ക

ക മ ർ ഝ

തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ർ​ന്നാ​ൽ...

Image
2020 ന​വം​ബ​ർ 10 ബി​ഹാ​ർ നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കു​ക​യാ​യി​രു​ന്നു അ​ന്ന്. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കാ​ര്യ​ങ്ങ​ളി​ൽ ഞ​ങ്ങ​ൾ​ക്ക് ന്യാ​യ​മാ​യ പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ഞ​ങ്ങ​ളു​ടെ സ​ഖ്യ​വും വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട മു​ന്ന​ണി​യും ത​മ്മി​ലെ വ്യ​ത്യാ​സം ഏ​റെ കു​റ​വാ​യി​രു​ന്നു. അ​ന്ന് ഉ​ച്ച​യ്ക്ക് കു​റ​ഞ്ഞ​ത് നാ​ലു ത​വ​ണ​യെ​ങ്കി​ലും ഞ​ങ്ങ​ൾ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു​ക​മീ​ഷ​ൻ ഓ​ഫീ​സി​നെ സ​മീ​പി​ച്ചു. വാ​ർ​ത്താ​സ​മ്മേ​ള​നം വി​ളി​ച്ച് തെ​ളി​വു​ക​ളും ആ​ശ​ങ്ക​ക​ളും ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു. ഒ​ടു​വി​ൽ ഞ​ങ്ങ​ൾ ജ​ന​വി​ധി​യെ പൂ​ർ​ണ​മാ​യി അം​ഗീ​ക​രി​ച്ചു. ഞ​ങ്ങ​ളു​ടെ എ​ല്ലാ എ​തി​ർ​പ്പു​ക​ളും ഇ​ല്ലാ​താ​യി എ​ന്ന​ല്ല ഇ​തി​ന​ർ​ഥം; മ​റി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പു​ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ന്റെ വി​ശ്വാ​സ്യ​ത സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് ഞ​ങ്ങ​ൾ ക​രു​തി. ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റാ​ലും വീ​ണ്ടും ജ​ന​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താം. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ന് ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ലു​ള്ള വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ട്ടാ​ൽ, അ​ത് പ​രി​ഹ​രി​ക്കു​ക ഒ​ട്ടും എ​ളു​പ്പ​മ​ല്ല. സ്വ​ത​ന്ത്ര​വും നീ​തി​യു​ക്ത​വു​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തെ കാ​ത്തു​സൂ​ക്ഷി​ക്കാ​നാ​ണ് ഈ ​സ്ഥാ​പ​നം രൂ​പ​വ​ത്ക​രി​ച്ച​തെ​ന്നും ഭ​ര​ണ​ഘ​ട​നാ​നി​ർ​മാ​ണ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​സം​വി​ധാ​ന​ത്തെ ബോ​ധ​പൂ​ർ​വം ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും എ​ക്‌​സി​ക്യൂ​ട്ടീ​വി​ന്റെ​യും​നി​യ​ന്ത്ര​ണ​ത്തി​നു​പു​റ​ത്തു​നി​ർ​ത്തി​യ​താ​ണെ​ന്നും ഇ.​സി.