മുട്ട വേണോ അതോ ചാരായം വേണോ? സംസ്ഥാനത്ത് മുട്ട ഉത്പാദനം വർധിക്കുമോ?

മുട്ട വേണോ അതോ ചാരായം വേണോ? സംസ്ഥാനത്ത് മുട്ട ഉത്പാദനം വർധിക്കുമോ?
View on original source
分类: Financial
分享
归档
点赞
പ്രഭാതത്തിൽ പുട്ടും മുട്ടയും ആയാലോ??സംശയം വേണ്ട, കേൾക്കാനും കഴിക്കാനും രസമുള്ള ചേരുവ തന്നെ. പക്ഷേ ഭാവിയിൽ മുട്ട വിലയേറിയതാവും. നാടൻ മുട്ടവേണമെങ്കിൽ കോഴിയെ സ്വന്തമായി വളർത്തേണ്ടിവരും. അടുക്കളമുറ്റത്തെ കോഴിയുടെ മുട്ടയ്ക്ക് 20 രൂപക്ക് മുകളിൽ വിലയുണ്ട്. എന്നാൽ കിട്ടാൻ ബുദ്ധിമുട്ടാണ്. മുട്ടയുടെ നിറം ബ്രൗൺ ആണ്. വിവിധയിനം സങ്കര മുട്ടക്കോഴികൾ കൂടുകളിൽ കോഴിതീറ്റകഴിച്ചു വലിയ ഫാമുകളിൽ വളരുന്നുണ്ട്. ഈ മുട്ടകളും ബ്രൗൺ നിറത്തിലാണ്. ഇതും നാടൻ എന്ന രീതിയിൽ വിൽക്കുന്നു. തമിഴ്നാട് നമക്കലിലുള്ള എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി ആണ് കേരളത്തിൽ എന്ത് വിലക്ക് കോഴിമുട്ട വിൽക്കണമെന്ന് തീരുമാനിക്കുന്നത്. ഇപ്പോഴത്തെ മൊത്തവില 6.5 രൂപവരെയാണ്. കേരളത്തിൽ ഒരു വർഷം 580 കോടി മുട്ടയുടെ ആവശ്യമുണ്ട്. 200 കോടി ഇവിടെ ഉൽപാദിപ്പിക്കുന്നു. പ്രതിവർഷം 300 കോടി മുട്ട ആയൽ സംസ്ഥാനത്തു നിന്ന് വരുന്നു. പ്രതിദിനം ഈ ഇനത്തിൽ 7 കോടി രൂപ നമുക്ക് ചിലവാകുന്നു. മുട്ടയുടെ ആളോഹരി ലഭ്യത 64നും 70നും ഇടക്കാണ്. ICMR പറയുന്നത് മുതിർന്നവർക്ക് 180 മുട്ടയും കുട്ടികൾക്ക് 90മുട്ടയും പ്രതിവർഷം ആവശ്യം ഉണ്ടന്നാണ്. കേരളത്തിൽ ഉത്പാദനം വർധിക്കുമോ? ഇല്ല എന്ന് പറയേണ്ടി വരും. കാരണം 1960 കളിൽ കേരളത്തിൽ അടുക്കള മുറ്റത്തെ കോഴിവളർത്തലിലൂടെ നമുക്കാവശ്യമായ മുട്ട ഉൽപാദിപ്പിച്ചിരുന്നു. മിച്ചം വന്നത് കയറ്റി അയച്ചു. പിൽകാലത്തു ഉത്പാദന വർധനവിനായി ജനകീയസൂത്രണം വഴിയും സർക്കാർ ഇടപെടലുകൾ വഴിയും ധാരാളം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം നടത്തി. 5 മുതൽ 10വരെ കോഴികളെ ഓരോരുത്തർക്കും നൽകി. ഇത്‌ വീട്ടാവശ്യത്തിന് ഉപകരിക്കും. ചെറിയ തോതിലുള്ള വിപണനത്തിനും. പലപ്പോഴും കേരളത്തിലെ മുട്ട ഉത്പാദനത്തിന്റെ സർക്കാർക്കണക്കുകളൊന്നും വിശ്വസനീയമല്ല. കാരണം ഗ്രാമീണ വീടുകളിൽ ഉൽപാദിപ്പിക്കുന്ന മുട്ടകൾ സംഘം വഴിയോ മറ്റു ഏജൻസികൾ വഴിയോ ശേഖരിച്ചു വിൽക്കുന്നില്ല. വർഷാവർഷം മുട്ട ഉത്പാദനത്തിന്റ കണക്കെടുപ്പ് നടത്തുന്നുമില്ല, എന്നാൽ സർക്കാരിന്റെ വെബ്സൈറ്റിൽ കൃത്യമായി ഓരോവർഷവും എത്ര