കണ്ണൂർ പയ്യന്നൂരിൽ ഫിസിയോ തെറാപ്പിക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വെൽനസ് ക്ലിനിക് ഉടമ അറസ്റ്റിൽ

കണ്ണൂർ പയ്യന്നൂരിൽ ഫിസിയോ തെറാപ്പിക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; വെൽനസ് ക്ലിനിക് ഉടമ അറസ്റ്റിൽ
View on original source
വിഭാഗം: Health
പങ്കിടുക
ആർക്കൈവ്
ലൈക്ക്
കണ്ണൂർ : ഫിസിയോതെറാപ്പിക്കെത്തിയ കാസർകോട് സ്വദേശിനിയായ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പയ്യന്നൂരിലെ ആരോഗ്യ വെൽനസ് ക്ലിനിക് ഉടമ ശരത് നമ്പ്യാരെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ വർഷം ചികിത്സയ്ക്കായി ക്ലിനിക്കിലെത്തിയ സമയത്ത് ഇയാൾ തന്നോട് അപമര്യാദയായി പെരുമാറുകയും കയറിപ്പിടിക്കുകയുമായിരുന്നുവെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിനുശേഷം ജോലിസ്ഥലത്തേക്ക് തിരികെ പോയ യുവതി, പിന്നീട് നടന്ന കൗൺസിലിംഗിനിടയിലാണ് തനിക്കുണ്ടായ അധിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതേ ക്ലിനിക്ക് ഉടമ സമാനമായ രീതിയിൽ മറ്റൊരു യുവതിയോടും മോശമായി പെരുമാറിയ കേസിൽ മുൻപ് അറസ്റ്റിലായിരുന്നു. ഇയാളുടെ മുൻകാല അതിക്രമത്തെക്കുറിച്ച് അറിഞ്ഞതോടെയാണ് കാസർകോട് സ്വദേശിനിയും പയ്യന്നൂർ പോലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.