​'ഗരുഡന്' ശേഷം സുരേഷ് ഗോപി- ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട്; ഷൂട്ടിം​ഗ് നവംബറിൽ

​'ഗരുഡന്' ശേഷം സുരേഷ് ഗോപി- ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടുകെട്ട്; ഷൂട്ടിം​ഗ് നവംബറിൽ
View on original source
分类: Entertainment
分享
归档
点赞
സൂപ്പർ ഹിറ്റ് ചിത്രം 'ഗരുഡനു' ശേഷം ലിസ്റ്റിൻ സ്റ്റീഫൻ- സുരേഷ് ഗോപി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. ചിത്രം 2027 ഓണം റിലീസായെത്തും. തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ജനഗണമന, പ്രിൻസ് ആൻഡ് ഫാമിലി എന്നീ ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയത് ഷാരിസ് മുഹമ്മദാണ്. സിനിമ സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്കായി സിനിമയുടെ എല്ലാ സാങ്കേതിക വശങ്ങളെയും കുറിച്ച് അറിവ് നൽകുന്നതിനായിലിസ്റ്റിൻ സ്റ്റീഫൻ നടത്തുന്ന 'സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി 'യുടെ പുതിയ ബാച്ചിലേക്കുള്ള വിദ്യാർത്ഥികളുടെ വിദ്യാരംഭ ചടങ്ങിനിടയിലാണ് ഷാരിസ് മുഹമ്മദ് സുരേഷ് ഗോപി- ലിസ്റ്റിൻ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. നവാഗതനായ രാജേഷ് ഭാസ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. ലിസ്റ്റിൻ സ്റ്റീഫൻ തന്നെ നിർമ്മിച്ച് ഷാരിസ് മുഹമ്മദ്‌ തിരക്കഥയൊരുക്കിയ 'പ്രിൻസ് ആൻഡ് ഫാമിലി' എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് രാജേഷ് ഭാസ്കർ. നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. അതേസമയം, ഒറ്റക്കൊമ്പന്‍ എന്ന സുരേഷ് ഗോപി ചിത്രത്തിനായി ഏവരും കാത്തിരിക്കുകയാണ്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയൽ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ഡ്രാമ​ഗണത്തിൽപ്പെടുന്ന ഒന്നാണ്. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ, മേഘ്ന രാജ്, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ വിസ്മയ മോഹൻലാലിന്റെ രണ്ടാം ചിത്രം വരുന്നു; സംവിധാനം 'ലൂക്ക' സംവിധായകൻ ആദ്യ ദിന കളക്ഷനിൽ വമ്പൻ നേട്ടവുമായി നാനി ചിത്രം 'ദി പാരഡൈസ്' ലൂപ്പിലൊരു കല്യാണയോട്ടം, ചിരിപ്പൂരം തീർക്കുന്ന 'ധൂമകേതു'; റിവ്യൂ 'ജയിലർ 2'ന്റെ കേരള- കർണാടക വിതരണാവകാശം ഗോകുലം മൂവീസിന്

(0)评论

 

关于 Cookie 的说明

Newshunt 使用必要的 Cookie 来保持您的登录状态,并记住您的语言和国家设置,以确保网站按预期运行。在您的许可下,我们还希望使用分析类 Cookie,以了解用户如何使用 Newshunt 并不断加以改进。

同意仅影响数据分析功能,欲了解更多信息,请查看我们的 隐私政策 or 条款与条件.