ജപ്പാൻ ഓപ്പൺ ടെന്നിസ്: കാർലോസ് അൽകാരസ് സെമിഫൈനലിൽ

ജപ്പാൻ ഓപ്പൺ ടെന്നിസ്: കാർലോസ് അൽകാരസ് സെമിഫൈനലിൽ
View on original source
श्रेणी: Sports
साझा गर्नुहोस्
अभिलेख
मनपर्यो
ടോക്യോ : ജപ്പാൻ ഓപ്പൺ ടെന്നിസിൽ സെമിഫൈനലിൽ കടന്ന് കാർലോസ് അൽകാരസ്. കാനഡ താരം ഡെനിസ് ഷപോവലോവ് പരുക്കിനെ തുടർന്ന് പിന്മാറിയതോടെയാണ് ലോക മൂന്നാം നമ്പർ താരമായ അൽകാരസിന്റെ സെമി പ്രവേശനം. സ്കോർ 7-6 (7-3), 2-1 എന്ന നിലയിലിരിക്കെയാണ് ഷപോവലോവ് പിന്മാറിയത്. രണ്ടാം സെറ്റിലെ ആദ്യ ഗെയിമിനിടെ സംഭവിച്ച പരിക്കിനെത്തുടർന്ന് ഷപോവലോവിന് മത്സരം തുടരാനാകാതെ വന്നു. അൽകാരസ് സെമിയിൽ സ്പെയിൻ താരം ജൗമെ മുനാറിനെ നേരിടും. ഫ്രഞ്ച് താരം കിറിയൻ ജാക്വെയെ തോൽപ്പിച്ചാണ് മുനാർ സെമിയിലെത്തിയത്. ഷപോവലോവ് പിന്മാറുന്നതിന് മുമ്പ് മത്സരം കടുത്ത പോരാട്ടമായിരുന്നു. മാസങ്ങൾ നീണ്ട കൈമുട്ട് പരുക്കിൽനിന്ന് തിരിച്ചെത്തിയശേഷം അൽകാരസ് കളിക്കുന്ന മൂന്നാമത്തെ ടൂർണമെന്റാണിത്. കഴിഞ്ഞ മാസം യുഎസ് ഓപ്പൺ ക്വാർട്ടർ ഫൈനലിലും താരം എത്തിയിരുന്നു.

(0)टिप्पणीहरू

 

कुकीहरू बारे जानकारी

Newshunt ले तपाईंलाई साइन इन राख्न र तपाईंको भाषा र देश सम्झन आवश्यक कुकीहरू प्रयोग गर्दछ, ताकि साइट तपाईंले अपेक्षा गरेअनुसार काम गरोस्। तपाईंको अनुमतिमा, हामी Newshunt लाई मानिसहरूले कसरी प्रयोग गर्छन् भन्ने बुझ्न र समयसँगै सुधार्न एनालिटिक्स कुकीहरू पनि प्रयोग गर्न चाहन्छौं।

स्वीकार गर्नाले एनालिटिक्समा मात्र असर पार्छ। थप जान्नका लागि, हाम्रो हेर्नुहोस् गोपनीयता नीति or नियम र शर्तहरू.