സൗദിക്കും ബഹറൈനുമിടയില്‍ നേരിട്ട് ടാക്സി സര്‍വീസിന് തുടക്കം

സൗദിക്കും ബഹറൈനുമിടയില്‍ നേരിട്ട് ടാക്സി സര്‍വീസിന് തുടക്കം
View on original source
Category: Tourism
Share
Archive
Like
ദമ്മാം: സൗദിയെയും ബഹറൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേ വഴി നേരിട്ട് ടാക്സി സര്‍വീസിന് തുടക്കമായി. സര്‍വീസിന് ഇരു രാജ്യങ്ങളും അനുമതി നല്‍കി. ഇതോടെ ലൈസന്‍സ് നേടിയ ടാക്സികള്‍ക്ക് അതിര്‍ത്തി കടന്നും സര്‍വീസ് നടത്താന്‍ സാധിക്കും. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക ടൂറിസ സഹകരണം ശക്തിപ്പെടുത്തുന്നതിനും, വ്യാജ ടാക്സി സര്‍വീസുകള്‍ നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി. സൗദി ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റിയും, ബഹറൈന്‍ ഗതാഗത ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയവും ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്. ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയില്‍ നേരിട്ട് സര്‍വീസ് നടത്തുന്നതിനാണ് അനുമതി നല്‍കിയത്. ലൈസന്‍സ് നേടുന്ന ടാക്സികള്‍ക്ക് ഇതോടെ സര്‍വീസിന്‍റെ ഭാഗമാകാന്‍ കഴിയും. ഇന്നലെ മുതല്‍ നിയമം പ്രാബല്യത്തിലായി. അതിര്‍ത്തിയില്‍ സുരക്ഷിവും സുഗമവുമായി യാത്ര സൗകര്യം ഏര്‍പ്പെടുത്തുക, ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക ടൂറിസ സഹകരണം ശക്തിപ്പെടുത്തുക, വ്യാജ ടാക്സികളെയും സര്‍വീസുകളെയും നിയന്ത്രിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. പദ്ധതി സ്വദേശികളും വിദേശികളുമായ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമാകും. ടാക്സികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് പ്രത്യേക നിബന്ധനകളും നിശ്ചയിച്ചിട്ടുണ്ട്. വാഹനത്തിന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാതിരിക്കുക, സാങ്കേതിക, സുരക്ഷ സേവന ഗുണനിലവാര മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുക എന്നിവ ഇതിന്‍റെ ഭാഗമാണ്. ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തമായാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കുക.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.