പിഎം ശ്രി നടപ്പാക്കും; ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പും തള്ളി സതീശന്‍

പിഎം ശ്രി നടപ്പാക്കും; ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പും തള്ളി സതീശന്‍
View on original source
Category: Politics
Share
Archive
Like
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ എതിര്‍പ്പിനെ മറികടന്ന് കേരളത്തില്‍ പിഎം ശ്രി നടപ്പാക്കാന്‍ വി ഡി സതീശന്‍ സര്‍ക്കാര്‍. പദ്ധതി എങ്ങനെയും നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഫണ്ട് കിട്ടാനുണ്ടെന്നും പദ്ധതിയില്‍ നിന്നും പിന്മാറാനാകില്ലെന്നുമുള്ള ന്യായീകരണമാണ് വി ഡി സതീശന്‍ തുടരുന്നത്. പദ്ധതി തുടരാന്‍ കേന്ദ്രവുമായി ചർച്ച നടത്താനാണ് സർക്കാരിന്റെ ആലോചന. നിബന്ധനകളോടെ പദ്ധതി നടപ്പാക്കാനാണ് ശ്രമം. 2027 മാർച്ചില്‍ പദ്ധതി അവസാനിക്കും. ഈ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പിഎം ശ്രി നടപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പാക്കാതെ എസ്എസ്‌കെ ഫണ്ട് നൽകില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ടി കെ അനിൽകുമാർ എസ്എസ്‌കെ ഡയറക്ടറുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ അറിയിച്ചിരുന്നു. പിഎം ശ്രി സ്കൂളുകളുടെ പട്ടിക നൽകിയാൽ എസ്എസ്‌കെ ഫണ്ട് ഉടൻ നൽകാമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഇക്കാര്യം അറിയിച്ച് വരും ദിവസങ്ങളില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കുമെന്നാണ് വിവരം. 1516 കോടിയാണ് എസ്എസ്‌കെയ്ക്ക് ലഭിക്കാനുള്ളത്. കത്ത് ലഭിക്കുന്നതോടെ കേന്ദ്രം ആവശ്യപ്പെട്ടിട്ടാണ് പദ്ധതി തുടരുന്നത് എന്ന് സര്‍ക്കാര്‍ വരും ദിവസങ്ങളില്‍ വാദിക്കും. മുന്‍ സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടതാണെന്നും പിന്മാറാനാകില്ലെന്നുമാണ് യുഡിഎഫിന്റെ തുടക്കം മുതലുള്ള പ്രതിരോധം. പിഎം ശ്രിയെ എതിര്‍ത്ത് നിലപാട് സ്വീകരിച്ചിരുന്നവരാണ് യുഡിഎഫും ലീഗും. എന്നാല്‍ ഭരണം ലഭിച്ചതോടെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ മലക്കം മറി‌ഞ്ഞു. പിന്നാലെ പിഎം ശ്രിയില്‍ നിന്ന് പിന്മാറാനാകില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയുടെ തുടര്‍ നടപടി പഠിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. എന്നാല്‍ ഉപസമിതി രണ്ട് യോഗങ്ങള്‍ മാത്രമേ ഇതുവരെ ചേര്‍ന്നിട്ടുള്ളു. ഒരു യോഗം കൂടി ഓണത്തിന് ശേഷം ചേരുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ യോഗം ചേരുകയോ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. 265 സ്കൂളുകളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കേണ്ടത്. സ്കൂളുകൾ തെരഞ്ഞെടുക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി നിബന്ധന മുന്നോട്ടുവെക്കാനാണ് ആലോചന. സംസ്ഥാനം സ്കൂളുകളുടെ പട്ടിക തയ്യാറാക്കും. പാഠ്യപദ്ധതി കേരളം നിശ്ചയിക്കും എന്നീ നിബന്ധനകൾ മുന്നോട്ടുവെച്ച് പദ്ധതിയുമായി തുടരാനാണ് തീരുമാനം. എന്നാല്‍ പാഠ്യപദ്ധതി ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വേണമെന്നതാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിലപാട്. ഈ നിലപാടിനെയാണ് കേരളം എക്കാലവും എതിര്‍ക്കുന്നത്. അധികാരത്തിലെത്തും മുമ്പ് കോണ്‍ഗ്രസും ലീഗും എതിര്‍ത്തത് കേന്ദ്രത്തിന്റെ പാഠ്യ പദ്ധതിയെയായിരുന്നു. എന്നാല്‍ ഭരണം ലഭിച്ചപ്പോള്‍ നിലപാട് മയപ്പെടുത്തി ആര്‍എസ്എസിന് വഴങ്ങുകയാണ് കോണ്‍ഗ്രസും ലീഗും. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലും ഹൈക്കമാൻഡിലും പിഎം ശ്രിക്കെതിരെ ശക്തമായ എതിർപ്പ് നിലനില്‍ക്കുകയാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ പിഎം ശ്രി നടപ്പാക്കിയത് ചൂണ്ടിക്കാട്ടി ഹൈക്കമാൻഡിനെ അനുനയിപ്പിക്കാനാണ് നീക്കം. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പദ്ധതി നടപ്പാക്കുന്നതിന് എതിരാണ്. സംഘ്പരിവാർ അജണ്ട, വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാല്‍ കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. എന്നാല്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘ്പരിവാര്‍ പ്രീണനം തുടരുകയാണ്.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.