മുട്ടിൽ മരംമുറിക്കേസ്: കുറ്റപത്രം വരെ പിഴച്ചു..! പ്രതികളെ സഹായിക്കാനായിരുന്നോ? പരിശോധനയ്ക്ക് ഉത്തരവിട്ട് മന്ത്രി

മുട്ടിൽ മരംമുറിക്കേസ്: കുറ്റപത്രം വരെ പിഴച്ചു..! പ്രതികളെ സഹായിക്കാനായിരുന്നോ? പരിശോധനയ്ക്ക് ഉത്തരവിട്ട് മന്ത്രി
View on original source
Category: Health
Share
Archive
Like
കൊല്ലം: മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ തന്നെ പിഴവുകൾ കണ്ടെത്തിയതോടെ അന്വേഷണം പുതിയ ചോദ്യങ്ങളിലേക്ക്. കുറ്റപത്രത്തിലെ ക്ലറിക്കൽ പിഴവുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് അത് മടക്കിയതായി വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. പിഴവുകൾ ബോധപൂർവം പ്രതികളെ സഹായിക്കാനായിരുന്നോ എന്നതടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുട്ടിൽ കേസിൽ 108 ഈട്ടി മരങ്ങൾ മുറിച്ചിരുന്നത് വനംവകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതിൽ ഒൻപത് മരങ്ങൾ പട്ടയഭൂമിയിൽനിന്നല്ല മുറിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. തടിവെട്ടിയ സ്ഥലത്ത് മരത്തിന്റെ കുറ്റി കാണിച്ചുകൊടുക്കാൻ പ്രതികൾക്ക് കഴിയാതെ വന്നതോടെയാണ് വനഭൂമിയിൽനിന്നാണ് മരംമുറിച്ചതെന്ന വനംവകുപ്പ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വിവാദ റവന്യൂ ഉത്തരവിന്റെ മറവിൽ തട്ടേക്കാട് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ വ്യാപകമായി മരംമുറി നടന്നിട്ടുണ്ടെന്നും, വിവാദ ഉത്തരവ് ഇറക്കാനുള്ള കാരണവും അന്വേഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വീട്ടിലേക്കുള്ള വഴി അടച്ചു, ടെറസ് കയറി ഇറങ്ങേണ്ടിവന്നു..! ഒടുവിൽ മതിൽ പൊക്കിമാറ്റി ഉമ തോമസ്, കുടുംബത്തിന് വഴിതുറന്നു അതേസമയം, മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് സമർപ്പിച്ച കുറ്റപത്രം ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി മടക്കിയിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിലുണ്ടായ കാലതാമസം വ്യക്തമാക്കുന്ന രേഖ കുറ്റപത്രത്തോടൊപ്പം ഉണ്ടായിരുന്നില്ലെന്നതും മറ്റു സാങ്കേതിക പിഴവുകളുമാണ് കോടതി ചൂണ്ടിക്കാട്ടിയത്. പുതുക്കിയ കുറ്റപത്രം വീണ്ടും സമർപ്പിക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയ തടികൾ എറണാകുളം കരിമുകളിൽനിന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലാണ് ഇപ്പോൾ വനംവകുപ്പ് കുറ്റപത്രം നൽകിയത്. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ നിലനിൽക്കുന്ന ഈ കേസിൽ വനംവകുപ്പ് ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ലെന്ന വാദം പ്രതികൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ കേസിൽ വനംവകുപ്പ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചത്. ഇപ്പോൾ കുറ്റപത്രത്തിലെ പിഴവുകൾ കൂടി പുറത്തുവന്നതോടെ, മരംമുറിക്കേസിലെ നടപടികളിലും ബന്ധപ്പെട്ട രേഖകളിലും കൂടുതൽ പരിശോധന ആവശ്യമായി വന്നിരിക്കുകയാണ്.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.