എംഎൽഎ ഹോസ്റ്റൽ: കഥകൾ മാറുന്നില്ല, പക്ഷേ നമ്പർ മാറും

എംഎൽഎ ഹോസ്റ്റൽ: കഥകൾ മാറുന്നില്ല, പക്ഷേ നമ്പർ മാറും
View on original source
Category: SciTech
Share
Archive
Like
തിരുവനന്തപുരം ∙ എംഎൽഎ ഹോസ്റ്റലിലെ ഓരോ ബ്ലോക്കിലെയും ഫ്ലാറ്റുകളുടെ നമ്പറുകൾക്ക് ഓരോ കഥയുണ്ട്. കോൺഗ്രസിലെ ഗ്രൂപ്പുകളുടെ പ്രതാപകാലത്ത് ഒരു ഗ്രൂപ്പിന്റെ ചർച്ചകളുടെ കേന്ദ്രമായിരുന്ന നിളയിലെ 38–ാം നമ്പർ ഫ്ലാറ്റ്, ഉമ്മൻ ചാണ്ടിക്ക് അവസാനകാലത്ത് അനുവദിച്ചിരുന്ന ചന്ദ്രഗിരിയിലെ 101, ആര്യാടൻ മുഹമ്മദ് ദീർഘകാലം താമസിച്ചതിനാൽ മകൻ ആര്യാടൻ ഷൗക്കത്ത് പ്രത്യേക അപേക്ഷ നൽകി നേടിയെടുത്ത ചന്ദ്രഗിരിയിലെ തന്നെ 204, മുഖ്യമന്ത്രി വി.ഡി.സതീശൻ എംഎൽഎ മാത്രമായിരുന്ന ഘട്ടത്തിൽ കഴിഞ്ഞിരുന്ന നെയ്യാറിലെ 3 സി, അപ്രതീക്ഷിതമായി മന്ത്രിസ്ഥാനം കിട്ടിയ പല എംഎൽഎമാരും ഭാഗ്യമായി കണ്ട ഫ്ലാറ്റ് നമ്പറുകൾ...കഥകളൊന്നും മാറുന്നില്ലെങ്കിലും ഈ കഥകളോടു ചേർന്നുനിന്ന നമ്പറുകൾ മാറുകയാണ്. എംഎൽഎ ഹോസ്റ്റലിലെ മുഴുവൻ ഫ്ലാറ്റുകളുടെയും നമ്പർഘടന ഏകീകരിക്കുന്നതിന്റെ ഭാഗമായാണു മാറ്റം. '001' മുതൽ മുകളിലേക്കാകും ഇനി ഫ്ലാറ്റ് നമ്പറുകൾ. 'നിള'യിൽ മാത്രമായിരുന്നു '1'ൽ തുടങ്ങുന്ന ഫ്ലാറ്റ് നമ്പറുകളുണ്ടായിരുന്നത്. പെരിയാറിലും ചന്ദ്രഗിരിയിലും '101'ലായിരുന്നു തുടക്കം. നെയ്യാറിൽ '1എ'യിലാണു തുടങ്ങിയിരുന്നത്. പുതിയ പമ്പ ബ്ലോക്ക് പ്രവർത്തനം തുടങ്ങുന്നതോടെ എല്ലാ ബ്ലോക്കുകളിലെയും നമ്പർ ഒരേഘടനയിലേക്കു മാറ്റാനാണു തീരുമാനം. ബ്ലോക്കുകളുടെ ഇംഗ്ലിഷ് ചുരുക്കപ്പേരും നമ്പറുമാകും നൽകുക. പമ്പയിലെ ആദ്യ ഫ്ലാറ്റിന് 'പിബി 001' എന്ന നമ്പർ നൽകും. ഇതേ രീതിയിൽ പെരിയാറിൽ 'പിആർ 001', നെയ്യാറിൽ 'എൻവൈ 001', ചന്ദ്രഗിരിയിൽ 'സിഎച്ച് 001', നിളയിൽ 'എൻഎൽ 001' എന്നിങ്ങനെ നമ്പർ നൽകും. മുൻഎംഎൽഎമാർക്കു താമസിക്കാൻ എംഎൽഎ ഹോസ്റ്റലിൽ സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്. പുതിയ പമ്പ ബ്ലോക്ക് നിർമാണം പൂർത്തിയാക്കി 15ന് അകം കൈമാറണമെന്നു കരാറുകാരോടു നിർദേശിച്ചിട്ടുണ്ടെന്നു സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. 26ന് എംഎൽഎമാർക്കു ഫ്ലാറ്റുകൾ കൈമാറാനാണ് ഉദ്ദേശിക്കുന്നത്.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.