ഡല്‍ഹിയില്‍ സി.ജെ.പി. പ്രതിഷേധം: മെട്രോ നിയന്ത്രണങ്ങള്‍, ട്രെയിനുകള്‍ റദ്ദാക്കി, 23,000 പോലീസുകാരെ വിന്യവിച്ചു

ഡല്‍ഹിയില്‍ സി.ജെ.പി. പ്രതിഷേധം: മെട്രോ നിയന്ത്രണങ്ങള്‍, ട്രെയിനുകള്‍ റദ്ദാക്കി, 23,000 പോലീസുകാരെ വിന്യവിച്ചു
View on original source
Категория: Politics
Поделиться
Архив
Нравится
ന്യൂഡല്‍ഹി: ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തര്‍മന്തറില്‍ നടത്താനിരുന്ന 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ (സി.ജെ.പി) പ്രതിഷേധത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ കനത്ത നിയന്ത്രണങ്ങള്‍. പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്നും, മെട്രോ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കേന്ദ്രസേനയടക്കം 23,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിപ്പിച്ചിരിക്കുന്നത്. ട്രെയിനുകള്‍ക്ക് നിയ്രന്തണം ഏര്‍പ്പെ ടുത്തിയിട്ടുണ്ട്. ലോക്കല്‍ എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കും. അനുമതിയില്ലാതെ പ്രതിഷേധത്തില്‍ ഒരു കാരണവശാലും ആരും പങ്കെടുക്കരു തെന്ന നിര്‍ദേശം ഡല്‍ഹിപോലീസ് നല്‍കിയിട്ടുണ്ട്. നിര്‍ദേശം അവഗണിച്ച് എത്തുന്നവര്‍ക്ക് എതിരേ കര്‍ശന നടപടിയെടുക്കും. ജന്തര്‍മന്ദറിലെ പ്രതിഷേധ ത്തിന് പത്തുദിവസം മുമ്പേ അനുമതി നേടണമെന്നാണ്. എന്നാല്‍ അത് പ്രതിഷേധക്കാര്‍ നേടിയിട്ടില്ലെന്നും പോലീസ് പറയുന്നു.സമരത്തെ തടയുന്നതിന്റെ ഭാഗമായി പ്രതിഷേധക്കാര്‍ നഗരത്തില്‍ പ്രവേശിക്കാതിരിക്കാന്‍ 57 മെട്രോ സ്റ്റേഷനുകളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചി ട്ടുണ്ട്. അറിയിപ്പ് പ്രകാരം, ബാധിക്കപ്പെട്ട സ്റ്റേഷനുകളിലെ പ്രവേശന, പുറത്തുകടക്കല്‍ കവാടങ്ങള്‍ ഒക്ടോബര്‍ 9 വെള്ളി രാത്രി 9 മണി മുതല്‍ അടച്ചിടും. ഈ സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന മെട്രോ ട്രെയിനുകള്‍ കുറഞ്ഞ ആവൃത്തിയിലായിരിക്കും സര്‍വീസ് നടത്തുക. രാജീവ് ചോക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ന്യൂഡല്‍ഹി, പട്ടേല്‍ ചോക്ക്, ജന്‍പത്, മണ്ടി ഹൗസ്, ബരാഖംബ റോഡ്, ഐ.ടി.ഒ, ഡെല്‍ഹി ഗേറ്റ്, ഖാന്‍ മാര്‍ക്കറ്റ്, ലോക് കല്യാണ്‍ മാര്‍ഗ്, ഉദ്യോഗ് ഭവന്‍, കാശ്മീര്‍ ഗേറ്റ്, ഹൗസ് ഖാസ്, ഐ.എന്‍.എ, ലജ്പത് നഗര്‍ എന്നിവയാണ് പ്രധാനമായും ബാധിക്കപ്പെടുന്ന സ്റ്റേഷനുകള്‍.ന്യൂഡല്‍ഹി, ഹസ്രത്ത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തേണ്ടിയിരുന്ന നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 4 മെയ്ക്കും ഉച്ചയ്ക്ക് 2 മെയ്ക്കും ഇടയില്‍ എത്തിച്ചേരേണ്ട ട്രെയിനുകളാണ് റദ്ദാക്കിയത്. ഈ ട്രെയിനുകള്‍ അവയുടെ പുറപ്പെടുന്ന സ്റ്റേഷനില്‍ വെച്ചുതന്നെ റദ്ദാക്കുകയാണുണ്ടായത്. യാത്രക്കാര്‍ തങ്ങളുടെ ട്രെയിനുകളുടെ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം റെയില്‍വേ സ്റ്റേഷനുകളിലേക്ക് പുറപ്പെടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഒക്ടോബര്‍ 8 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ 221 സിഎപിഎഫ് കമ്പനികളെ വിന്യവിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയി ട്ടുണ്ട്. ഡെല്‍ഹി പോലീസിന് നല്‍കിയ അധിക 110 സഎപിഎഫ് കമ്പനികള്‍ക്ക് പുറമേയാണിത്. ഇതില്‍ 85 സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോ ഴ്‌സ് കമ്പനികള്‍, 10 ശാസ്ത്ര സീമാബല്‍, 7 ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് , 7 റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് , 1 സെന്‍ട്രല്‍ ഇന്‍ഡ സ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കമ്പനി എന്നിവ ഉള്‍പ്പെടുന്നു. നഗരത്തില്‍ പലതട്ടുകളായുള്ള ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. സി.സി.ടി.വി ക്യാ മറകള്‍ വഴി കണ്‍ട്രോള്‍ റൂമില്‍ നിന്നും കാര്യങ്ങള്‍ നിരീക്ഷിക്കും. ദേശീയ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫേഷ്യല്‍ റെക്കഗ്‌നേഷന്‍ സിസ്റ്റം ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതിഷേധ വേളയില്‍ ജാഗ്രത പാലിക്കാന്‍ ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ അയല്‍ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിജെപി പ്രക്ഷോഭം പേടിച്ച് യുവജന പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെയ്ക്കാനും നീക്കമുണ്ട്. ഇതിനായി 10 തടങ്കല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി. സിജെപി, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐഎസ്എഫ് നേതാക്കളെ കരുതല്‍ തടങ്കലില്‍ വെയ്ക്കാനും നീക്കമുണ്ട്. അതേസമയം സമരത്തിന് പ്രത്യേകം അനുമതി തേടിയിട്ടില്ലെങ്കിലും പോലീസിനെ വിവരം മുമ്പേ അറിയിച്ചിട്ടുണ്ടെന്നും സിജെപി പറയുന്നു. പോലീസ് സമരത്തെ എവിടെവെച്ച് തടയുന്നോ അവിടം സമരവേദിയായി മാറുമെന്നാണ് സിജെപി നേതാക്കള്‍ പറയുന്നത്.

(0)Комментарии

 

Примечание о файлах cookie

Newshunt использует необходимые файлы cookie, чтобы вы оставались авторизованными и чтобы запоминать ваш язык и страну, благодаря чему сайт работает так, как вы ожидаете. С вашего разрешения мы также хотели бы использовать аналитические файлы cookie, чтобы понимать, как люди используют Newshunt, и со временем улучшать его.

Принятие влияет только на аналитику. Подробнее см. в нашей Политике конфиденциальности or Условиях использования.