മൊബൈൽ ചൂടാകുന്നത് സാധാരണമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ

മൊബൈൽ ചൂടാകുന്നത് സാധാരണമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ
View on original source
Категория: SciTech
Поделиться
Архив
Нравится
ഫോൺ ഉപയോഗിക്കുന്നതിനിടെ ചെറിയ തോതിൽ ചൂട് അനുഭവപ്പെടുന്നത് സാധാരണമാണ്. ഗെയിമിംഗ്, വീഡിയോ എഡിറ്റിംഗ്, ചാർജിംഗ് തുടങ്ങിയ കൂടുതൽ പ്രോസസ്സിംഗ് ആവശ്യമായ പ്രവർത്തനങ്ങൾക്കൊപ്പം മൊബൈൽ ഡാറ്റ, ജിപിഎസ് തുടങ്ങിയവ ഒരേസമയം പ്രവർത്തിക്കുമ്പോൾ ചൂട് കൂടാം. എന്നാൽ ഫോൺ അസാധാരണമായി ചൂടാകുകയും ബാറ്ററി വേഗത്തിൽ തീരുക, പ്രവർത്തനം മന്ദഗതിയിലാകുക തുടങ്ങിയ ലക്ഷണങ്ങൾക്കൊപ്പം ഇത് ആവർത്തിക്കുകയും ചെയ്യുന്നുവെങ്കിൽ കാരണം പരിശോധിക്കേണ്ടത് പ്രധാനമാണ്. ഒരേസമയം നിരവധി ആപ്പുകൾ പ്രവർത്തിക്കുന്നത്, സ്ക്രീൻ തെളിച്ചം വളരെ കൂടുതലായി വയ്ക്കുന്നത്, നെറ്റ്‌വർക്ക് സിഗ്നൽ ദുർബലമായ സ്ഥലത്ത് ഫോൺ തുടർച്ചയായി പ്രവർത്തിക്കുന്നത് എന്നിവയും ചൂട് കൂടാൻ കാരണമാകാം. ഗുണനിലവാരം കുറഞ്ഞ ചാർജറോ കേടായ ചാർജിങ് കേബിളോ ഉപയോഗിക്കുന്നതും പ്രശ്നമുണ്ടാക്കാം. അതുപോലെ തന്നെ ദീർഘനേരം ഗെയിം കളിക്കുക, വീഡിയോ എഡിറ്റ് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ പ്രോസസറിന് കൂടുതൽ ജോലി നൽകുന്നതിനാൽ ഫോണിന്റെ താപനില ഉയരാം. എന്നാൽ ഫോൺ കൈയിൽ പിടിക്കാൻ പോലും ബുദ്ധിമുട്ടുന്ന തരത്തിൽ ചൂടാകുക, ബാറ്ററി അസാധാരണമായി വേഗത്തിൽ തീരുക, ഫോൺ പതുക്കെയാകുകയോ ഇടയ്ക്കിടെ പ്രവർത്തനം നിലയ്ക്കുകയോ ചെയ്യുക, ബാറ്ററി വീർത്തതായി കാണപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളിൽ ഫോൺ ഉപയോഗം കുറയ്ക്കുകയും ചാർജറിൽ കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ മാറ്റിവയ്ക്കുകയും വേണം. പ്രശ്നം തുടരുകയാണെങ്കിൽ ചാർജറും കേബിളും പരിശോധിക്കുന്നതിനൊപ്പം പ്രശ്നമുണ്ടാക്കുന്ന ആപ്പുകൾ കണ്ടെത്തുകയും ആവശ്യമെങ്കിൽ സർവീസ് സെന്ററിന്റെ സഹായം തേടുകയും ചെയ്യുന്നതാണ് ഉചിതം. അതുകൊണ്ട് ഫോൺ ചെറുതായി ചൂടാകുന്നത് കണ്ടയുടൻ പേടിക്കേണ്ടതില്ല. ഉപയോഗിക്കുന്ന രീതിയും ചാർജിങ് രീതിയും ചുറ്റുപാടിലെ താപനിലയും ഉൾപ്പെടെ പല കാര്യങ്ങളും ഇതിന് കാരണമാകാം. എന്നാൽ അമിതമായ ചൂടിനൊപ്പം ബാറ്ററി വേഗത്തിൽ തീരുക, ഫോൺ മന്ദഗതിയിലാകുക, ക്രാഷ് ചെയ്യുക, ബാറ്ററി വീർക്കുക തുടങ്ങിയ മാറ്റങ്ങൾ കൂടി ഉണ്ടാകുന്നുണ്ടെങ്കിൽ അത് സാധാരണ ചൂടായി കണക്കാക്കാതെ ശ്രദ്ധിക്കേണ്ടതാണ്.

(0)Комментарии

 

Примечание о файлах cookie

Newshunt использует необходимые файлы cookie, чтобы вы оставались авторизованными и чтобы запоминать ваш язык и страну, благодаря чему сайт работает так, как вы ожидаете. С вашего разрешения мы также хотели бы использовать аналитические файлы cookie, чтобы понимать, как люди используют Newshunt, и со временем улучшать его.

Принятие влияет только на аналитику. Подробнее см. в нашей Политике конфиденциальности or Условиях использования.