കളിക്കളത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ എതിരാളി അവനാണ്: മെസി

കളിക്കളത്തില്‍ ഞാന്‍ നേരിട്ട ഏറ്റവും വലിയ എതിരാളി അവനാണ്: മെസി
View on original source
Category: Sports
Share
Archive
Like
ഫുട്ബോളില്‍ ഐതിഹാസികമായ ഒരു കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ താരമാണ് ലയണല്‍ മെസി. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി മെസി വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടി ഒരുപിടി മികച്ച താരങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്. താന്‍ കളിക്കളത്തില്‍ നേരിട്ടുള്ളതില്‍ ഏറ്റവും കടുത്ത എതിരാളി ആരാണെന്ന് മെസി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. സ്പാനിഷ് താരം പാബ്ലോ മാഫിയോയാണ് മെസി കളിക്കളത്തില്‍ നേരിട്ട ഏറ്റവും വലിയ എതിരാളിയെന്ന് വിശേഷിപ്പിച്ചിരുന്നത്. 2020ല്‍ ഫോര്‍ ഫോര്‍ ടുവിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു മെസി സ്പാനിഷ് താരത്തെക്കുറിച്ച് സംസാരിച്ചിരുന്നത്. മെസിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. 'കളിക്കളത്തില്‍ എപ്പോഴും ബുദ്ധിമുട്ടുള്ള മത്സരങ്ങള്‍ ഉണ്ടാവുമെന്ന് എനിക്കറിയാം. കളിക്കളത്തില്‍ എപ്പോഴും താരങ്ങളുടെ ചുറ്റും ആരെങ്കിലും ഉണ്ടായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ ഒരാള്‍ എനിക്ക് പല സമയത്തും കളിക്കളത്തില്‍ ഉണ്ടായിട്ടില്ല. പക്ഷേ ചില സമയത്ത് എനിക്ക് ഇങ്ങനെ തോന്നിയിട്ടുണ്ട്. പാബ്ലോ മാഫിയോ ആയിരുന്നു ഞാന്‍ നേരിട്ടതില്‍ ഏറ്റവും വലിയ എതിരാളി, ' മെസി പറഞ്ഞു. 2015 മുതല്‍ 2019 വരെ സ്പാനിഷ് ക്ലബ്ബായ ജിറോണക്ക് വേണ്ടി പാബ്ലോ പന്തുതട്ടി. ഈ സമയങ്ങളില്‍ ബാഴ്സലോണക്കെതിരെയുള്ള പോരാട്ടങ്ങളില്‍ മെസിക്കെതിരെ പാബ്ലോ കളിച്ചിട്ടുണ്ട്. താരം നിലവില്‍ വലന്‍സിയക്ക് വേണ്ടിയാണ് കളിക്കുന്നത്. അതേസമയം ക്ലബ് തലത്തില്‍ ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയറായിരുന്നു മെസി സൃഷ്ടിച്ചെടുത്തത്. പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും മെസി പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. അതേസമയം അടുത്തിടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും മെസി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം. Content Highlight: Lionel Messi talks about the toughest opponent in his carrier

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.