'ബിജെപി നേതാക്കൾ പണ്ടും ഇപ്പോഴും പൈസ വാങ്ങാറുണ്ട്... അങ്ങനെയല്ലേ പാർട്ടി പ്രവർത്തനം നടത്തേണ്ടത്'; വി മുരളീധരൻ

'ബിജെപി നേതാക്കൾ പണ്ടും ഇപ്പോഴും പൈസ വാങ്ങാറുണ്ട്... അങ്ങനെയല്ലേ പാർട്ടി പ്രവർത്തനം നടത്തേണ്ടത്'; വി മുരളീധരൻ
View on original source
分类: Financial
分享
归档
点赞
പൊതുസമൂഹത്തിൽ നിന്നും പൈസ വാങ്ങി തന്നെയാണ് ബിജെപി രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്ന് എംഎൽഎ വി മുരളീധരൻ. സിഎംആര്‍എല്‍ എക്‌സാലോജിക്ക് കേസ് വേറെയാണ്. കേന്ദ്രസർക്കാരിലെ രണ്ട് സ്റ്റാറ്യൂട്ടറി ഏജൻസികൾ അന്വേഷണം നടത്തി ഇതിൽ അഴിമതി നടന്നതായിട്ടും കള്ളപ്പണം വെളിപ്പിച്ചതായിട്ടും ഉള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇക്കാര്യം സർക്കാർ അന്വേഷിക്കാത്തതെന്നും മുരളീധരൻ ചോദിച്ചു. സിഎംആർഎൽ ഡയറി വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു മുരളീധരൻ. 'ബിജെപി നേതാക്കന്മാർ പണ്ടും പൈസ വാങ്ങാറുണ്ട് ഇപ്പോഴും പൈസ വാങ്ങാറുണ്ട് ,അങ്ങനെയല്ലേ പാർട്ടി പ്രവർത്തനം നടത്തുന്നത്. അവരവരുടെ വീട്ടിൽ നിന്ന് പൈസ കൊണ്ടുവന്നിട്ടില്ലല്ലോ പാർട്ടി പ്രവർത്തനം നടത്തുന്നത്. പൊതുസമൂഹത്തിൽ നിന്ന് പണം പിരിച്ചിട്ട് തന്നെയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. അതിൽ കൃത്യമായിട്ട് കണക്ക് സൂക്ഷിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കുകയും ചെയ്യണം. ഭാരതീയ ജനതാ പാർട്ടി ജനങ്ങളിൽ നിന്നും പണം പിരിച്ചുകൊണ്ടാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. പിണറായി വാങ്ങി എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിരിക്കുന്നത് വീണാ വിജയൻ നൽകിയ സേവനം എന്താണെന്ന് വ്യക്തമല്ലാത്തതിൻ്റെ പേരിലാണ്. 3.28 കോടി രൂപ സിഎംആർ എൽ കമ്പനി എക്സാലോജിക്കിന് കൊടുത്തു, ഇത് കേസ് വേറെയാണ് .മറ്റ് പറയുന്ന കാര്യങ്ങൾ വേറെയാണ്. ഇത് രണ്ടും രണ്ടാണ്. ആ കാര്യത്തിലുള്ള വ്യക്തതയാണ് ഉണ്ടാകേണ്ടത് .ആ കാര്യം എന്തുകൊണ്ട് സംസ്ഥാന സർക്കാർ അന്വേഷിക്കുന്നില്ല എന്നുള്ള ചോദ്യമാണ് ഞങ്ങൾക്കുള്ളത്. കേന്ദ്രസർക്കാരിലെ രണ്ട് സ്റ്റാറ്യൂട്ടറി ഏജൻസികൾ അന്വേഷണം നടത്തി ഇതിൽ അഴിമതി നടന്നതായിട്ടും കള്ളപ്പണം വെളിപ്പിച്ചതായിട്ടും ഉള്ള തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ ഇട്ട് വിജിലൻസിനെ അന്വേഷിക്കാൻ ഏൽപ്പിക്കുന്നതിന് പകരം വീണ്ടും ഒരു എസ്ഐടി രൂപീകരിക്കുമ്പോൾ ആ എസ്ഐടി രൂപീകരണം ഈ കേസ് തന്നെ ഇല്ലാതാക്കി കളയാനുള്ള ശ്രമത്തിന്റെ ഭാഗമാണ്', മുരളീധരൻ പറഞ്ഞു. അതേസമയം സിഎംആർഎൽ ഡയറി വിവാദത്തിൽ വി മുരളീധരൻ എംഎൽഎയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. എക്സാലോജിക് ഇടപാടിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുരളീധരനെ ലക്ഷ്യമിടുന്നതെന്നും പാർട്ടി മുരളീധരന് ഒപ്പമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 'എക്സലോജിക് തട്ടിപ്പും Pinarayi Vijayan നും മുഹമ്മദ് റിയാസിനും എതിരായ ആരോപണങ്ങളും അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 13-ന്റെ വ്യക്തവും നഗ്നവുമായ ലംഘനമാണ്. സർക്കാരിൽ അഴിമതി കാണിക്കുന്നവർക്ക് ശിക്ഷാനടപടികൾ ഉറപ്പാക്കാൻ വേണ്ടിയാണ് അഴിമതി നിരോധന നിയമം ഇന്ത്യൻ നിയമവ്യവസ്ഥയുടെ ഭാഗമായി നിലനിൽക്കുന്നത്. സെക്ഷൻ 13 പ്രകാരം 10 വർഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്നതിനാൽ, ബിഎൻഎസ്എസ് (BNSS) 173(3) വകുപ്പ് പ്രകാരം പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും വ്യക്തമായി പറയുന്നു. എന്നിട്ടും, എൻഫോർസ്മെന്റ് ഡയറക്ടറേറ്റിന്റെ നിയമപരമായ വെളിപ്പെടുത്തലിൽ ഇടപെടാൻ ഒരു അധികാരവുമില്ലാത്ത സംസ്ഥാന ആഭ്യന്തര വകുപ്പ് , ഒരു എസ്ഐടി (SIT) രൂപീകരിക്കാൻ ഇടപെട്ടു. അഴിമതി രഹിതമായ ഭരണം നമ്മുടേത് പോലുള്ള ഒരു ജനാധിപത്യത്തിൽ ഓരോ പൗരന്റെയും അവകാശമാണ്. അതിനാൽ, എക്സലോജിക് കേസിൽ എഫ്ഐആർ ഫയൽ ചെയ്യാനും പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും വ്യക്തമായ നിയമപരമായ ബാധ്യതയുള്ളപ്പോൾ, മുഖ്യമന്ത്രി V D Satheesan അത് ചെയ്യാത്തത് എന്തുകൊണ്ട്? ഇത് ന്യായമായ ചോദ്യമാണ്. കാരണം, മുതിർന്ന കോൺഗ്രസ്/മുസ്ലിം ലീഗ് നേതാക്കളും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഉത്തരം. കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയുടെ വ്യക്തമായ ഉദാഹരണമാണിത്. അവർ "രണ്ടല്ല, ഒന്നാണ്". നമ്മുടെ മുതിർന്ന നേതാവ് ശ്രീ V Muraleedharan യെ ലക്ഷ്യമിടുകയും അദ്ദേഹത്തിന്റെ പേര് ഈ ചർച്ചയിലേക്ക് വലിച്ചിടുകയും ചെയ്യുന്നത്, എക്സലോജിക് തട്ടിപ്പിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തുന്ന ബോധപൂർവമായ ശ്രമമാണ്. ആ സമയത്ത് ശ്രീ വി. മുരളീധരൻ മന്ത്രിയോ എംപിയോ എംഎൽഎയോ ആയിരുന്നില്ല. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ അദ്ദേഹം തന്നെ നിഷേധിച്ചിട്ടുമുണ്ട്. ഞാൻ വ്യക്തമായി പറയട്ടെ - മുരളീധരൻ ജിക്കൊപ്പമാണ് നമ്മുടെ പാർട്ടി. അദ്ദേഹത്തെ ലക്ഷ്യമിടുന്നത്, എക്സലോജിക് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ നീക്കമാണെന്ന് വ്യക്തമാണ്'', അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.

(0)评论

 

关于 Cookie 的说明

Newshunt 使用必要的 Cookie 来保持您的登录状态,并记住您的语言和国家设置,以确保网站按预期运行。在您的许可下,我们还希望使用分析类 Cookie,以了解用户如何使用 Newshunt 并不断加以改进。

同意仅影响数据分析功能,欲了解更多信息,请查看我们的 隐私政策 or 条款与条件.