പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്ക് തോക്കുമായെത്തി; രണ്ട് പേര്‍ അറസ്റ്റില്‍

പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിയിലേക്ക് തോക്കുമായെത്തി; രണ്ട് പേര്‍ അറസ്റ്റില്‍
View on original source
Category: Politics
Share
Archive
Like
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈയിലെ പരിപാടിയിലേക്ക് തോക്കുമായെത്തിയ യുവാവ് അറസ്റ്റില്‍. പിഎംഒയുടെ പേരിലുള്ള വ്യാജ ഐഡിയുമായി എത്തിയ രോഹന്‍ പരേഖ് എന്നയാളും ഇയാളുടെ സഹായിയുമാണ് പിടിയിലായത്. സുരക്ഷാ പരിശോധനയിലാണ് രോഹന്റെ സഹായിയില്‍ നിന്ന് തോക്ക് കണ്ടെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി സുരക്ഷാ പ്രോട്ടോക്കോള്‍ ഡ്രില്ലിനിടെയാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിലായവരില്‍ ഒരാളില്‍ നിന്ന് ഒരു തോക്കും കണ്ടെടുത്തതായി മുംബൈ പോലിസ് പറഞ്ഞു. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലെ നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിലെ (എന്‍എംഎസിസി) മോദിയുടെ പരിപാടിയുടെ വേദിയില്‍ സംശയാസ്പദമായ രീതിയില്‍ ഒരാള്‍ സഞ്ചരിക്കുന്നതായി കണ്ടെത്തിയതായി പോലിസ് പറഞ്ഞു. തോക്ക് കൈവശം വച്ചിരുന്ന ആളെയും അദ്ദേഹത്തിന്റെ അംഗരക്ഷകനെയും പോലിസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ 24 കാരനായ രോഹന്‍ പരേഖ് പ്രധാനമന്ത്രിയുടെ ഓഫീസിലെ (പിഎംഒ) ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയെങ്കിലും പരിശോധനയില്‍ അദ്ദേഹത്തിന്റെ കൈവശം വ്യാജ പിഎംഒ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നതായി കണ്ടെത്തിയതായി പോലിസ് കൂട്ടിച്ചേര്‍ത്തു. 'സംശയാസ്പദമായ ഒരു സര്‍ക്കാര്‍ ഐഡി കാര്‍ഡ് ഉപയോഗിച്ച് രണ്ട് പേര്‍ തോക്കുമായി മാള്‍ സെക്യൂരിറ്റിയെ മറികടന്ന് ബികെസിയിലെ ജിയോ വേള്‍ഡ് പ്ലാസയിലേക്ക് കടന്നു,' പോലീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു, എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 'ആയുധത്തിന് ലൈസന്‍സ് ഉണ്ടെന്ന് കണ്ടെത്തി, ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു,' പോലീസ് പറഞ്ഞു, ഇന്നലെയാണ് സംഭവം നടന്നതെന്നും ഇന്നത്തെ പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനവുമായി അവര്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും പോലിസ് അറിയിച്ചു. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി തോക്കുമായെത്തിയവരെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. തോക്കും വ്യാജ ഐഡികളുമായി വേദിയിലേക്ക് പ്രവേശിച്ചതിന്റെ ഉദ്ദേശ്യം കണ്ടെത്താന്‍ മുംബൈ പോലീസ് നിലവില്‍ ഇരുവരെയും ചോദ്യം ചെയ്യുകയാണ്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് മുംബൈ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.