​ഐ. ത​ന്നെ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു​ക​മീ​ഷ​ണ​റാ​യ സു​കു​മാ​ർ സെ​ന്നി​ന്റെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന, രാ​ജ്യ​ത്തെ ആ​ദ്യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ക​ര​മാ​യി ന​ട​ത്തി എ​ന്ന​തു​മാ​ത്ര​മ​ല്ല, വി​ജ​യി​ക​ൾ​ക്കും പ​രാ​ജി​ത​ർ​ക്കും ഒ​രു​പോ​ലെ വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു തെ​ര​ഞ്ഞെ​ടു​പ്പു​സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ത്തു എ​ന്ന​തു​കൂ​ടി​യാ​ണ്. ആ ​വി​ശ്വാ​സ​മാ​ണ് ഇ​പ്പോ​ൾ ന​മ്മു​ടെ മു​ന്നി​ലെ യ​ഥാ​ർ​ഥ ചോ​ദ്യം. സെ​പ്റ്റം​ബ​ർ 23-ന് '​ദി ഇ​ന്ത്യ​ൻ എ​ക്സ്‌​പ്ര​സ്' പു​റ​ത്തു​വി​ട്ട അ​ന്വേ​ഷ​ണ​റി​പ്പോ​ർ​ട്ട് പ​ല കാ​ര​ണ​ങ്ങ​ളാ​ൽ അ​ങ്ങേ​യ​റ്റം അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്ന​താ​ണ്. ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ല അ​ഥ​വാ ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പു​ക​ൾ മ​റി​ക​ട​ന്നു​കൊ​ണ്ടാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യെ ബാ​ധി​ക്കു​ന്ന സു​പ്ര​ധാ​ന​തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ത്ത​തെ​ന്ന് ഈ ​ഭ​ര​ണ​ഘ​ട​നാ​സ്ഥാ​പ​ന​ത്തി​ലെ മൂ​ന്നി​ൽ ര​ണ്ട് അം​ഗ​ങ്ങ​ളും ആ​വ​ർ​ത്തി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ൾ എ​ന്തു​സം​ഭ​വി​ക്കും? തെ​ര​ഞ്ഞെ​ടു​പ്പു​പ്ര​ക്രി​യ​യു​ടെ കാ​ത​ലാ​യ കാ​ര്യ​ങ്ങ​ളി​ലാ​ണ് ആ ​എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു: ആ​ർ​ക്കാ​ണ് വോ​ട്ട​റാ​കാ​ൻ സാ​ധി​ക്കു​ക, ആ​രു​ടെ പേ​രാ​ണ് നീ​ക്കം​ചെ​യ്യ​പ്പെ​ടു​ക, ആ​ർ​ക്കാ​ണ് ഒ​രു പേ​ര് പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​ക, തെ​ര​ഞ്ഞെ​ടു​പ്പു​ഡാ​റ്റാ​ബേ​സ് ആ​ർ​ക്കൊ​ക്കെ പ​രി​ശോ​ധി​ക്കാം, അ​തി​ൽ മാ​റ്റം​വ​രു​ത്താ​ൻ ആ​ർ​ക്കാ​ണ് അ​നു​വാ​ദ​മു​ള്ള​ത് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന​വി​ഷ​യ​ങ്ങ​ളി​ൽ. ഏ​തു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​യാ​ണ് അ​ധി​കാ​ര​ത്തി​ലു​ള്ള​ത് എ​ന്ന​ത് പ​രി​ഗ​ണി​ക്കാ​തെ​ത​ന്നെ ഇ​ത് ന​മ്മെ ആ​ശ​ങ്ക​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. വോ​ട്ട​വ​കാ​ശം എ​ന്ന​ത് പ്ര​തി​പ​ക്ഷ​ത്തി​ന്റെ സ്വ​ത്ത​ല്ല. അ​ത് സ​ർ​ക്കാ​രി​ന്റെ ഔ​ദാ​ര്യ​മോ സ​മ്മാ​ന​മോ അ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു​ക​മീ​ഷ​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തു​മ​ല്ല. അ​ത് പൗ​ര​ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ്; മ​റ്റു ജ​നാ​ധി​പ​ത്യാ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​നും വി​നി​യോ​ഗി​ക്കാ​നു​മു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ അ​വ​കാ​ശം. പോ​ളി​ങ് ദി