കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും
View on original source
分类: Sports
分享
归档
点赞
തിരുവനന്തപുരം: വരുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിലും ഓള്‍റൗണ്ട് താരം ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ കളത്തിലിറങ്ങും. റെയില്‍വേ ഉദ്യോഗസ്ഥയായ ആശയെ ഇത്തവണത്തെ റെയില്‍വേ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക ഇടപെടലിനെത്തുടര്‍ന്നാണ് താരം വീണ്ടും കേരള ടീമില്‍ തിരിച്ചെത്തുന്നത്. നിലവില്‍ കേരള വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് ആശ. സ്വന്തം നാടിനായി കളത്തിലിറങ്ങണമെന്ന ആശയുടെ ആഗ്രഹവും, താരത്തെ ടീമില്‍ നിലനിര്‍ത്തണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യവും പരിഗണിച്ചാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തില്‍ ഇടപെട്ടത്. ഇതോടെ ആശയ്‌ക്ക് കേരളത്തിന് വേണ്ടി കളിക്കാന്‍ റെയില്‍വേസ് അനുമതി നല്‍കുകയായിരുന്നു. പുതിയ സീസണിന് ഒരുങ്ങുന്ന കേരള ടീമിന് ആശയുടെ തിരിച്ചുവരവ് വലിയ മുതല്‍ക്കൂട്ടാകും. സീസന്റെ തുടക്കത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനങ്ങളുമായി മികച്ച ഫോമിലാണ് ആശ. രണ്ട് മാസം മുന്‍പ് നടന്ന സീചെം ട്രോഫിയില്‍ ആശയുടെ നേതൃത്തിലിറങ്ങിയ കേരള ടീം ചാമ്പ്യന്‍മാരായിരുന്നു. ടൂര്‍ണമെന്റില്‍ ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്ത ആശ രണ്ട് മത്സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സ്വന്തമാക്കി. Don't miss the latest breaking news and updates! Subscribe to Janam TV's WhatsApp channel now… https://whatsapp.com/channel/0029Va4LMqWE50UdrVhraq0y ലെഗ് സ്പിന്‍ ഓള്‍റൗണ്ടറായ ആശ തിരുവനന്തപുരം സ്വദേശിനിയാണ്. കേരളത്തിന്റെ ജൂനിയര്‍ – സീനിയര്‍ ടീമിലൂടെ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ച ആശ, ഒരു പതിറ്റാണ്ടിലേറെയായി കേരള ടീമിന്റെ നട്ടെല്ലാണ്. റെയില്‍വേസ്, പോണ്ടിച്ചേരി ടീമുകള്‍ക്കായും ആഭ്യന്തര ക്രിക്കറ്റില്‍ പാഡണിഞ്ഞിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ എത്തിയ താരം ആര്‍.സി.ബിയുടെ കിരീടനേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുകയും ചെയ്തു. ഡബ്ല്യു.പി.എല്ലിലെ മിന്നുന്ന പ്രകടനമാണ് ആശയ്‌ക്ക് ഇന്ത്യന്‍ ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി അന്താരാഷ്‌ട്ര തലത്തിലും ആശ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു.

(0)评论

 

关于 Cookie 的说明

Newshunt 使用必要的 Cookie 来保持您的登录状态,并记住您的语言和国家设置,以确保网站按预期运行。在您的许可下,我们还希望使用分析类 Cookie,以了解用户如何使用 Newshunt 并不断加以改进。

同意仅影响数据分析功能,欲了解更多信息,请查看我们的 隐私政策 or 条款与条件.