മാസപ്പടിക്കേസ്: എഫ്ഐആർ ഇട്ടാൽ പുതിയ കേസെടുക്കാൻ ഇഡി

മാസപ്പടിക്കേസ്: എഫ്ഐആർ ഇട്ടാൽ പുതിയ കേസെടുക്കാൻ ഇഡി
View on original source
زمرہ: سیاست
شیئر کریں
آرکائیو
پسند کریں
തിരുവനന്തപുരം: മാസപ്പടിയിൽ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്താൽ പുതിയ കേസെടുക്കാൻ ഇഡി നീങ്ങും. പിണറായി വിജയനും മുഹമ്മദ്‌ റിയാസിനുമെതിരെയാണ് ഇസിഐആർ രജിസ്റ്റർ ചെയ്യുക.നിലവിൽ ഇഡിയുടെ പരി​ഗണനയിലുള്ളത് വീണ തൈക്കണ്ടിയും സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെട്ട മാസപ്പടി കേസാണ്. എന്നാൽ തെളിവുകളുടെ പരിമിതി മൂലം ഈ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെയോ മന്ത്രി മുഹമ്മദ് റിയാസിനെയോ നേരിട്ട് ഉൾപ്പെടുത്താൻ ഇഡിക്ക് പരിമിതികളുണ്ട്. പ്രസ്തുത ഇടപാടുകളിൽ കൈക്കൂലിയും കള്ളപ്പണ ഇടപാടുകളും നടന്നിട്ടുണ്ടെന്നും ഇതിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടി മുമ്പ് ഇഡി സംസ്ഥാന ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഇഡി അന്വേഷണം വ്യാപിപ്പിക്കണമെങ്കിൽ മുൻകൂറായി വിജിലൻസിന്റെയോ പൊലീസിന്റെയോ എഫ്ഐആർ ആവശ്യമാണ്. ഇന്ന് റിയാസിനും പിണറായി വിജയനും കോടതിയിൽ നിന്നും ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ എത്രയും വേ​ഗം വിജിലൻസിനെ കണ്ട് എഫ്ഐആറിലേക്ക് നീങ്ങണം എന്ന് പറഞ്ഞ സാഹചര്യത്തിൽ ഉടൻ തന്നെ ഒരു ഇസിആർ ഇട്ട് പ്രത്യേകം ഒരു ഇസിഐആർ ഇട്ട് അന്വേഷണം അന്വേഷണത്തിലേക്ക് കടക്കാനാണ് ഇഡയുടെ തീരുമാനം.

(0)تبصرے

 

کوکیز کے بارے میں ایک نوٹ

نیوزہنٹ آپ کو سائن ان رکھنے اور آپ کی زبان اور ملک یاد رکھنے کے لیے ضروری کوکیز استعمال کرتا ہے، تاکہ سائٹ آپ کی توقع کے مطابق کام کرے۔ آپ کی اجازت سے، ہم یہ سمجھنے کے لیے تجزیاتی کوکیز بھی استعمال کرنا چاہتے ہیں کہ لوگ نیوزہنٹ کو کیسے استعمال کرتے ہیں اور وقت کے ساتھ اسے بہتر بنانا چاہتے ہیں۔

قبول کرنا صرف تجزیات کو متاثر کرتا ہے۔ مزید جاننے کے لیے دیکھیں پرائیویسی پالیسی or شرائط و ضوابط.