ഇഡിയുടേത് വേട്ടയാടല്‍, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സിപിഐഎം നേതാക്കള്‍

ഇഡിയുടേത് വേട്ടയാടല്‍, നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സിപിഐഎം നേതാക്കള്‍
View on original source
زمرہ: سیاست
شیئر کریں
آرکائیو
پسند کریں
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ഒറ്റക്കെട്ടായി പാര്‍ട്ടി. പിണറായി വിജയനെ വേട്ടയാടാനുളള ഇഡിയുടെ ശ്രമത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നാണ് സിപിഐഎം നേതാക്കള്‍ വ്യക്തമാക്കിയത്.കേസില്‍ ബന്ധപ്പെട്ടവരെ കേട്ടിട്ടില്ലെന്നും എക്‌സാലോജികിന്റെ ഭാഗം കേള്‍ക്കാതെയാണ് കേസെടുത്തതെന്നുമാണ് എം വി ജയരാജന്‍ പറഞ്ഞത്. ഇഡി ഉദ്യോഗസ്ഥര്‍ പലരെയും ഭീഷണിപ്പെടുത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്നും, ഇഡിയുടെ രാഷ്ട്രീയ വേട്ടയ്ക്ക് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടിലും പഞ്ചാബിലും ഇഡി കൊടുത്ത റിപ്പോര്‍ട്ട് സര്‍ക്കാര്‍ തളളി. ഇത് കേരളത്തില്‍ നടക്കുമോ?. ഇഡിയുടെ രാഷ്ട്രീയ വേട്ടയ്ക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നില്ലെങ്കില്‍ ഈ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്നും, ഇഡിയുടെ വേട്ടയാടല്‍ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം സിഎംആര്‍എല്‍ -എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇഡി നടത്തിയത് രാഷ്ട്രീയ നീക്കമാണെന്നായിരുന്നു സിപിഐഎം നേതാവ് പി ജയരാജന്‍ അഭിപ്രായപ്പെട്ടത്. സ്വാഭാവിക നീതിയുടെ നിഷേധമാണ് ഉണ്ടായതെന്നും രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വിരുദ്ധ സമീപനമുളളവരെ വേട്ടയാടുന്ന സമീപനമാണ് അഴിച്ചുവിടുന്നതെന്നും, അന്വേഷണത്തില്‍ പിണറായി വിജയനേയോ റിയാസിനെയോ കേള്‍ക്കാന്‍ തയാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പിണറായിയെ വേട്ടയാടാനുളള ശ്രമം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഇതേ കേസില്‍ ഷോണ്‍ ജോര്‍ജ് പുറത്തുവിട്ട ലിസ്റ്റില്‍ ബിജെപിയുടെ തലതൊട്ടപ്പന്മാരുണ്ടെന്നുമായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രതികരണം. കോടതി എല്ലാം പരിശോധിക്കട്ടെയെന്നും സമഗ്രമായ അന്വേഷണം നടത്തട്ടെയെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ കത്തില്‍ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇഡി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം പ്രാഥമിക അന്വേഷണം നടത്തണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഈ വാദം തള്ളിക്കളഞ്ഞ ഹൈക്കോടതി, പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും നേരിട്ട് എഫ്‌ഐആര്‍ ഇടാമെന്നും വ്യക്തമാക്കുകയായിരുന്നു.

(0)تبصرے

 

کوکیز کے بارے میں ایک نوٹ

نیوزہنٹ آپ کو سائن ان رکھنے اور آپ کی زبان اور ملک یاد رکھنے کے لیے ضروری کوکیز استعمال کرتا ہے، تاکہ سائٹ آپ کی توقع کے مطابق کام کرے۔ آپ کی اجازت سے، ہم یہ سمجھنے کے لیے تجزیاتی کوکیز بھی استعمال کرنا چاہتے ہیں کہ لوگ نیوزہنٹ کو کیسے استعمال کرتے ہیں اور وقت کے ساتھ اسے بہتر بنانا چاہتے ہیں۔

قبول کرنا صرف تجزیات کو متاثر کرتا ہے۔ مزید جاننے کے لیے دیکھیں پرائیویسی پالیسی or شرائط و ضوابط.