ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്

ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും അന്വേഷണം; മാതാപിതാക്കളുടെ സംശയങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി ഉത്തരവ്
View on original source
زمرہ: سیاست
شیئر کریں
آرکائیو
پسند کریں
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കേസില്‍ സിബിഐയുടെ വാദങ്ങള്‍ തള്ളിയ കോടതി, വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്നും മാതാപിതാക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ പരിശോധിക്കണമെന്നും നിര്‍ദേശിച്ചു. ജസ്റ്റിസ് ജി. ഗിരീഷിന്റേതാണ് ഉത്തരവ്. നേരത്തേ നടത്തിയ അന്വേഷണങ്ങള്‍ തൃപ്തികരമല്ലെന്നും തങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ പരിശോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അപകടമരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടായിരുന്നോയെന്നതും വിശദമായി പരിശോധിക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം. സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷം കേസ് സിബിഐക്ക് കൈമാറിയിരുന്നു. സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വാഹനാപകടമാണ് ബാലഭാസ്‌കറിന്റെ മരണത്തിന് കാരണമായതെന്നാണ് വ്യക്തമാക്കിയിരുന്നത്. വാഹനം ഓടിച്ചിരുന്ന അര്‍ജുനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. എന്നാല്‍ അന്വേഷണത്തില്‍ നിരവധി കാര്യങ്ങള്‍ പരിശോധിക്കപ്പെടാതെ പോയെന്നാണ് മാതാപിതാക്കളുടെ ആരോപണം. ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്ന ചിലര്‍ പിന്നീട് സ്വര്‍ണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായതും ഇവര്‍ സംശയമായി ഉന്നയിച്ചിരുന്നു. ബാലഭാസ്‌കറിന് അറിയാതെ വാഹനത്തിലൂടെ സ്വര്‍ണക്കടത്ത് നടന്നിരുന്നോയെന്ന കാര്യത്തിലും അന്വേഷണം വേണമെന്നാണ് ആവശ്യം. Don't miss the latest breaking news and updates! Subscribe to Janam TV's WhatsApp channel now… https://whatsapp.com/channel/0029Va4LMqWE50UdrVhraq0y 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേറ്റു. മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ 2018 ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്. അപകടത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നത് മാതാപിതാക്കള്‍ ഉന്നയിക്കുന്ന ആരോപണമാണ്. തുടരന്വേഷണത്തിലൂടെ അപകടത്തിന്റെ സാഹചര്യങ്ങളും സ്വര്‍ണക്കടത്തുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നതും പരിശോധിക്കേണ്ടിവരും.

(0)تبصرے

 

کوکیز کے بارے میں ایک نوٹ

نیوزہنٹ آپ کو سائن ان رکھنے اور آپ کی زبان اور ملک یاد رکھنے کے لیے ضروری کوکیز استعمال کرتا ہے، تاکہ سائٹ آپ کی توقع کے مطابق کام کرے۔ آپ کی اجازت سے، ہم یہ سمجھنے کے لیے تجزیاتی کوکیز بھی استعمال کرنا چاہتے ہیں کہ لوگ نیوزہنٹ کو کیسے استعمال کرتے ہیں اور وقت کے ساتھ اسے بہتر بنانا چاہتے ہیں۔

قبول کرنا صرف تجزیات کو متاثر کرتا ہے۔ مزید جاننے کے لیے دیکھیں پرائیویسی پالیسی or شرائط و ضوابط.