എന്താണ് അനലോഗ് പനീർ? വ്യാജ പനീറിനെ എങ്ങനെ തിരിച്ചറിയാം? എഫ്.എസ്.എസ്.എ.ഐ നിയമം കടുപ്പിക്കുന്നു

എന്താണ് അനലോഗ് പനീർ? വ്യാജ പനീറിനെ എങ്ങനെ തിരിച്ചറിയാം? എഫ്.എസ്.എസ്.എ.ഐ നിയമം കടുപ്പിക്കുന്നു
View on original source
زمرہ: صحت
شیئر کریں
آرکائیو
پسند کریں
പാ ൽ ഉൽപ്പാദനങ്ങൾ അല്ലാത്ത സസ്യ എണ്ണകളും വെജിറ്റബിൾ പ്രോട്ടീനുകളും ഉപയോഗിച്ച് ഉണ്ടാക്കുന്ന കൃത്രിമ പനീറുകൾ 'പനീർ' എന്ന പേരിൽ വിൽക്കുന്നത് തടയാൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ എഫ്.എസ്.എസ്.എ.ഐ (FSSAI) നിയമനടപടികൾ കടുപ്പിക്കുന്നു. പാലിന് പകരം വിലകുറഞ്ഞ പാം ഓയിലും പ്രോട്ടീനുകളും അഡിറ്റീവുകളും ചേർത്താണ് വിപണിയിൽ 'അനലോഗ് പനീർ' അഥവാ 'അനലോഗ് ചീസ്' ഉണ്ടാക്കുന്നത്. നിർമ്മാണച്ചെലവ് വളരെ കുറവായതിനാൽ പല റെസ്റ്റോറന്റുകളും ഭക്ഷണശാലകളും യഥാർത്ഥ പനീറിന് പകരമായി ഇത്തരം വ്യാജൻമാരെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്താണ് അനലോഗ് പനീർ? പുതിയ പാൽ പിരിച്ചെടുത്ത് ഉണ്ടാക്കുന്ന സ്വാഭാവിക പനീറിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് അനലോഗ് പനീർ. പാൽ, പാലിന്റെ കൊഴുപ്പ് എന്നിവയ്ക്ക് പകരമായി സസ്യ എണ്ണകൾ, അന്നജം, പാൽപ്പൊടി, എമൽസിഫൈയിംഗ് സാൾട്ടുകൾ, പ്രിസർവേറ്റീവുകൾ എന്നിവ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. കാഴ്ചയിലും ഘടനയിലും രുചിയിലും പരമ്പരാഗത പനീറിന് സമാനമാണെങ്കിലും പോഷകഗുണത്തിൽ ഇത് വളരെ പിന്നിലാണ്. ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ? യഥാർത്ഥ പനീറിൽ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും കാൽസ്യവും വിറ്റാമിൻ ബി12-ഉം അടങ്ങിയിട്ടുണ്ട്. എന്നാൽ അനലോഗ് പനീറിൽ കൃത്രിമമായി ചേർക്കുന്ന സസ്യ കൊഴുപ്പുകളും പാം ഓയിലും കാരണം ഉയർന്ന അളവിൽ സാചുറേറ്റഡ് ഫാറ്റ് അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്. ഇത് പതിവായി കഴിക്കുന്നത് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും ഹൃദ്രോഗ സാധ്യത കൂട്ടാനും ഇടയാക്കും. വ്യാജ പനീർ എങ്ങനെ തിരിച്ചറിയാം? ഡയറ്റീഷ്യൻമാരുടെ അഭിപ്രായത്തിൽ താഴെ പറയുന്ന ലക്ഷണങ്ങളിലൂടെ യഥാർത്ഥ പനീറും അനലോഗ് പനീറും തിരിച്ചറിയാം: നിറവും പ്രതലവും: യഥാർത്ഥ പനീറിന് നേരിയ ഓഫ് വൈറ്റ് (Off-white) നിറവും മാറ്റ് ഫിനിഷുമായിരിക്കും. എന്നാൽ അനലോഗ് പനീറിന് അമിതമായ വെളുപ്പും തിളങ്ങുന്ന മിനുസമാർന്ന പ്രതലവുമായിരിക്കും. മണം: സ്വാഭാവിക പനീറിന് നേരിയ പാൽ മണമുണ്ടായിരിക്കും. എന്നാൽ അനലോഗ് പനീറിന് സോയയുടെയോ പാം ഓയിലിന്റെയോ മണമായിരിക്കും ഉണ്ടാകുക. ടെക്സ്ചർ: വ്യാജ പനീർ തൊടുമ്പോൾ റബ്ബർ പോലെ വലിയുന്നതായി തോന്നും. കത്തികൊണ്ട് മുറിക്കുമ്പോൾ പൊടിഞ്ഞുപോകുന്നുണ്ടെങ്കിൽ അത് യഥാർത്ഥ പനീർ ആയിരിക്കില്ല. പാകം ചെയ്യുമ്പോൾ: വേവിക്കുമ്പോൾ അമിതമായി വെള്ളം പുറന്തള്ളുകയോ ആകൃതി നഷ്ടപ്പെട്ട് പൂർണ്ണമായും അലിഞ്ഞുപോവുകയോ ചെയ്യുന്നത് വ്യാജ പനീറിന്റെ ലക്ഷണമാണ്.

(0)تبصرے

 

کوکیز کے بارے میں ایک نوٹ

نیوزہنٹ آپ کو سائن ان رکھنے اور آپ کی زبان اور ملک یاد رکھنے کے لیے ضروری کوکیز استعمال کرتا ہے، تاکہ سائٹ آپ کی توقع کے مطابق کام کرے۔ آپ کی اجازت سے، ہم یہ سمجھنے کے لیے تجزیاتی کوکیز بھی استعمال کرنا چاہتے ہیں کہ لوگ نیوزہنٹ کو کیسے استعمال کرتے ہیں اور وقت کے ساتھ اسے بہتر بنانا چاہتے ہیں۔

قبول کرنا صرف تجزیات کو متاثر کرتا ہے۔ مزید جاننے کے لیے دیکھیں پرائیویسی پالیسی or شرائط و ضوابط.