ടൂറിസത്തിന് പുത്തൻ ഉണർവകി ഒമാൻ; മസ്‌കത്തിൽ 12 പുതിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചു

ടൂറിസത്തിന് പുത്തൻ ഉണർവകി ഒമാൻ; മസ്‌കത്തിൽ 12 പുതിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചു
View on original source
വിഭാഗം: Business
പങ്കിടുക
ആർക്കൈവ്
ലൈക്ക്
മാനിലെ ടൂറിസം, വാണിജ്യ മേഖലകളിൽ വലിയ തോതിൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന്റെ ഭാഗമായി മസ്‌കത്തിൽ 12 പുതിയ വികസന പദ്ധതികൾ പ്രഖ്യാപിച്ചു. ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതികൾ മസ്‌കത്ത് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഖുറം, മുത്ര, സീബ്, കുറിയാത്ത് എന്നീ പ്രധാന മേഖലകളിലാണ് വാട്ടർഫ്രണ്ട് പ്രോജക്റ്റുകൾ ഉൾപ്പെടെയുള്ള ഈ വികസന പദ്ധതികൾ ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായി ഖുറത്തിൽ പത്തു ലക്ഷത്തിലധികം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ പ്രൊമനേഡുകൾ, കഫേകൾ, മാർക്കറ്റുകൾ എന്നിവ ഉൾപ്പെടുത്തി വിപുലമായ വാട്ടർഫ്രണ്ട് നിർമ്മിക്കും. കൂടാതെ മുത്ര തുറമുഖത്തിന് സമീപം വാണിജ്യ സമുച്ചയങ്ങളും ഹോട്ടലുകളും യാഥാർത്ഥ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മോളോഫ് ഒമാന് സമീപമുള്ള 'അൽ തലാത്' പദ്ധതിയിൽ ഫോർ സ്റ്റാർ ഹോട്ടലും ഓഫീസ് ഇടങ്ങളും അതിവേഗം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ബൗഷർ ഡ്യൂൺസിൽ സാഹസിക വിനോദ കേന്ദ്രങ്ങളും ഓപ്പൺ എയർ തിയേറ്ററുകളും ഉൾപ്പെടുന്ന പദ്ധതികളും ഇതിന്റെ ഭാഗമായി ഒരുങ്ങുന്നുണ്ട്. നിക്ഷേപകർക്ക് സ്വന്തം നിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസരവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ ഒമാന്റെ ടൂറിസം മേഖലയിലും സാമ്പത്തിക രംഗത്തും വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.