Indian Travel Trends: ഗോവയോ മണാലിയോ അല്ല; 2027ൽ ഇന്ത്യക്കാർ യാത്ര പോകാൻ ആഗ്രഹിക്കുന്നത് ഈ സ്ഥലങ്ങളിലേക്ക്, ട്

Indian Travel Trends:  ഗോവയോ മണാലിയോ അല്ല; 2027ൽ ഇന്ത്യക്കാർ യാത്ര പോകാൻ ആഗ്രഹിക്കുന്നത് ഈ സ്ഥലങ്ങളിലേക്ക്, ട്
View on original source
വിഭാഗം: Tourism
പങ്കിടുക
ആർക്കൈവ്
ലൈക്ക്
അവധിക്കാലം ആഘോഷിക്കാൻ ഗോവയും മണാലിയും പോലുള്ള ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുന്നവരാണ് ഇന്ത്യയിലെ വലിയൊരു വിഭാഗം സഞ്ചാരികൾ. എന്നാൽ 2027ൽ യാത്രാ താൽപര്യങ്ങളിൽ മാറ്റം വരുമെന്നാണ് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത് (Indian Travel Trends). തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു പകരം അധികം അറിയപ്പെടാത്ത സ്ഥലങ്ങളും പ്രകൃതിയോട് ചേർന്നുള്ള യാത്രകളും ആത്മീയ അനുഭവങ്ങളും തേടാനാണ് കൂടുതൽ പേർക്ക് താൽപര്യം.,ഡിജിറ്റൽ യാത്രാ പ്ലാറ്റ്‌ഫോമായ അഗോഡ പുറത്തുവിട്ട 2027 ഏഷ്യ ട്രാവൽ പൾസ് റിപ്പോർട്ടിലാണ് ഈ പ്രവണതകൾ വ്യക്തമാക്കുന്നത്. ഏഷ്യയിലെ 11 വിപണികളിലായി 3,300ലധികം യാത്രക്കാരെ പങ്കെടുപ്പിച്ചുള്ള സർവേയാണിത്. ഇന്ത്യക്കാരുടെ യാത്രാ താൽപര്യങ്ങളിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാകുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു (Best Places To Visit In India)., തിരക്കില്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളോട് താൽപര്യം,2027ൽ അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ താൽപര്യമുണ്ടെന്ന് 55 ശതമാനം ഇന്ത്യൻ യാത്രക്കാരും സർവേയിൽ വ്യക്തമാക്കി. ഏഷ്യയിലെ ശരാശരി 36 ശതമാനമാണ്. അതായത്, തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കപ്പുറം പുതിയ ഇടങ്ങൾ കണ്ടെത്താനുള്ള താൽപര്യത്തിൽ ഇന്ത്യക്കാർ മുന്നിലാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.,Also Read: 154 കിലോമീറ്റര്‍ മൈലേജ്, കീലെസ് സ്റ്റാര്‍ട്ട്, ക്രൂയിസ് കണ്‍ട്രോള്‍ ; GAURA G6-ന്റെ സവിശേഷതകള്‍ ഇങ്ങനെ ,,പ്രകൃതിഭംഗി, പ്രാദേശിക സംസ്കാരം, വ്യത്യസ്തമായ അനുഭവങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന യാത്രകളോടാണ് കൂടുതൽ പേർക്ക് താൽപര്യം. യാത്ര എന്നത് വെറുതെ കാഴ്ചകൾ കാണുന്നതിൽ ഒതുങ്ങാതെ ആ സ്ഥലത്തിന്റെ ജീവിതരീതിയും സംസ്കാരവും അടുത്തറിയാനുള്ള അവസരമായി മാറുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.,സാഹസിക യാത്രകൾക്കും പ്രിയം,പ്രകൃതിയോട് ചേർന്നുള്ള സാഹസിക വിനോദങ്ങൾ യാത്ര തിരഞ്ഞെടുക്കുന്നതിലെ പ്രധാന ഘടകമായി മാറുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 42 ശതമാനം ഇന്ത്യക്കാരും ഔട്ട്ഡോർ സാഹസിക വിനോദങ്ങളാണ് യാത്രയുടെ പ്രധാന ആകർഷണങ്ങളിലൊന്നെന്ന് വ്യക്തമാക്കി.,Also Read: 'ഒരു വര്‍ഷം ഓടാന്‍ ചിലവ് വെറും 2086 രൂപ', HERO VIDA ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍ അറിയാം ,,മലനിരകളിലേക്കുള്ള യാത്രകൾക്കും താൽപര്യം വർധിക്കുന്നുണ്ട്. 