13 പേരെ വെടിവെച്ച് കൊന്ന സൈനിക ഉദ്യോ​ഗസ്ഥന്റെ വധശിക്ഷ വെടിയുതിർത്ത് നടപ്പാക്കും; അനുമതി നൽകി ട്രംപ്; 1961-ന് ശേഷം യുഎസ് സൈന്യം നടപ്പാക്കുന്ന വധശിക്ഷ

13 പേരെ വെടിവെച്ച് കൊന്ന സൈനിക ഉദ്യോ​ഗസ്ഥന്റെ വധശിക്ഷ വെടിയുതിർത്ത് നടപ്പാക്കും; അനുമതി നൽകി ട്രംപ്; 1961-ന് ശേഷം യുഎസ് സൈന്യം നടപ്പാക്കുന്ന വധശിക്ഷ
View on original source
വിഭാഗം: Politics
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ന്യൂയോർക്ക്: യുഎസിനെ നടുക്കിയ വെടിവെപ്പിൽ മുൻ സൈനിക ഉദ്യോ​ഗസ്ഥനുള്ള വധശിക്ഷ വെടിവെച്ച് നടപ്പാക്കാൻ അനുമതി. മുൻ ആർമി മേജർ നിദാൽ മാലിക്ക് ഹസ്സനെ വെടിവെച്ച് വധശിക്ഷയ്ക്ക് വിധേയനാക്കാനാണ്(Firing Squad) യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈന്യത്തിന് അനുമതി നൽകിയത്. ഇതോടെ 65 വർഷത്തിന് ശേഷം യുഎസ് സൈന്യത്തിന്റെ വധശിക്ഷയ്ക്ക് വിധേയനാകുന്ന സൈനിക ഉദ്യോ​ഗസ്ഥനാകും നിദാൽ മാലിക്ക്. യുഎസ് സൈന്യത്തിൽ സൈക്യാട്രിസ്റ്റായിരുന്ന നിദാൽ മാലിക്ക് ടെക്സാസിലെ ഫോർട്ട് ഹൂഡിൽ നടത്തിയ വെടിവെപ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്. 30-ഓളം പേർക്ക് പരിക്കേറ്റു. 2009-ലായിരുന്നു സംഭവം. തുടർന്ന് കോർട്ട് മാർഷ്യൽ നേരിടുകയും പ്രതിയെ ശിക്ഷിക്കുകയുമായിരുന്നു. അഫ്​ഗാനിസ്ഥാനിലേക്ക് യുഎസ് സൈനികരെ അയക്കുന്നത് തടയാനാണ് താൻ ആക്രമണം നടത്തിയതെന്നായിരുന്നു നിദാൽ മാലിക്ക് പറഞ്ഞിരുന്നത്. മുസ്ലീങ്ങളെ കൊല്ലാനാണ് യുഎസ് അഫ്​ഗാനിസ്ഥാനിലേക്ക് സൈനികരെ അയക്കുന്നതെന്നായിരുന്നു പ്രതിയുടെ വാദം. വിചാരണയ്ക്കിടെ താൻ ചെയ്ത കുറ്റങ്ങളൊന്നും പ്രതി നിഷേധിച്ചില്ല. താൻ പക്ഷംമാറിയ ഒരു സൈനികനാണെന്നും ഇയാൾ പറഞ്ഞിരുന്നു. നിദാൽ മാലിക്കിന്റെ വധശിക്ഷ നടപ്പാക്കുന്ന തീയതിയും സമയവും ആർമി സെക്രട്ടറി തീരുമാനിക്കുമെന്ന് പെന്റ​ഗൺ വക്താവ് സീൻ പാർണൽ അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പാക്കാൻ പ്രസിഡന്റ് അനുമതി നൽകിയെങ്കിലും നിദാൽ മാലിക്കിന് ഇതിനെ ഫെഡറൽ കോടതിയിൽ ചോദ്യംചെയ്യാം. നിദാൽ മാലിക്ക് ഇതിനെതിരേ കോടതിയെ സമീപിച്ചാൽ ശിക്ഷ നടപ്പാക്കുന്നതും ചിലപ്പോൾ വർഷങ്ങളോളം വൈകും. 1961-ലാണ് യുഎസ് സൈന്യം അവസാനമായി ഒരു വധശിക്ഷ നടപ്പാക്കിയത്. ഇതിൽത്തന്നെ വെടിയുതിർത്തുള്ള വധശിക്ഷ അപൂർവമായാണ് യുഎസ് സൈന്യം നടപ്പാക്കാറുള്ളത്. 1961-ൽ യുഎസ് ആർമി പ്രൈവറ്റ് ജോൺ എ. ബെന്നറ്റിനെയാണ് അവസാനമായി സൈന്യം വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 11 വയസ്സുള്ള പെൺകുട്ടിയെ ബലാത്സം​ഗംചെയ്തതിനായിരുന്നു ശിക്ഷ. ഇതിനുശേഷം 2008-ൽ മറ്റൊരു സൈനിക ഉദ്യോ​ഗസ്ഥനായിരുന്ന റൊണാൾഡ് ​ഗ്രേയെ വധശിക്ഷയ്ക്ക് വിധേയനാക്കാൻ അന്നത്തെ പ്രസിഡന്റ് ജോർജ് ബുഷ് അനുമതി നൽകിയെങ്കിലും പിന്നീട് കോടതി ഇത് തടഞ്ഞു. റൊണാൾഡ് ​ഗ്രേയും നിദാൽ മാലിക്കുമെല്ലാം നിലവിൽ കൻസാസിലെ സൈനിക ജയിലിലാണുള്ളത്. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam ശക്തമായ കാറ്റും കനത്ത മഴയും കടലാക്രമണവും, ഐസയാസ് കൊടുങ്കാറ്റ് അമേരിക്കൻ തീരത്തേക്ക് എത്തുന്നു സൗദി അറേബ്യയിൽ വീണ്ടും ഹൂതികളുടെ ആക്രമണം; റിയാദിൽ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ സഖ്യസേന തകർത്തു ഫ്രാൻസിനെ വലച്ച് വിദ്യാർത്ഥി പ്രതിഷേധം, 2000ലേറെ സ്കൂളുകൾ അടച്ചിട്ടു, ആറായിരത്തിലേറെ പേർ കസ്റ്റഡിയിൽ 'ഫ്ലൈദുബായ് വിമാനം തകർക്കാൻ കോ-പൈലറ്റ് പദ്ധതിയിട്ടത് ഗാസയിലെ ഇസ്രയേൽ സൈനിക നടപടികളോടുള്ള പ്രതികാരമായി': റിപ്പോർട്ട്

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.