തട്ടിപ്പ് നടത്തിയ വി.ഇ.ഒയ്ക്ക്സസ്പെൻഷൻ

തട്ടിപ്പ് നടത്തിയ വി.ഇ.ഒയ്ക്ക്സസ്പെൻഷൻ
View on original source
Category: Politics
Share
Archive
Like
സീതത്തോട് : മൂന്ന് പഞ്ചായത്തുകളിൽ നിന്ന് ലൈഫ് മിഷൻ ഭവനനിർമ്മാണ പദ്ധതി ഗുണഭോക്തൃ വിഹിതം അടക്കം ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ വി.ഇ.ഒ റാണി ലക്ഷ്മിയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ജില്ലാ ഇന്റേണൽ വിജിലൻസ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യരാണ് നടപടിയെടുത്തത്. ഗുരുതരമായ കൃത്യവിലോപവും, സാമ്പത്തിക തിരിമറിയും, ധനാപഹരണവും കണ്ടെത്തിയതായി ഉത്തരവിൽ പറയുന്നു. ഇന്റേണൽ വിജിലൻസ് ഓഫീസർ കൂടാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറും ക്രമക്കേട് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. റാണി ലക്ഷ്മിയെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റു ചെയ്ത് റിമാൻ‌ഡ് ചെയ്തിരുന്നു. തണ്ണിത്തോട്, സീതത്തോട്,​ അരുവാപ്പുലം പഞ്ചായത്തുകളിലാണ് തട്ടിപ്പ് നടന്നത്.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.