ത്രില്ലറിൽകൊമ്പൻസ്

ത്രില്ലറിൽകൊമ്പൻസ്
View on original source
زمرہ: کھیل
شیئر کریں
آرکائیو
پسند کریں
തിരുവനന്തപുരം: 90-ാം മിനിറ്റ് വരെ 2-0 ന് ലീഡ് ചെയ്ത മലപ്പുറം എഫ്.സിയെ നാടകീയ മത്സരത്തിനൊടുവിൽ ഷൂട്ടൗട്ടിൽ (4-2) പരാജയപ്പെടുത്തിയ തിരുവനന്തപുരം കൊമ്പൻസ് എഫ്.സിക്ക് സൂപ്പർ ലീഗ് കേരളയിൽ ത്രില്ലർ വിജയം. ഷൂട്ടൗട്ടിൽ മലപ്പുറത്തിന്റെ അബ്ദുൽ സമദ്, ലാലൻപൂയ എന്നിവരുടെ കിക്കുകൾ തടുത്തിട്ട ഗോൾ കീപ്പർ സത്യജിത്ത് ആണ് കൊമ്പൻസിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിശ്ചിത സമയത്ത് മത്സരം (2-2) സമനിലയിൽ അവസാനിച്ചു. മലപ്പുറത്തിനായി അമദു സുക്കൂനയും മുഹമ്മദ് റിസ്വാനുമാണ് ലക്ഷ്യം കണ്ടത്. ഇഞ്ചുറി സമയത്ത് ജോസഫ് ഗോർഡനും തടായു ഇമോസും കൊമ്പൻസിനായും സ്കോർ ചെയ്തു. മൂന്ന് റൗണ്ട് പിന്നിടുമ്പോൾ കൊമ്പൻസ് നാലു പോയന്റുമായി നാലാമതും രണ്ട് പോയന്റുമായി മലപ്പുറം അഞ്ചമതും നിൽക്കുന്നു.

(0)تبصرے

 

کوکیز کے بارے میں ایک نوٹ

نیوزہنٹ آپ کو سائن ان رکھنے اور آپ کی زبان اور ملک یاد رکھنے کے لیے ضروری کوکیز استعمال کرتا ہے، تاکہ سائٹ آپ کی توقع کے مطابق کام کرے۔ آپ کی اجازت سے، ہم یہ سمجھنے کے لیے تجزیاتی کوکیز بھی استعمال کرنا چاہتے ہیں کہ لوگ نیوزہنٹ کو کیسے استعمال کرتے ہیں اور وقت کے ساتھ اسے بہتر بنانا چاہتے ہیں۔

قبول کرنا صرف تجزیات کو متاثر کرتا ہے۔ مزید جاننے کے لیے دیکھیں پرائیویسی پالیسی or شرائط و ضوابط.