും അഭിഷേക് പറഞ്ഞു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS .

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.