അദാനി എന്റര്‍പ്രൈസസിന്റെ അപകീര്‍ത്തിക്കേസ്; മലയാളി മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ ജയില്‍മോചിതനായി

അദാനി എന്റര്‍പ്രൈസസിന്റെ അപകീര്‍ത്തിക്കേസ്; മലയാളി മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ ജയില്‍മോചിതനായി
View on original source
Category: Politics
Share
Archive
Like
അഹമ്മദാബാദ്: അദാനി എന്റര്‍പ്രൈസസിന്റെ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനായ രവി നായര്‍ ജയില്‍ മോചിതനായി. കഴിഞ്ഞ 17-ന് അറസ്റ്റിലായ രവി നായര്‍ക്ക് ഇന്നലെയാണ് ഗാന്ധിനഗര്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അദാനിക്കെതിരായ വാര്‍ത്തയുടെ പേരില്‍ ഏഴ് ദിവസമായി ഗുജറാത്ത് ജയിലില്‍ കഴിയുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ 17-നാണ് അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ സ്വമേധയാ ഹാജരായ രവി നായരെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി നടപടികളില്‍ തുടര്‍ച്ചയായി സഹകരിച്ചു വന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍, ഒറ്റ ദിവസം ഹാജരാകാന്‍ കഴിയാത്തതിന്റെ പേരിലാണ് നേരിട്ട് ജാമ്യമില്ലാ വാറണ്ട് നേരിടേണ്ടി വന്നത്. ഹാജരാകാതിരുന്നാല്‍, ആദ്യഘട്ടത്തില്‍ ജാമ്യം ലഭിക്കാവുന്ന വാറണ്ടെന്ന സുപ്രിംകോടതി നിര്‍ദേശം കാറ്റില്‍ പറത്തിയായിരുന്നു നടപടി. നേരിട്ട് പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കാന്‍ കീഴ്ക്കോടതി വിസമ്മതിച്ചതോടെയായിരുന്നു അദ്ദേഹം ജയിലിലായത്. കേസിലെ പരാതിക്കാരായ അദാനി ഗ്രൂപ്പ് വസ്തുതകള്‍ സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന്, രവി നായര്‍ക്ക് ഇടക്കാല ജാമ്യം പോലും അനുവദിക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു. രവി നായരുടെ അറസ്റ്റ് രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യത്തിനും നീതിയുക്തമായ വിചാരണയ്ക്കുമുള്ള അവകാശത്തിന്മേല്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2020-21 കാലയളവില്‍ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പങ്കുവെച്ച ട്വീറ്റുകളുടെ പേരിലാണ് 2021-ല്‍ അദാനി എന്റര്‍പ്രൈസസ് ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. വാര്‍ത്ത തെറ്റാണെന്ന് ഒരിടത്തും ഗ്രൂപ്പ് വ്യക്തമാക്കിയിട്ടില്ല. അന്തര്‍ദേശീയ മാധ്യമമായ 'ദി ഗാര്‍ഡിയന്‍' അടക്കമുള്ളവയയുടെ വാര്‍ത്താ ലിങ്ക് ആണ് രവി നായര്‍ ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ മാന്‍സ കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും, ആ വിധിക്കെതിരെയുള്ള അപ്പീല്‍ നിലനില്‍ക്കെയാണ് തികച്ചും സാങ്കേതികമായ ഹാജരാകല്‍ വീഴ്ചയുടെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 157-ലേക്ക് കൂപ്പുകുത്തുമ്പോള്‍, രവി നായരുടെ മോചനം വൈകുന്നത് കോര്‍പ്പറേറ്റ്-നിയമ സമ്മര്‍ദ്ദങ്ങളുടെ നേര്‍ചിത്രമായി മാറിയിരുന്നു.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.