മഴമേഘങ്ങൾ രൂപപ്പെടുന്നു; യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

മഴമേഘങ്ങൾ രൂപപ്പെടുന്നു; യുഎഇയിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
View on original source
വിഭാഗം: Tourism
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ദുബായ്∙ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ മഴയ്ക്കും വാരാന്ത്യത്തിൽ ചില പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്ന് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു. ഇന്ന് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. അതേസമയം, ഉച്ചയ്ക്കു ശേഷം കിഴക്കൻ, തെക്കൻ മേഖലകളിൽ മഴമേഘങ്ങൾ (കൺവെക്ടീവ് ക്ലൗഡ്സ്) രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. ഇതിനൊപ്പം താപനില ഉയരുമെന്നും കാലാവസ്ഥാ റിപോർട്ടിൽ വ്യക്തമാക്കുന്നു. രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും തീരദേശ, ഉൾനാടൻ മേഖലകളിൽ അന്തരീക്ഷ ഈർപ്പം വർധിക്കും. ഇത് കനത്ത മൂടൽമഞ്ഞിനും കാഴ്ചാപരിധി കുറയുന്നതിനും കാരണമായേക്കും. ഉപരിതല, അന്തരീക്ഷ കുറഞ്ഞ മർദ്ദ മേഖലകളുടെ സ്വാധീനം രാജ്യത്തുണ്ടെങ്കിലും മണിക്കൂറിൽ 30 മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ മാത്രമാണ് സാധ്യത. നാളെയും വെള്ളിയാഴ്ചയും സമാനമായ കാലാവസ്ഥ തുടരും. ഉച്ചയ്ക്കു ശേഷം കിഴക്കൻ മേഖലകളിൽ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയും തീരദേശങ്ങളിൽ വീണ്ടും മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യത കാണുന്നു. ശനിയാഴ്ച ഉച്ചയോടെ കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ കൂടുതൽ ശക്തമായേക്കാം. ഞായറാഴ്ച പുലർച്ചെ വരെ അന്തരീക്ഷ ഈർപ്പം ഉയർന്ന നിലയിൽ തുടരുമെന്നാണ് റിപോർട്ട്. അതേസമയം അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽക്ഷോഭ സാധ്യതയില്ലെന്നും തിരമാലകൾ ശാന്തമായിരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.