മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി; ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു

മണത്തണ ചപ്പാരം ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി; ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു
View on original source
Category: Blend
Share
Archive
Like
2026-10-12T00:07:00 | By admin malayorashabdam #Manathana Chapparam Temple #Navratri Festival Kannur #Indira Sreedharan #MALAYORASHABDAM മണത്തണ: ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ ആഘോഷപരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചപ്പാരം ഭഗവതി ക്ഷേത്ര പരിപാലന സമിതി രക്ഷാധികാരി ടി. വാസുദേവൻ നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുരിങ്ങോടി പുരളിമല മുത്തപ്പൻ ക്ഷേത്രം പ്രസിഡന്റ് കെ.കെ. മോഹൻദാസ് മുഖ്യാതിഥിയായിരുന്നു. രാധാകൃഷ്ണൻ കൈലാസ് രയരപ്പശ്ശൻ അനുസ്മരണം നടത്തി. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ. മുകുന്ദൻ മാസ്റ്റർ, ക്ഷേത്ര പരിപാലന സമിതി ജനറൽ സെക്രട്ടറി സി. വിജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബേബി സോജാ, ഷീബ ഗോപിനാഥ്, രാഖിമോൾ, മണത്തണ പൈതൃക ഫോറം ചെയർമാൻ ആക്കൽ കൈലാസനാഥൻ, കെ.വി.വി.ഇ.എസ്. മണത്തണ യൂണിറ്റ് പ്രസിഡന്റ് സി.എം. ജോസഫ്, സി.ടി.ഡി.സി. മണത്തണ പ്രസിഡന്റ് വിനോദ് പി.വി., ചപ്പാരം മാതൃസമിതി പ്രസിഡന്റ് ബിന്ദു സോമൻ എന്നിവർ സംസാരിച്ചു. 10 ദിവസത്തെ വൈവിധ്യമാർന്ന ചടങ്ങുകളും ആഘോഷങ്ങളുമാണ് ഇത്തവണ ക്ഷേത്ര നവരാത്രി മണ്ഡപത്തിൽ ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങളുടെ ഭാഗമായി ദിവസവും പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. വിജയദശമി നാളിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം, വാഹനപൂജ, മഹാനവമി പൂജകൾ തുടങ്ങിയ വിശേഷാൽ ചടങ്ങുകളും ഉണ്ടാകും. Content Highlight: Navratri Celebrations Begin at Manathana Chapparam Temple Kannur #Manathana Chapparam Temple #Navratri Festival Kannur #Indira Sreedharan #MALAYORASHABDAM Tweet Facebook Whatsapp Telegram

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.