കാൻസർ മരുന്നുകളുടെ വ്യാപാരലാഭം കുറച്ചു

കാൻസർ മരുന്നുകളുടെ വ്യാപാരലാഭം കുറച്ചു
View on original source
زمرہ: صحت
شیئر کریں
آرکائیو
پسند کریں
ന്യൂഡൽഹി ∙ ദേശീയ അവശ്യമരുന്നുവില നിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്താത്ത (നോൺ ഷെഡ്യൂൾ) എല്ലാ കാൻസർ മരുന്നുകളുടെയും വില കുറയ്ക്കാൻ കേന്ദ്രസർക്കാർ. ഇത്തരം മരുന്നുകളുടെ വ്യാപാരലാഭം, പരമാവധി ചില്ലറ വിൽപനവിലയുടെ 30 ശതമാനമായി പരിമിതപ്പെടുത്താൻ നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ഉത്തരവിട്ടു. ഇതിലൂടെ കാൻസർ മരുന്നുകളുടെ പരമാവധി ചില്ലറ വിൽപനവിലയിൽ (എംആർപി) 70% വരെ കുറഞ്ഞേക്കും. എൻപിപിഎയുടെ നടപടി രോഗികൾക്കു ഗുണം ചെയ്യില്ലെന്ന് ആരോഗ്യ ആക്ടിവിസ്റ്റ് സംഘടനയായ വർക്കിങ് ഗ്രൂപ്പ് ഓൺ ആക്സസ് ടു ട്രീറ്റ്മെന്റ് ആൻഡ് മെഡിസിൻസ് അറിയിച്ചു. 2019ൽ സമാന നിയന്ത്രണം ഏർപ്പെടുത്തിയിട്ടും കാൻസർ മരുന്നുകളുടെ വില വർധിക്കുകയാണുണ്ടായതെന്നു സംഘടന ചൂണ്ടിക്കാട്ടി.

(0)تبصرے

 

کوکیز کے بارے میں ایک نوٹ

نیوزہنٹ آپ کو سائن ان رکھنے اور آپ کی زبان اور ملک یاد رکھنے کے لیے ضروری کوکیز استعمال کرتا ہے، تاکہ سائٹ آپ کی توقع کے مطابق کام کرے۔ آپ کی اجازت سے، ہم یہ سمجھنے کے لیے تجزیاتی کوکیز بھی استعمال کرنا چاہتے ہیں کہ لوگ نیوزہنٹ کو کیسے استعمال کرتے ہیں اور وقت کے ساتھ اسے بہتر بنانا چاہتے ہیں۔

قبول کرنا صرف تجزیات کو متاثر کرتا ہے۔ مزید جاننے کے لیے دیکھیں پرائیویسی پالیسی or شرائط و ضوابط.