കുമളിയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യ; ഒളിവിലായിരുന്ന അമ്മയുടെ സുഹൃത്ത് പിടിയിൽ

കുമളിയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യ; ഒളിവിലായിരുന്ന അമ്മയുടെ സുഹൃത്ത് പിടിയിൽ
View on original source
Category: Politics
Share
Archive
Like
ഇടുക്കി: കുമളിയിൽ പ്ലസ് ടു വിദ്യാർഥിനിയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ (Kumily teenage suicide) ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. കൊല്ലം പട്ടട സ്വദേശിയായ ഗോഡ്സണെയാണ് കുമളി പൊലീസ് കൊച്ചിയിൽ നിന്നു പിടികൂടിയത്. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്താണ് ഇയാൾ. ഓഗസ്റ്റ് ഒൻപതിനാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അഭിരാജിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ, അമ്മയുടെ സുഹൃത്തായ ഗോഡ്സൺ തന്നോട് മോശമായി പെരുമാറിയിരുന്നതായി പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഇക്കാര്യം ചോദ്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടിയുടെ അമ്മയെയും ഗോഡ്സൺ മർദിച്ചതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛനുമായി വേർപിരിഞ്ഞ് കഴിയുന്ന അമ്മ ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ പെൺകുട്ടി നേരിട്ടതായി പറയുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങളും ഗോഡ്സന്റെ മോശം പെരുമാറ്റവും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടന്ന് ഒരു മാസത്തോളം കഴിഞ്ഞിട്ടും ഗോഡ്സണെ പിടികൂടാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇടുക്കി ജില്ലാ പൊലീസ് മേധാവി എ. നസീം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്ന് കുമളി എസ്.ഐ. എം.ജി. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ കൊച്ചിയിലെത്തി ഗോഡ്സണെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുമളിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തൊക്കെയാണെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. Story Summary: Police arrested Godson, a friend of a teenage girl's mother, in connection with the suicide of a 16-year-old Plus Two student in Kumily, Idukki. The investigation is examining allegations of physical and mental harassment and whether others were involved in the circumstances leading to the girl's death.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.