സോമാറ്റോ ഓര്‍ഡര്‍ എത്തിയില്ല; തിരഞ്ഞുപോയ ഉപഭോക്താവ് കണ്ടത് സ്വന്തം ഭക്ഷണം മറ്റുള്ളവര്‍ കഴിക്കുന്നത്

സോമാറ്റോ ഓര്‍ഡര്‍ എത്തിയില്ല; തിരഞ്ഞുപോയ ഉപഭോക്താവ് കണ്ടത് സ്വന്തം ഭക്ഷണം മറ്റുള്ളവര്‍ കഴിക്കുന്നത്
View on original source
Category: Entertainment
Share
Archive
Like
ന്യൂഡല്‍ഹി | സോമാറ്റോ വഴി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതിനെ തുടര്‍ന്ന് ലൊക്കേഷന്‍ ട്രാക്ക് ചെയ്ത് എത്തിയ ഡല്‍ഹി സ്വദേശിക്കുണ്ടായത് വിചിത്രാനുഭവം. താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മറ്റ് രണ്ടുപേര്‍ കഴിക്കുന്നതാണ് ഋഷഭ് കൗശിക് എന്ന യുവാവ് കാണാനായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിഷഭ് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചതോടെ വിഷയം ചര്‍ച്ചയായി. രാത്രി 10:58 ന് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം 40 മിനുട്ട് കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ലൊക്കേഷന്‍ തിരക്കി ഇറങ്ങിയത്. ഭക്ഷണം മറ്റൊരാള്‍ക്ക് 100 രൂപക്ക് വിറ്റതായി അവിടെ ഉണ്ടായിരുന്നവര്‍ പറഞ്ഞെന്നും, സോമാറ്റോയുടെ കസ്റ്റമര്‍ കെയര്‍ സേവനം തീര്‍ത്തും നിരാശാജനകമാണെന്നും ഇയാള്‍ എക്‌സില്‍ കുറിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സോമാറ്റോ അറിയിച്ചു. രാത്രികാലങ്ങളില്‍ മുന്‍കൂട്ടി പണം നല്‍കാതെ ക്യാഷ് ഓണ്‍ ഡെലിവറി തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതമെന്ന് നിരവധി പേര്‍ പ്രതികരിച്ചു. Content Highlights: A customer who tracked down a delayed Zomato order was shocked to discover the delivery driver sharing the meal with others. The viral incident has sparked intense debate online regarding food delivery reliability and service quality. Zomato customer support faced strong backlash following the event. വൈദ്യുതി കിട്ടാനില്ല; നിയന്ത്രണം തുടരും മുംബൈയില്‍ തുരങ്കത്തിലൂടെ ആഡംബര വാഹനങ്ങളുമായി റേസിംഗ്; ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ് ഡല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ സ്വത്തുവിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്ന ഹരജി; മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ് പശ്ചിമേഷ്യയിലെ യു എസ് എണ്ണ-വാതക കമ്പനികള്‍ ആക്രമിക്കും; മുന്നറിയിപ്പുമായി ഇറാന്‍ 'ചന്ദ്രന്‍ അമേരിക്കയുടേത്'; വിചിത്ര അവകാശവാദവുമായി ട്രംപ്

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.