ആ പെൺ‘കൊടി' പാലക്കാട്ടുനിന്ന്; ഡൽഹി സമരാവേശത്തിന്റെ ‘നേർക്കാഴ്ച'യായി മാറിയ ‌പി.പവിത്ര മങ്കര സ്വദേശി

ആ പെൺ‘കൊടി' പാലക്കാട്ടുനിന്ന്; ഡൽഹി സമരാവേശത്തിന്റെ ‘നേർക്കാഴ്ച'യായി മാറിയ ‌പി.പവിത്ര മങ്കര സ്വദേശി
View on original source
Category: Blend
Share
Archive
Like
പാലക്കാട് ∙ പൊലീസ് അടച്ചുകെട്ടിയ ഡൽഹി നഗരത്തിലൂടെ എസ്എഫ്ഐയുടെ കൊടിയുമേന്തി മുന്നോട്ടുകുതിച്ച ആ പെൺകുട്ടിയുടെ ദൃശ്യം സമരാവേശത്തിന്റെ നേർസാക്ഷ്യമായി. നൂറുകണക്കിനു പൊലീസുകാർക്കിടയിൽ ഇന്നലെയും അവൾ സമരത്തെരുവിലുണ്ടായിരുന്നു–പാലക്കാട് മങ്കര സഹകരണബാങ്ക് അക്കൗണ്ടന്റ് കെ.സി.ബിന്ദുവിന്റെയും പരേതനായ പ്രകാശന്റെയും മകൾ പി.പവിത്ര; ന്യൂഡൽഹി ഹൻസ്‍രാജ് കോളജിലെ മൂന്നാംവർഷ നരവംശശാസ്ത്ര വിദ്യാർഥിനി. എന്തുവന്നാലും നെഞ്ചൂക്കോടെ നേരിടാമെന്ന തീക്കനലായിരുന്നു പൊലീസ് വാഹനത്തിൽനിന്ന് ഇറങ്ങിയോടുമ്പോൾ തന്നെ നയിച്ചതെന്നു പവിത്ര പറയുന്നു. സുഹൃത്തുക്കൾക്കൊപ്പമാണു സമരത്തിനെത്തിയത്. വെള്ളിയാഴ്ച വൈകിട്ടുതന്നെ ഇരുനൂറോളം പ്രവർത്തകർ ഹർകിഷൻ സിങ് ഭവനിൽ എത്തി. ഇവരെ പിടികൂടാൻ അന്നു രാത്രി പൊലീസ് എത്തിയെങ്കിലും നേതാക്കൾ ചെറുത്തു. പിന്നീട് പവിത്ര ഉൾപ്പെടെയുള്ളവർ എകെജി ഭവനിലെത്തി. അവിടെനിന്ന് ആകാശവാണി ഭവനിലേക്കുള്ള വഴിയിൽ ഒട്ടേറെ ബാരിക്കേഡുകൾ ഉണ്ടായിരുന്നു. പലതും മറികടന്നു മുന്നോട്ടുപോയി. ഇതിനിടെ ചിതറിയ പ്രവർത്തകർ ഒത്തുചേർന്നപ്പോഴാണു പൊലീസ് പിടികൂടിയത്. വാഹനത്തിൽ കയറ്റിയശേഷം പലരെയും മർദിച്ചു. വാഹനം നിർത്തിയിട്ടപ്പോൾ പത്തോളം പ്രവർത്തകർക്കൊപ്പം മുദ്രാവാക്യം വിളിച്ചു പുറത്തേക്കോടുകയായിരുന്നു.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.