അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം
View on original source
വിഭാഗം: Blend
പങ്കിടുക
ആർക്കൈവ്
ലൈക്ക്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം ജില്ലയിലെ സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച ശക്തമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റൂറൽ പോലീസ് പരിധിയിലാണ് പ്രധാനമായും റോഡ് ഗതാഗത ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് ഈ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടാകുക. ചിന്നക്കട മുതൽ ആറുമുറിക്കട വരെയുള്ള പ്രധാന പാതകളിൽ വാഹനങ്ങൾക്ക് കർശന നിയന്ത്രണം ബാധകമാക്കിയിട്ടുണ്ട്. ഈ റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചതായി പോലീസ് വ്യക്തമാക്കിക്കഴിഞ്ഞു. നിയമലംഘനം നടത്തി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് ഉടനടി നീക്കം ചെയ്യുമെന്നും ശക്തമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും പോലീസ് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രാതടസ്സം ഒഴിവാക്കുന്നതിനായി കൊട്ടാരക്കര, കൊല്ലം, ഭരണിക്കാവ്, കണ്ണനല്ലൂർ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പ്രത്യേക ബദൽ വഴികൾ നിർദ്ദേശിച്ചിട്ടുണ്ട്. കൊട്ടാരക്കര ഭാഗത്തുനിന്നുള്ള ഹെവി വാഹനങ്ങളും മറ്റ് വലിയ സർവീസുകളും അമ്പലത്തുംകാല വഴി തിരിഞ്ഞു പോകേണ്ടതാണ്. അടിയന്തര യാത്രക്കാർ പോലീസിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുൻകൂട്ടി യാത്രകൾ ആസൂത്രണം ചെയ്യണമെന്നും റൂറൽ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു. നാളെ കൊല്ലത്ത് രണ്ട് പ്രധാന ചടങ്ങുകളിലാണ് മന്ത്രി പങ്കെടുക്കുന്നത്. കുണ്ടറ പവിത്രം കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാ കര്‍ഷക വര്‍ഷാചരണവുമായി ബന്ധപ്പെട്ട 'സഹകരണത്തിലൂടെ സമൃദ്ധി' പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2:45 മുതല്‍ 4:15 വരെ നടക്കുന്ന ചടങ്ങില്‍ ജില്ലയിലെ സഹകരണ മേഖലയിലെ സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തിലേക്ക് തിരിക്കുന്ന അമിത് ഷാ, വൈകുന്നേരം 5 മണിക്ക് നടക്കുന്ന പൊതുപരിപാടിയും ഉദ്ഘാടനം ചെയ്യും. Tags: kollamAmit Shahtraffic advisory

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.