മുട്ടഉൽപാദിപ്പിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാം അനുമാനകണക്കുകൾ മാത്രം. ശരിക്കും ഈ കണക്കുകളിൽ നിന്നും താഴെയായിരിക്കും കേരളത്തിലെ ഉത്പാദനം. കേരളത്തിൽ ഉത്പാദനം എന്തുകൊണ്ട് വർധിക്കുന്നില്ല? അടുക്കള മുറ്റത്തെ കോഴി വളർത്തൽ പ്രയോഗികമല്ലാതായി. പഴയകാലത്തെ വിശാലമായ പറമ്പും വീടും അപ്രത്യക്ഷമായി. അണുകുടുംബങ്ങളും വീടുമായപ്പോൾ അനുബന്ധ കോഴികളും അപ്രത്യക്ഷമായി. ഇനി ആരെങ്കിലും തുറന്ന് വിട്ട് വളർത്താൻ തയ്യാറായാൽ തെരുവ് നായ്ക്കൾ അവയെ ഭക്ഷിക്കുന്ന സ്ഥിതിയായി. പണ്ടുണ്ടായിരുന്ന ചെറുകിട, ഇടത്തരം കോഴിവളർത്തൽ ലാഭകരമല്ലാതായി.വളർത്തൽ ചിലവിൽ 80% തീറ്റക്ക് വേണ്ടിവരും. തീറ്റ വില വലിയ തോതിൽ കൂടി. കോഴി കൃഷി ലാഭകരമല്ലാതായി. തൊഴിലാളി, വൈദ്യുതി, കൂട് എന്നിവക്ക് വലിയ വിലനൽകേണ്ടി വരുന്നു. കേരളത്തിന്റെ ഉയർന്ന ജനസാന്ദ്രത ഫാം തുടങ്ങുന്നതിനു തടസമായി. ചെറിയ കമ്പിക്കൂടുകളിൽ 25മുതൽ 50 വരെ കോഴികളെ കോഴിതീറ്റ വാങ്ങി നൽകി വളർത്തുന്നസ്ഥിതി ഇടക്കാലത്തു പ്രചരിച്ചിരുന്നു. ആദ്യമൊക്കെ ലാഭവുമായിരുന്നു. ക്രമതീതമായി തീറ്റവില ഉയർന്നപ്പോൾ കർഷകർ വളർത്തുന്നത് ഉപേക്ഷിച്ചു. കോഴിതീറ്റയുടെ വില ഉയരുമോ? തീറ്റ ഉത്പാദനത്തിന് വേണ്ടുന്നത് പ്രധാനമായും ചോളവും സോയാബീനുമാണ്. ഇത്‌ രണ്ടും മറ്റു സാംസ്ഥാനത്തു നിന്നാണ് വരുന്നത്. ഇന്ത്യയിൽ വാഹനങ്ങളിൽ ഇന്ധനമായി ഏഥനോൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ചോളത്തിൽ നിന്ന് എഥനോൾ ഉൽപാദിപ്പിച്ചു E 20 ഇന്ധനമായി വാഹനങ്ങളിൽ ഉപയോഗിക്കുന്നു. കഴിഞ്ഞ വർഷം 1.2കോടി ടൺ ചോളമാണ് എഥനോൾ ഉത്പാദനത്തിന് ഉപയോഗിച്ചത്. ഈ ചോളം എല്ലാം കാലിതീറ്റക്കും, കിഴിതീറ്റക്കും വേണ്ടി ഉപയോഗിച്ച് പാൽ, മുട്ട, ഇറച്ചി എന്നിവ ഉൽപാദിപ്പിച്ചു മനുഷ്യന്റെ ആവശ്യകത നിറവേറ്റാൻ വേണ്ടിയുള്ളതാണ്. എന്നാൽ ഭക്ഷ്യ ശ്രിൻഘല തകർത്ത്, ചോളത്തിൽ നിന്ന് ചാരായം (എഥനോൾ )ഉൽപാദിപ്പിച്ചു വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുകയാണ്. അതിനാൽ കാലിവളർത്തും കോഴി വളർത്തും ഇനിയും ചിലവേറും. മുട്ട സാധാരണക്കാരന് ചിലവേറിയതാകും. ഈ മുട്ട ദിനത്തിൽ നമുക്ക് ചിന്തിക്കാം മുട്ടവേണോ അതോ ചാരായം (എഥനോൾ ) വേണോ??

(0)评论

 

关于 Cookie 的说明

Newshunt 使用必要的 Cookie 来保持您的登录状态,并记住您的语言和国家设置,以确保网站按预期运行。在您的许可下,我们还希望使用分析类 Cookie,以了解用户如何使用 Newshunt 并不断加以改进。

同意仅影响数据分析功能,欲了解更多信息,请查看我们的 隐私政策 or 条款与条件.