Kerala Government Issues New Order, Flood Relief Fund To Be Distributed Taluk Wise

Kerala Government Issues New Order, Flood Relief Fund To Be Distributed Taluk Wise
View on original source
زمرہ: ما لیاتی
شیئر کریں
آرکائیو
پسند کریں
തിരുവനന്തപുരം: പ്രളയബാധിതർക്ക് ആശ്വാസധനം ലഭ്യമാക്കുന്നതിലെ കാത്തിരിപ്പിന് വിരാമമിട്ട് സർക്കാരിന്റെ നിർണ്ണായക ഉത്തരവ്. സംസ്ഥാനത്തെ പ്രളയ ധനസഹായ വിതരണം താലൂക്ക് തലത്തിലേക്ക് വികേന്ദ്രീകരിച്ചുകൊണ്ട് ദുരന്ത നിവാരണ വകുപ്പ് അടിയന്തര ഉത്തരവിറക്കി. പ്രളയക്കെടുതി അനുഭവിക്കുന്നവർക്കുള്ള ധനസഹായം വേഗത്തിൽ അർഹരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിതരണ ചുമതല താലൂക്ക് തലത്തിലേക്ക് മാറ്റിയിരിക്കുന്നത്. നിലവിൽ ജില്ലാ കളക്ടറേറ്റുകൾ മുഖേനയാണ് ധനസഹായം അനുവദിക്കുന്നത്. എന്നാൽ ഈ പ്രക്രിയ കാലതാമസത്തിന് വഴിതുറക്കുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി. ധനസഹായ വിതരണത്തിന്റെ പൂർണ ചുമതലയും പരിശോധനാധികാരവും താലൂക്ക് തഹസിൽദാർമാർക്കായിരിക്കും. സർക്കാർ അനുവദിക്കുന്ന ദുരിതാശ്വാസ ഫണ്ട്‌ ആദ്യം ജില്ലാ കളക്ടർമാർക്ക് കൈമാറും. കളക്ടർമാർ ഈ തുക അതാത് താലൂക്ക് തഹസിൽദാർമാർക്ക് ലഭ്യമാക്കുകയും, തഹസിൽദാർമാരുടെ മേൽനോട്ടത്തിൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തുമാറാക്കുകയും ചെയ്യാനാണ് സർക്കാരിൻ്റെ പുതിയ നീക്കം. അർഹരായവർക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ തുക അക്കൗണ്ടിലെത്തുന്നുവെന്ന് ഉറപ്പാക്കാനും ഈ പുതിയ തീരുമാനത്തിലൂടെ സാധിക്കും. ALSO READ: മാറിനിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമങ്ങളോട് തട്ടിക്കയറി മുഖ്യമന്ത്രി കാലവർഷക്കെടുതി: ധനസഹായം പ്രഖ്യാപിച്ച് സർക്കാർ ഈ വർഷത്തെ കാലവർഷക്കെടുതിയിൽ വലിയ നാശനഷ്ടങ്ങൾ നേരിട്ടവർക്ക് കൈത്താങ്ങായി ദുരന്ത നിവാരണ വകുപ്പിന്റെ അടിയന്തര ദുരിതാശ്വാസ ധനസഹായം പ്രഖ്യാപിച്ചിരുന്നു. പ്രളയവും കനത്ത മഴയും ദുരിതം വിതച്ച പ്രദേശങ്ങളിലെ കുടുംബങ്ങൾക്കും ചെറുകിട സ്ഥാപനങ്ങൾക്കുമായി വിവിധ വിഭാഗങ്ങളിലായി തുക അനുവദിച്ചുകൊണ്ട് വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കുകയായിരുന്നു. പ്രളയജലം കയറി ദുരിതം ബാധിച്ച കുടുംബങ്ങൾക്ക് പ്രതിദിനം 300 രൂപ നിരക്കിൽ ഏഴ് ദിവസത്തേക്കുള്ള ധനസഹായവും വീടുകൾ വൃത്തിയാക്കുന്നതിനും വാണിജ്യ/ വ്യവസായ സ്ഥാപനങ്ങൾക്കും ഹോംസ്റ്റേകൾക്കും 10,000 രൂപ വീതമുള്ള അടിയന്തര ധനസഹായവുമാണ് അനുവദിച്ചിരുന്നത്. പ്രളയ ധനസഹായത്തിനായി സംസ്ഥാനത്തൊട്ടാകെ വൻതോതിൽ അപേക്ഷകൾ ലഭിച്ചതോടെയാണ് വിതരണ നടപടികൾ വേഗത്തിലാക്കാൻ ദുരന്ത നിവാരണ വകുപ്പ് പുതിയ തീരുമാനം കൈക്കൊണ്ടത്. ജില്ലാ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ച് മാത്രം ധനസഹായം കൈകാര്യം ചെയ്തപ്പോൾ നേരിട്ട വലിയ കാലതാമസത്തിന് ലാൻഡ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഹാരമാകുന്നത്. 2018-19ലെ പ്രളയകാലത്ത് സ്വീകരിച്ച് വിജയകരമായ അതേ വികേന്ദ്രീകൃത വിതരണ രീതിയാണ് ഇത്തവണയും നടപ്പിലാക്കുന്നത്. ‌ജില്ലാ കളക്ടർമാർക്ക് ഫണ്ട് അനുവദിച്ച ശേഷം, തഹസിൽദാർമാർ മുഖേന ധനസഹായങ്ങൾ വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിൽ അറിയിച്ചു. ഇതിനാവശ്യമായ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ സി-ഡിറ്റ് അടിയന്തരമായി വരുത്താനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. English Summary: Kerala Government Issues New Order, decentralizing flood relief fund distribution to Taluk Tahsildar. Check details on relief amount and payout process.

(0)تبصرے

 

کوکیز کے بارے میں ایک نوٹ

نیوزہنٹ آپ کو سائن ان رکھنے اور آپ کی زبان اور ملک یاد رکھنے کے لیے ضروری کوکیز استعمال کرتا ہے، تاکہ سائٹ آپ کی توقع کے مطابق کام کرے۔ آپ کی اجازت سے، ہم یہ سمجھنے کے لیے تجزیاتی کوکیز بھی استعمال کرنا چاہتے ہیں کہ لوگ نیوزہنٹ کو کیسے استعمال کرتے ہیں اور وقت کے ساتھ اسے بہتر بنانا چاہتے ہیں۔

قبول کرنا صرف تجزیات کو متاثر کرتا ہے۔ مزید جاننے کے لیے دیکھیں پرائیویسی پالیسی or شرائط و ضوابط.