ഒരു കാലത്ത് ലഭിച്ചിരുന്നത് എട്ട് ടൺ, ഇപ്പോൾ 2.6 ടൺ; വംശനാശ ഭീഷണിയിൽ കശ്മീരിന്റെ 'ചുവന്ന സ്വർണം'

ഒരു കാലത്ത് ലഭിച്ചിരുന്നത് എട്ട് ടൺ, ഇപ്പോൾ 2.6 ടൺ; വംശനാശ ഭീഷണിയിൽ കശ്മീരിന്റെ 'ചുവന്ന സ്വർണം'
View on original source
വിഭാഗം: SciTech
പങ്കിടുക
ആർക്കൈവ്
ലൈക്ക്
കശ്മീരിന്റെ അടുക്കളകളിലും വിവാഹവിരുന്നുകളിലും അക്ഷരങ്ങൾ പൊടിയുന്ന കവിതകളിലും നൂറ്റാണ്ടുകളായി ആദരിക്കപ്പെടുന്ന 'ചുവന്ന സ്വർണം' എന്ന കശ്മീരി കുങ്കുമപ്പൂവ് ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ നിലനിൽപ്പ് പ്രതിസന്ധി നേരിടുകയാണ്. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനം, വരണ്ട മണ്ണ്, അതിവേഗമുള്ള നഗരവത്കരണം, വ്യാപകമായ വിപണി തട്ടിപ്പുകൾ എന്നിവ താഴ്‌വരയിലെ ഈ പുരാതന വിളയെ വിനാശകരമായ ഘട്ടത്തിലേക്ക് തള്ളിയിട്ടിരിക്കുന്നു. കശ്മീരിലും സമീപ പ്രദേശങ്ങളിലും 2010-11 കാലഘട്ടത്തിൽ എട്ട് ടണ്ണോളം ലഭിച്ചിരുന്ന കുങ്കുമപ്പൂവ് ഉത്പാദനം, 2023-24 ഓടെ 2.6 ടണ്ണിലേക്ക് കൂപ്പുകുത്തിയെന്നാണ് സർക്കാരിന്‍റെ ഔദ്യോഗിക കണക്കുകൾ. കുങ്കുമപ്പൂവിന്റെ വളർച്ചയ്ക്ക് ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ആവശ്യമായ മഴ ലഭിക്കാത്തതും, ഹിമാലയൻ മേഖലയിലെ മഞ്ഞുവീഴ്ചയുടെ പാറ്റേൺ മാറിയതും ഇതിന്റെ പ്രധാന കാരണങ്ങളാണ്. ഉത്പാദനക്ഷമത വർധിപ്പിക്കാൻ 2010ൽ ഭാരത സർക്കാർ നാഷണൽ സാഫ്രൺ മിഷൻ വഴി ജലസേചന അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിച്ചെങ്കിലും തകർന്ന പൈപ്പ് ലൈനുകളും അറ്റകുറ്റപ്പണികളിലെ കാലതാമസവും കർഷകർക്ക് തിരിച്ചടിയാവുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന് പുറമെ തട്ടിപ്പുകളും ഈ മേഖലയെ തകർക്കുന്നതായാണ് റിപ്പോർട്ടുകൾ. ലോക വിപണിയിലെ 90% കുങ്കുമപ്പൂവും ഉത്പാദനം നടത്തുന്ന ഇറാന്റെ കുറഞ്ഞ നിരക്കിലുള്ള ഇറാനിയൻ കുങ്കുമപ്പൂവ് വൻതോതിൽ എത്തിച്ച്, 'കശ്മീരി കുങ്കുമപ്പൂവ്' എന്ന വ്യാജ ലേബലിൽ പാക്ക് ചെയ്ത് വിൽക്കുന്നത് പതിവായിരിക്കുകയാണ്. യഥാർത്ഥ കശ്മീരി കുങ്കുമപ്പൂവിന്റെ കടും ചുവപ്പ് നിറവും സുഗന്ധവും അളക്കുന്ന ക്രോസിൻ (Crocin) ഘടകം ഇറാനിയൻ സാഫ്രോണിൽ കുറവാണ്. വ്യാജ ലേബലിങ്ങിന് പുറമെ കൃത്രിമ ചായങ്ങളും മറ്റു സസ്യങ്ങളുടെ ഭാഗങ്ങളും കലർത്തി വിൽക്കുന്നത് ഉപഭോക്താക്കളുടെ വിശ്വാസ്യത തകർക്കുകയും പ്രാദേശിക കർഷകരുടെ വരുമാനത്തെ ക്രൂരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. പ്രതിസന്ധികൾക്കിടയിലും സർട്ടിഫിക്കേഷൻ, ഇലക്ട്രോണിക് ട്രേസബിലിറ്റി സിസ്റ്റം എന്നിവയിലൂടെ യഥാർഥ കശ്മീരി കുങ്കുമപ്പൂവിന്റെ പാരമ്പര്യം വീണ്ടെടുക്കാനുള്ള പരിശ്രമങ്ങൾ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.