പി എം ശ്രീയില്‍ വീണ്ടും ചര്‍ച്ച; ഉപാധി അംഗീകരിച്ചാല്‍ മുന്നോട്ട്

പി എം ശ്രീയില്‍ വീണ്ടും ചര്‍ച്ച; ഉപാധി അംഗീകരിച്ചാല്‍ മുന്നോട്ട്
View on original source
Category: Politics
Share
Archive
Like
ന്യൂഡല്‍ഹി | പി എം ശ്രീ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാറുമായി വീണ്ടും ചര്‍ച്ചക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ച നടത്തി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ചില നിബന്ധനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെ കൊണ്ട് അംഗീകരിപ്പിക്കാനാണ് നീക്കം. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപോര്‍ട്ട് ഔദ്യോഗികമായി സമര്‍പ്പിക്കുന്നതോടെ കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ചകള്‍ ആരംഭിക്കും. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ ആശങ്കകള്‍ അറിയിക്കുന്നതിനോടൊപ്പം പ്രധാന വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ അഭിപ്രായം തേടുന്നതിനുമാണ് ചര്‍ച്ചകള്‍ ആലോചിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനുള്ള പൂര്‍ണാധികാരം കേരളത്തിന് നല്‍കണമെന്നതാണ് കേന്ദ്രത്തിന് മുന്നില്‍വെക്കുന്ന ആവശ്യങ്ങളിലൊന്ന്. ഇതിനൊപ്പം സ്‌കൂളുകളിലെ പാഠ്യപദ്ധതി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളം നേരത്തേ കേന്ദ്രത്തിന് കത്തയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്നലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ഉന്നയിച്ചതായാണ് വിവരം. അതേസമയം, മുഖ്യമന്ത്രിയോ കോണ്‍ഗ്രസ്സ് വൃത്തങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ പി എം ശ്രീക്കെതിരെ രംഗത്തുണ്ടെങ്കിലും ഉപാധികളോടെയെങ്കിലും പദ്ധതി നടപ്പാക്കണമെന്നാണ് വി ഡി സതീശന്‍ സ്വീകരിക്കുന്ന നിലപാട്. ഇക്കാര്യത്തില്‍ കര്‍ണാടക ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് സര്‍ക്കാറുകള്‍ സ്വീകരിച്ച നയം പിന്തുടരണമെന്നാണ് വി ഡി സതീശന്‍ മുന്നോട്ടുവെക്കുന്നത്. കഴിഞ്ഞ ദിവസം കെ പി സി സി രാഷ്ട്രീയകാര്യ സമിതിയില്‍ വി ഡി സതീശന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ഉറപ്പാക്കണമെങ്കില്‍ പി എം ശ്രീ പദ്ധതി നടപ്പാക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചത്. എന്നാല്‍, ഒരുവിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളും മുസ്ലിം ലീഗിലെ യുവജന വിഭാഗവും പി എം ശ്രീ ഒപ്പിടുന്നതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ശക്തമായി എതിര്‍ത്ത പദ്ധതി, ഭരണത്തിലേറിയപ്പോള്‍ നടപ്പാക്കുന്നത് ശരിയല്ലെന്നും വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുകയറാനുള്ള ആര്‍ എസ് എസ് അജന്‍ഡയാണ് പി എം ശ്രീയെന്നുമാണ് ഈ നേതാക്കളുടെ വാദം. എന്നാല്‍, പാഠ്യപദ്ധതിയില്‍ ഇടപെടരുതെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചാല്‍ പദ്ധതി നടപ്പാക്കുന്നതിന് എന്താണ് പ്രശ്നമെന്നാണ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ വാദിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിബന്ധനകള്‍ മുന്നോട്ടുവെച്ച് വീണ്ടും ചര്‍ച്ച നടത്താന്‍ നീക്കം നടത്തുന്നത്. Content Highlights: Kerala has restarted discussions regarding the implementation of the PM SHRI scheme in the state. The government indicated willingness to move forward provided its specific conditions are accepted by the Centre. The decision aims to resolve issues related to withheld central education funds.വൈദ്യുതി കിട്ടാനില്ല; നിയന്ത്രണം തുടരും വളഞ്ഞ വഴിയിലൂടെ പി എ; രമ്യയുടെ കത്ത് സ്പീക്കര്‍ മടക്കി മുംബൈയില്‍ തുരങ്കത്തിലൂടെ ആഡംബര വാഹനങ്ങളുമായി റേസിംഗ്; ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്ത് പോലീസ് ഡല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍ സ്വത്തുവിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്ന ഹരജി; മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ് പശ്ചിമേഷ്യയിലെ യു എസ് എണ്ണ-വാതക കമ്പനികള്‍ ആക്രമിക്കും; മുന്നറിയിപ്പുമായി ഇറാന്‍

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.