മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
View on original source
Category: Politics
Share
Archive
Like
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന പരാതിയില്‍ ഒടുവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. ഉത്തരാഖണ്ഡിലെ ഹൽദ്വാനി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. ഭാരതീയ ന്യായ സംഹിതയിലെ 196, 299 എന്നീ വകുപ്പുകളും എസ്‌സി/എസ്ടി ആക്ടിലെ 3(1)(r) വകുപ്പും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് പൊലീസിന് ഏകദേശം എണ്‍പതോളം പരാതികളായിരുന്നു ലഭിച്ചത്.സംഭവത്തില്‍ കേസെടുക്കാത്തതില്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ കോണ്‍ഗ്രസ് എംപിമാര്‍ അടക്കം പ്രതിഷേധിച്ചിരുന്നു. കൊടിക്കുന്നില്‍ സുരേഷ്, ശശികാന്ത് സെന്തില്‍, മല്ലു രവി, വര്‍ഷ ഗയ്ക്‌വാദ്, കോൺഗ്രസിൻ്റെ മൈനോരിറ്റി ആന്‍ഡ് ആദിവാസി വിഭാഗം കോര്‍ഡിനേറ്റര്‍ കെ രാജു, എസ്‌സി വിഭാഗത്തിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രാജേന്ദ്ര പോള്‍ ഗൗതം എന്നിവരായിരുന്നു പ്രതിഷേധിച്ചത്. മൂന്നര മണിക്കൂറുകളോളം ഇവരുടെ പ്രതിഷേധം നീണ്ടു. സീറോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ മടങ്ങില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. ഇതിന് പിന്നാലെ ഉത്തരാഖണ്ഡില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എംപിമാരെ അറിയിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് തെളിവ് കാണിക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു. ഇതോടെ ഉത്തരാഖണ്ഡില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ കോപ്പി ഉദ്യോഗസ്ഥര്‍ എംപിമാരെ കാണിച്ചു. ഇതിന് പിന്നാലെയാണ് എംപിമാര്‍ പൊലീസ് സ്റ്റേഷന്‍ വിട്ടത്. Advertisment

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.