കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി

കോഴിക്കോട് ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ; മൃതദേഹങ്ങൾ ചിന്നിച്ചിതറി, തിരിച്ചറിഞ്ഞത് മാതാപിതാക്കളെത്തി
View on original source
श्रेणी: Politics
साझा गर्नुहोस्
अभिलेख
मनपर्यो
കോഴിക്കോട്: ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് വിദ്യാർത്ഥികൾ. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അവനിക (14), പ്ലസ് ടു വിദ്യാർത്ഥി തിരുവങ്ങൂർ കോഴിപ്പറമ്പത്ത് പാർത്ഥിബ് (17) എന്നിവരാണ് മരിച്ചത്. ചേമഞ്ചേരി സ്റ്റേഷന് സമീപം മംഗലാപുരം - ചെന്നൈ മെയിൽ തട്ടിയാണ് മരണം. ഞായറാഴ്ച വൈകിട്ട് 5:45 ഓടെയാണ് സംഭവം. രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. രാത്രി ഏറെ വൈകി ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതെന്ന് കൊയിലാണ്ടി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ദേശീയപാതയും റെയിൽവേ ട്രാക്കും അടുത്തടുത്തുവരുന്ന ചേമഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു സംഭവം. അവനിക വികാസ് നോർത്ത് പാണകുളംകുനി സുരേഷ് - റീന ദമ്പതികളുടെ മകളാണ്. തിരുവങ്ങൂർ കോയി പറമ്പത്ത് സുബിഷിൻ്റെയും സുനിഷയുടയും മകനാണ് പാർത്ഥിബ്. കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

(0)टिप्पणीहरू

 

कुकीहरू बारे जानकारी

Newshunt ले तपाईंलाई साइन इन राख्न र तपाईंको भाषा र देश सम्झन आवश्यक कुकीहरू प्रयोग गर्दछ, ताकि साइट तपाईंले अपेक्षा गरेअनुसार काम गरोस्। तपाईंको अनुमतिमा, हामी Newshunt लाई मानिसहरूले कसरी प्रयोग गर्छन् भन्ने बुझ्न र समयसँगै सुधार्न एनालिटिक्स कुकीहरू पनि प्रयोग गर्न चाहन्छौं।

स्वीकार गर्नाले एनालिटिक्समा मात्र असर पार्छ। थप जान्नका लागि, हाम्रो हेर्नुहोस् गोपनीयता नीति or नियम र शर्तहरू.