2026ലെ വേനൽക്കാലത്ത് ലേ, കാസോൾ, മക്ലിയോഡ് ഗഞ്ച് തുടങ്ങിയ മലനിരകളിലെ താമസസൗകര്യങ്ങൾക്കായുള്ള തിരച്ചിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉയർന്നതായി അഗോഡയുടെ വിവരങ്ങൾ വ്യക്തമാക്കുന്നു. പ്രധാന നഗരങ്ങളിൽനിന്നുള്ള യാത്രക്കാരാണ് ഈ തിരച്ചിലിൽ കൂടുതലായി പങ്കെടുത്തത്., 2027ൽ ശ്രദ്ധ നേടുന്ന മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങൾ,2026ലെ അഗോഡയുടെ താമസസൗകര്യ തിരച്ചിൽ വിവരങ്ങൾ മുൻവർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ മൂന്ന് സ്ഥലങ്ങളിലാണ് ശ്രദ്ധേയമായ വർധന രേഖപ്പെടുത്തിയിരിക്കുന്നത്.,1. പുഷ്കർ, രാജസ്ഥാൻ,രാജസ്ഥാനിലെ പുഷ്കർ തടാകവും 52 സ്നാനഘട്ടങ്ങളും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. ഹോളി ആഘോഷങ്ങളോടനുബന്ധിച്ചുള്ള തെരുവ് ആഘോഷങ്ങളും കൂട്ടായ്മകളും സഞ്ചാരികളെ ആകർഷിക്കുന്നു.,2. ധരംശാല, ഹിമാചൽ പ്രദേശ്,മലനിരകളുടെ മനോഹാരിതയ്ക്കൊപ്പം ബുദ്ധവിഹാരങ്ങളും ടിബറ്റൻ സംസ്കാരവും ട്രെക്കിങ്ങ് പാതകളും ഇവിടുത്തെ പ്രത്യേകതകളാണ്. ദലൈലാമയുടെ വസതിയും ടിബറ്റൻ പ്രവാസി ഭരണകൂടത്തിന്റെ കേന്ദ്രവും മക്ലിയോഡ് ഗഞ്ച് മേഖലയിലാണ്.,3. ലേ, ലഡാക്ക്,ബുദ്ധവിഹാരങ്ങളും ഉയർന്ന മലനിരകളും സാഹസിക യാത്രാ സാധ്യതകളും ലേയെ വേറിട്ടുനിർത്തുന്നു. ഹെമിസ്, തിക്സെ തുടങ്ങിയ പുരാതന ബുദ്ധവിഹാരങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.,, ആത്മീയ യാത്രകൾക്കും ഇന്ത്യക്കാർക്കിടയിൽ താൽപര്യം,ആത്മീയവും മതപരവുമായ യാത്രകൾക്കും ഇന്ത്യക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. സർവേയിൽ പങ്കെടുത്ത 14 ശതമാനം പേർ ആത്മീയ യാത്രകളാണ് യാത്രയുടെ പ്രധാന കാരണങ്ങളിലൊന്നെന്ന് വ്യക്തമാക്കി. ഏഷ്യയിലെ ശരാശരി നാല് ശതമാനമാണ്. ഈ വിഭാഗത്തിൽ ഇന്ത്യയാണ് മുന്നിലെന്നും റിപ്പോർട്ട് പറയുന്നു.,പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നതിനൊപ്പം അവിടുത്തെ സംസ്കാരവും പാരമ്പര്യവും അടുത്തറിയാനും സഞ്ചാരികൾ താൽപര്യപ്പെടുന്നു. അതിനാൽ ആത്മീയതയും പ്രകൃതിഭംഗിയും ഒരുമിക്കുന്ന ഇടങ്ങൾ കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്.,എട്ട് മുതൽ 12 ദിവസം വരെ നീളുന്ന യാത്രകൾ,യാത്രയുടെ ദൈർഘ്യത്തിലും മാറ്റം പ്രകടമാണ്. 2027ൽ തങ്ങളുടെ ഭൂരിഭാഗം യാത്രകളും എട്ട് മുതൽ 12 ദിവസം വരെ നീളുന്നതായിരിക്കുമെന്ന് 26 ശതമാനം ഇന്ത്യൻ യാത്രക്കാർ അഭിപ്രായപ്പെട്ടു. ഏഷ്യയിലെ ശരാശരി 15 ശതമാനമാണ്.,തിരക്കിട്ട് ഒന്നിലധികം സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുപകരം ഒരു പ്രദേശം കൂടുതൽ വിശദമായി കണ്ടറിയാനും അവിടുത്തെ അനുഭവങ്ങൾ ആസ്വദിക്കാനുമാണ് പലർക്കും താൽപര്യം. യാത്രയ്ക്കിടെ താമസസൗകര്യങ്ങളിൽനിന്ന് കൂടുതൽ ആനുകൂല്യങ്ങളും പണത്തിന് തക്ക മൂല്യവും ലഭിക്കണമെന്നും സഞ്ചാരികൾ ആഗ്രഹിക്കുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.