കയ്പമംഗലം വാഹനാപകടം: കരാർ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും ഗുരുതര വീഴ്ച

കയ്പമംഗലം വാഹനാപകടം: കരാർ കമ്പനിക്കും ദേശീയപാത അതോറിറ്റിക്കും ഗുരുതര വീഴ്ച
View on original source
Category: Blend
Share
Archive
Like
തൃശൂർ: തൃശൂർ കയ്പമംഗലത്ത് നിറുത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ട് വിദ്യാർഥികൾക്ക് ജീവൻ നഷ്ടപ്പെട്ട ദാരുണ സംഭവത്തിൽ നിർണായക കണ്ടെത്തൽ. ദേശീയപാത അതോറിറ്റിയുടെയും നിർമാണ കരാർ കമ്പനിയുടെയും ഭാഗത്തുനിന്ന് ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായതായുള്ള അന്വേഷണ റിപ്പോർട്ട് വന്നിരിക്കുന്നത്. റോഡ് സുരക്ഷാ വിദഗ്ദ്ധൻ ഉപേന്ദ്ര നാരായണൻ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി, ദേശീയപാത ശിവാലയ കൺസ്ട്രക്ഷൻ എൻജിനിയർമാർ എന്നിവരടങ്ങിയ സംഘം മൂത്തകുന്നം മുതൽ തളിക്കുളം വരെയുള്ള 43 കിലോമീറ്റർ പാതയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പിഴവുകൾ രണ്ടെത്തിയത്. പാതയിലെ രാത്രികാല കാഴ്ചയും സുരക്ഷയും നേരിട്ട് വിലയിരുത്താൻ പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ഇന്ന് രാത്രി 7 മണി മുതൽ 12 വരെ പ്രത്യേക പരിശോധനയും നടത്തും.പിഴവുകൾ തിരുത്താമെന്നും റൂട്ട് പട്രോളിംഗ് സംവിധാനം പുനരാരംഭിക്കാമെന്നും പരിശോധനാ സംഘത്തിന് കരാർ കമ്പനി ഉറപ്പുനൽകി. സംഘത്തിന്റെ കണ്ടെത്തലുകൾ റൂട്ട് പട്രോളിംഗ് സംവിധാനം ദേശീയപാതകളിൽ കരാർ കമ്പനി നിറുത്തിയിരിക്കുകയായിരുന്നു. തടയാൻ റൂട്ട് പട്രോളിംഗ് ഉണ്ടെങ്കിൽ അപകടകരമായി വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കാമായിരുന്നു. പരിശോധനാ സംഘത്തിന്റെ നിർദ്ദേശിച്ചപ്രകാരം റൂട്ട് പട്രോളിംഗ് ഇന്നലെ വൈകിട്ട് മുതൽ പുനരാരംഭിച്ചു. ആറുവരിപ്പാതയിലെ ഏറ്റവും വലതുവശത്തെ ഫാസ്റ്റ് ട്രാക്കിലാണ് ലോറി നിറുത്തിയിട്ടിരുന്നത്. ഇന്ത്യൻ റോഡ് കോൺഗ്രസ് മാനദണ്ഡപ്രകാരം അപകട ആഘാതം കുറയ്ക്കുന്ന ഫൊർഗീവിംഗ് മെറ്റീരിയലുകൾ ഉപയോഗിക്കേണ്ടയിടത്ത് സോളിഡ് കോൺക്രീറ്റ് ബാരിക്കേഡുകൾ പലയിടത്തും സ്ഥാപിച്ചെന്നും പ്ലാസ്റ്റിക് ബാരിക്കേഡുകളിൽ വെള്ളം നിറച്ച് ഉപയോഗിക്കണമെന്ന നിബന്ധന പാലിച്ചെന്നും പരിശോധനയിൽ കണ്ടെത്തി. വാഹനം സ്ലോ ഡൗൺ ചെയ്യാൻ അപകടമേഖലയ്ക്ക് 100 മീറ്റർ, 50 മീറ്റർ, 25 മീറ്റർ മുൻപ് നൽകേണ്ട അലർട്ട് സ്ട്രിപ്പുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ല.100 കിലോമീറ്റർ വേഗത്തിൽ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ദൂരെനിന്നുതന്നെ കാണാൻ കഴിയുന്ന ഹൈഇന്റൻസിറ്റി ഗ്രേഡ് റിഫ്‌ളക്ടറുകൾക്ക് പകരം വിലകുറഞ്ഞ ഓർഡിനറി സ്റ്റിക്കറുകളാണ് ബാരിക്കേഡുകളിൽ പതിച്ചിരുന്നത്. കൃത്യമായ നമ്പർ പ്ലേറ്റ്, ടെയിൽ ലാമ്പ്, , റെഡ് റിഫ്‌ളക്ടീവ് സ്റ്റിക്കറുകൾ എന്നിവയും അപകടത്തിൽപ്പെട്ട ലോറിയിൽ ഉണ്ടായിരുന്നില്ലെന്നും സംഘം കണ്ടെത്തി.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.