വരൾച്ചയും കടക്കെണിയും നോൺ-വെജ് വേണ്ട; വിവാഹാനന്തര ആഡംബര വിരുന്ന് നിരോധിച്ച് കര്‍ണാടക ഗ്രാമം, ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴ

വരൾച്ചയും കടക്കെണിയും നോൺ-വെജ് വേണ്ട; വിവാഹാനന്തര ആഡംബര വിരുന്ന് നിരോധിച്ച് കര്‍ണാടക ഗ്രാമം, ലംഘിച്ചാൽ ഒരു ലക്ഷം രൂപ പിഴ
View on original source
Категория: Financial
Поделиться
Архив
Нравится
ശിവമോഗ: വർധിച്ചുവരുന്ന സാമ്പത്തിക ബാധ്യതയും കടുത്ത വരൾച്ചയും വിളനാശവും കണക്കിലെടുത്ത്, വിവാഹാനന്തരമുള്ള ചെലവേറിയ ആഡംബര വിരുന്നുകൾ ('ബീഗര ഊട്ട') പൂർണമായി നിരോധിച്ച് കര്‍ണാടക ഗ്രാമം. ശിവമോഗയിലെ ഷികാരിപുര താലൂക്കിലുള്ള ഹരഗി ഗ്രാമവാസികളാണ് മാതൃകാപരമായ തീരുമാനമെടുത്തത്. ഗ്രാമത്തിലെ 350-ലധികം വരുന്ന മുഴുവൻ കുടുംബങ്ങളും ആഞ്ജനേയ ക്ഷേത്രത്തിൽ ഒത്തുചേർന്നാണ് ഈ ചരിത്രപരമായ തീരുമാനമെടുത്തത്. ആഡംബര വിരുന്നുകൾ സംഘടിപ്പിക്കുന്നത് തടയുന്നതിനായി, നിരോധനം ലംഘിച്ച് വിരുന്ന് നടത്തുന്നവരിൽ നിന്ന് 1 ലക്ഷം രൂപയും ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവരിൽ നിന്ന് 50,000 രൂപയും പിഴ ഈടാക്കാനും ഗ്രാമസഭ തീരുമാനിച്ചു. പഴയ മൈസൂരു പ്രദേശങ്ങളിലും മലനാട് മേഖലയിലും വളരെ പ്രചാരത്തിലുള്ള പരമ്പരാഗത നോൺ-വെജ് വിരുന്നാണ് 'ബീഗര ഊട്ട'."കടുത്ത വരൾച്ചയും തുടർച്ചയായ വിളനാശവും കാരണം ഞങ്ങളുടെ ഗ്രാമത്തിലുടനീളമുള്ള കർഷകരും കുടുംബങ്ങളും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം കഷ്ടപ്പെടുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, വിവാഹത്തിന് ശേഷമുള്ള ഗംഭീരമായ നോൺ-വെജിറ്റേറിയൻ വിരുന്നുകൾ നടത്തുന്നത് സമീപകാലത്തായി ഇത് ഒരു സാമൂഹിക അന്തസിന്‍റെ ഭാഗമാവുകയും നിർധനരായ കുടുംബങ്ങൾ പോലും വലിയ തുക കടമെടുത്ത് ഇത്തരം വിരുന്നുകൾ നടത്താൻ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഇത് സാധാരണക്കാരായ കുടുംബങ്ങളെ പോലും പ്രതിസന്ധിയിലാക്കി" ഗ്രാമവാസിയായ കെ.ബി. ഷെക്രാജ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് വിവാഹച്ചടങ്ങുകൾ ലളിതമാക്കാനും അടുത്ത ബന്ധുക്കളായ 10 മുതൽ 20 വരെ ആളുകളിൽ മാത്രമായി പരിമിതപ്പെടുത്താനും തീരുമാനമായി. പരമ്പരാഗത ആചാരങ്ങൾ പിന്തുടരാമെങ്കിലും ഗ്രാമവാസികളെ മുഴുവൻ പങ്കെടുപ്പിച്ചുകൊണ്ട് വലിയ വിരുന്നുകൾ നടത്തുന്നതിനും വിലക്കുണ്ട്.

(0)Комментарии

 

Примечание о файлах cookie

Newshunt использует необходимые файлы cookie, чтобы вы оставались авторизованными и чтобы запоминать ваш язык и страну, благодаря чему сайт работает так, как вы ожидаете. С вашего разрешения мы также хотели бы использовать аналитические файлы cookie, чтобы понимать, как люди используют Newshunt, и со временем улучшать его.

Принятие влияет только на аналитику. Подробнее см. в нашей Политике конфиденциальности or Условиях использования.