ന​ത്തെ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു​ശീ​ലി​ച്ച​വ​രാ​ണ് ന​മ്മ​ൾ. എ​ന്നാ​ൽ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പു​തീ​രു​മാ​ന​ങ്ങ​ൾ അ​തി​നേ​ക്കാ​ൾ വ​ള​രെ മു​ൻ​പു​ത​ന്നെ സം​ഭ​വി​ക്കാം. വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് പേ​ര് അ​പ്ര​ത്യ​ക്ഷ​മാ​യ പൗ​ര​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ത് കേ​വ​ലം ഒ​രു അ​മൂ​ർ​ത്ത​മാ​യ ഭ​ര​ണ​ഘ​ട​നാ​സം​വാ​ദം മാ​ത്ര​മ​ല്ല; മ​റി​ച്ച് വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന ക​യ്‌​പേ​റി​യ അ​നു​ഭ​വ​മാ​ണ്. സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​പ്ര​ക്രി​യ​യി​ൽ വ​ലി​യ പു​രോ​ഗ​തി​വ​രു​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് ന​മു​ക്ക​റി​യാം. ഇ​ര​ട്ടി​പ്പു​ക​ൾ ഒ​ഴി​വാ​ക്കാ​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന വേ​ഗ​ത്തി​ലാ​ക്കാ​നും ഭ​ര​ണ​നി​ർ​വ​ഹ​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നും അ​തി​നു​ക​ഴി​യും. എ​ന്നാ​ൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഒ​ര​വ​കാ​ശം ഒ​രി​ക്ക​ലും ഒ​രു സോ​ഫ്റ്റ്‌​വെ​യ​ർ ആ​ർ​ക്കി​ടെ​ക്ച​റി​നു​കീ​ഴി​ലാ​യി​പ്പോ​ക​രു​ത്. ഒ​രു ഇ​ല​ക്ട​റ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​ക്ക് നി​യ​മ​പ​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടാ​യി​ട്ടും, കേ​ന്ദ്രീ​കൃ​ത ഡി​ജി​റ്റ​ൽ​സം​വി​ധാ​നം ആ ​തീ​രു​മാ​നം രേ​ഖ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, ആ ​പ്ര​ശ്നം കേ​വ​ലം സാ​ങ്കേ​തി​കം മാ​ത്ര​മ​ല്ല, മ​റി​ച്ച് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി​ത്ത​ന്നെ മാ​റു​ന്നു. ഗോ​വ​യി​ലെ 97 വോ​ട്ട​ർ​മാ​രു​ടെ അ​നു​ഭ​വം ഇ​തി​നൊ​രു വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ്. അ​വ​ർ വോ​ട്ടു​ചെ​യ്യാ​ൻ അ​ർ​ഹ​രാ​ണെ​ന്ന് ഇ.​ആ​ർ.​ഒ. ക​ണ്ടെ​ത്തി​യി​ട്ടും, സോ​ഫ്റ്റ്‌​വെ​യ​ർ ആ ​തീ​രു​മാ​നം ശ​രി​യാ​യി രേ​ഖ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​തി​നാ​ൽ അ​ന്തി​മ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് പു​റ​ത്താ​യ​താ​യി 'ദി ​ഇ​ന്ത്യ​ൻ എ​ക്സ്‌​പ്ര​സ്' റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. പൗ​ര​രു​ടെ വോ​ട്ട​വ​കാ​ശം ഉ​ദ്യോ​ഗ​സ്ഥ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്നു എ​ന്ന​താ​ണ് ഇ​തി​ലെ ഏ​റ്റ​വും വ​ലി​യ അ​പ​ക​ടം. ഫോം 6ൽ വ​രു​ത്തി​യ​താ​യി പ​റ​യ​പ്പെ​ടു​ന്ന മാ​റ്റം പ്ര​ത്യേ​കി​ച്ചും പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​താ​ണ്. കാ​ര​ണം, പു​തി​യ വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ അ​വ​രു​ടെ​യോ മാ​താ​പി​താ​ക്ക​ളു​ടെ​യോ പൂ​ർ​വി​ക​രു​ടെ​യോ മു​ൻ​വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ സാ​ന്നി​ധ്യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ അ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ച​ട്ട​ങ്ങ​ൾ മാ​റ്റാ​തെ ഇ​ത്ത​രം നി​യ​മ​പ​ര​മാ​യ ഫോ​മു​ക​ളി​ൽ മാ​റ്റം​വ​രു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​മീ​ഷ​ണ​ർ​മാ​ർ എ​തി​ർ​പ്പു​ന്ന​യി​ച്ചി​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മാ​താ​പി​താ​ക്ക​ളു​ടെ​യോ പി​താ​മ​ഹ​രു​ടെ​യോ തെ​ര​ഞ്ഞെ​ടു​പ്പു​ച​രി​ത്ര​ത്തി​ലൂ​ടെ തെ​ളി​യി​ക്കേ​ണ്ട ഒ​രു പാ​ര​മ്പ​ര്യ​സ്വ​ത്താ​യി വോ​ട്ട​വ​കാ​ശം മാ​റി​യ​ത് എ​പ്പോ​ഴാ​ണ്? ഭ​ര​ണ​ഘ​ട​ന പൗ​ര​ത്വ​ത്തെ ഒ​രു കു​ടും​ബ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​യി​ട്ട​ല്ല വി​ഭാ​വ​നം​ചെ​യ്യു​ന്ന​ത്. 2020ൽ ​ഞ​ങ്ങ​ൾ ജ​ന​വി​ധി അം​ഗീ​ക​രി​ച്ച​ത്, അ​പ്പോ​ഴ​ത്തെ ഫ​ല​ത്തേ​ക്കാ​ൾ ഈ ​സ്ഥാ​പ​ന​ത്തി​ന് പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് വി​ശ്വ​സി​ച്ച​തു​കൊ​ണ്ടാ​ണ്. ആ​റു​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം, ആ ​വി​ശ്വാ​സം​ത​ന്നെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​ചോ​ദ്യ​ങ്ങ​ളെ കൂ​ടു​ത​ൽ നി​ർ​ണാ​യ​ക​മാ​ക്കു​ന്ന​ത്. ആ​ത്യ​ന്തി​ക​മാ​യി, ആ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​ത് എ​ന്ന​ത​ല്ല വി​ഷ​യം. ത​ങ്ങ​ളു​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള​തു​ത​ന്നെ​യാ​ണെ​ന്നും അ​ത് സം​ര​ക്ഷി​ക്കാ​ൻ ഭ​ര​ണ​ഘ​ട​നാ​സം​വി​ധാ​ന​ങ്ങ​ൾ സ​ദാ സ​ന്ന​ദ്ധ​മാ​ണെ​ന്നും പൗ​ര​ജ​ന​ങ്ങ​ൾ​ക്ക് ഇ​നി​യും പൂ​ർ​ണ​മാ​യി വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന​താ​ണ് യ​ഥാ​ർ​ഥ ചോ​ദ്യം.
തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത ത​ക​ർ​ന്നാ​ൽ...
View on original source
شیئر کریں
آرکائیو
پسند کریں

(0)تبصرے

 

متعلقہ رائے

کوکیز کے بارے میں ایک نوٹ

نیوزہنٹ آپ کو سائن ان رکھنے اور آپ کی زبان اور ملک یاد رکھنے کے لیے ضروری کوکیز استعمال کرتا ہے، تاکہ سائٹ آپ کی توقع کے مطابق کام کرے۔ آپ کی اجازت سے، ہم یہ سمجھنے کے لیے تجزیاتی کوکیز بھی استعمال کرنا چاہتے ہیں کہ لوگ نیوزہنٹ کو کیسے استعمال کرتے ہیں اور وقت کے ساتھ اسے بہتر بنانا چاہتے ہیں۔

قبول کرنا صرف تجزیات کو متاثر کرتا ہے۔ مزید جاننے کے لیے دیکھیں پرائیویسی پالیسی or شرائط و ضوابط.