റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം – 2026 നോടനുബന്ധിച്ച് ആയിരക്കണക്കിന് ഭക്തർക്കും സന്ദർശകർക്കും ഭക്ഷണം ഒരുക്കുന്നതിനായി വിപുലമായ അന്നദാന സംവിധാനം ഒരുങ്ങുന്നു. അന്നദാനത്തിന്റെയും ഭക്ഷണ വിതരണത്തിന്റെയും ക്രമീകരണങ്ങൾക്കായി പാലക്കാട് നിന്നുള്ള പ്രമുഖ കാറ്ററിംഗ് സംഘമാണ് അംബായാഗം വേദിയിലെത്തി സ്ഥലപരിശോധന നടത്തിയത്.
അംബിസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അംബായാഗം നടക്കുന്ന പ്രദേശം സന്ദർശിച്ച് ഭക്ഷണപാകം, വിതരണം, ആവശ്യമായ ഉപകരണങ്ങൾ, പാത്രങ്ങൾ, ജീവനക്കാരുടെ വിന്യാസം തുടങ്ങിയവ സംബന്ധിച്ച് വിശദമായ പദ്ധതി തയ്യാറാക്കി. ഒരു ദിവസം ഏകദേശം 10,000 പേർക്ക് ഭക്ഷണം നൽകുന്നതിനുള്ള ശേഷിയുള്ള സംവിധാനമാണ് ആസൂത്രണം ചെയ്യുന്നത്. രാവിലെ ഭക്ഷണം, ഉച്ചഭക്ഷണം, വൈകിട്ട് സ്നാക്സ്, വൈകുന്നേരത്തെ അന്നദാനം എന്നിങ്ങനെ നാല് സമയങ്ങളിലായി ഭക്ഷണം നൽകുന്ന രീതിയിലാണ് ക്രമീകരണം ആലോചിക്കുന്നത്.
ഭക്ഷണം തയ്യാറാക്കുന്നതിനും വിതരണം ചെയ്യുന്നതിനുമാവശ്യമായ പാത്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കാറ്ററിംഗ് സംഘം തന്നെ ഒരുക്കുന്ന രീതിയിലാണ് പദ്ധതി. ഭക്തർക്ക് തിരക്കോ ബുദ്ധിമുട്ടുകളോ ഉണ്ടാകാത്ത വിധത്തിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രത്യേക അന്നദാന മണ്ഡപവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. Advertisment
- Advertisement -
- Advertisement -
(0)Comments