ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; കൊച്ചി എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം

ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; കൊച്ചി എയര്‍പോര്‍ട്ട് ജീവനക്കാരന് ദാരുണാന്ത്യം
View on original source
زمرہ: سیاست
شیئر کریں
آرکائیو
پسند کریں
തൃശൂര്‍: പെരുമ്പിലാവ് - കുറ്റിപ്പുറം സംസ്ഥാനപാത കടവല്ലൂര്‍ അമ്പലം സ്റ്റോപ്പിന് സമീപം ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്കില്‍ പോയിരുന്ന കൊച്ചി എയര്‍പോര്‍ട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. കുറ്റിപ്പുറം പഴവൂര്‍ ചക്കുവളപ്പില്‍ സുധീറിന്റെ മകന്‍ സി വി ജിതിന്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7:20നായിരുന്നു അപകടം. കുന്നംകുളം ഭാഗത്തുനിന്ന് കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബുള്ളറ്റ്‌ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിതിന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തില്‍ ടൂറിസ്റ്റ് ബസിനും ബൈക്കിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കൊച്ചി എയര്‍പോര്‍ട്ടില്‍ ജീവനക്കാരനായ ജിതിന്‍ എയര്‍ പോര്‍ട്ടിലേക്ക് പോകുംവഴിയാണ് അപകടം സംഭവിച്ചത്. മാതാവ് നിഷ. സഹോദരന്മാര്‍ അഭിനവ്, അഭിനന്ദ്. കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam പൊലീസ് എത്തിയതറിഞ്ഞ് ​ടെറ​സി​ൽ നി​ന്ന് ചാ​ടി, ര​ണ്ടു കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രിക്ക്; എംഡിഎംഎ കേസിലെ മുഖ്യ കണ്ണി അറസ്റ്റിൽ ക്രൂര പീഡനത്തിൽ മനംമടുത്ത് ഭർതൃവീട്ടിൽ 22 കാരി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ; ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണയുമടക്കമുള്ള കുറ്റങ്ങൾ ചുമത്തി പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ, സംഭവം തിരുവനന്തപുരം കടയ്ക്കാവൂരിൽ കള്ളന്മാരുടെ വീട് എന്ന സിനിമയെടുത്ത് പൊളിഞ്ഞ സംവിധായകന്‍ ട്രെയിനിൽ മോഷണം നടത്തിയ കേസിൽ അറസ്റ്റില്‍

(0)تبصرے

 

کوکیز کے بارے میں ایک نوٹ

نیوزہنٹ آپ کو سائن ان رکھنے اور آپ کی زبان اور ملک یاد رکھنے کے لیے ضروری کوکیز استعمال کرتا ہے، تاکہ سائٹ آپ کی توقع کے مطابق کام کرے۔ آپ کی اجازت سے، ہم یہ سمجھنے کے لیے تجزیاتی کوکیز بھی استعمال کرنا چاہتے ہیں کہ لوگ نیوزہنٹ کو کیسے استعمال کرتے ہیں اور وقت کے ساتھ اسے بہتر بنانا چاہتے ہیں۔

قبول کرنا صرف تجزیات کو متاثر کرتا ہے۔ مزید جاننے کے لیے دیکھیں پرائیویسی پالیسی or شرائط و ضوابط.