കുമളിയിലെ 16 വയസുകാരിയുടെ മരണം

കുമളിയിലെ 16 വയസുകാരിയുടെ മരണം
View on original source
Category: Politics
Share
Archive
Like
Mother's Boyfriend Arrested In Kumily 16 Year Old Girl's Death Image Credit source: Special arrangement കൊച്ചി: കുമളിയിൽ 16 വയസുള്ള പ്ലസ്‌ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അ‌മ്മയുടെ പുരുഷ സുഹൃത്ത് കൊച്ചിയിൽ അറസ്റ്റിൽ. കൊല്ലം പട്ടട സ്വദേശി ഗോഡ്സണെയാണ് ഒളിവിൽ കഴിയുന്നതിനിടെ കുമളി പോലീസ് കൊച്ചിയിൽ നിന്ന് പിടികൂടിയത്. ഓഗസ്റ്റ് ഒൻപതിനാണ് പ്ലസ് ടു വിദ്യാർഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി. പിന്നാലെ, കുട്ടിയുടെ ആൺസുഹൃത്ത് അഭിരാജിനെ അറസ്റ്റു ചെയ്തു. എന്നാൽ പിന്നീട് പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴി ഗോഡ്സണിലേക്ക് അ‌ന്വേഷണം എത്തിച്ചു. മരിച്ച പെൺകുട്ടിയുടെ അ‌മ്മയുടെ സുഹൃത്തായിരുന്നു ഗോഡ്സൺ. പെൺകുട്ടിയുടെ അച്ഛനുമായി പിരിഞ്ഞ് കഴിയുന്ന അമ്മ, ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്. അമ്മയുടെ സുഹൃത്തായ ഗോഡ്സൺ തന്നോട് മോശമായി പെരുമാറിയതായി പെൺകുട്ടി പറഞ്ഞിരുന്നു എന്ന് സുഹൃത്ത മൊഴി നൽകി. മകളെ ഉപദ്രവിച്ചത്ചോദ്യം ചെയ്ത കുട്ടിയുടെ അ‌മ്മയെയും ഇയാൾ മർദിച്ചതായി പുറത്തുവന്നു. ALSO READ: അ‌ത് ഭാര്യയല്ല; അട്ടപ്പാടി ഇരട്ടക്കൊലക്കേസ് പ്രതിയെ ബംഗാളിലെത്തി പൊക്കി പോലീസ്; കുറ്റസമ്മതത്തിൽ ട്വിസ്റ്റ് വീട്ടിൽ നേരിട്ട കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്സന്റെ മോശം പെരുമാറ്റവും പെൺകുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായാണ് പൊലീസിന്റെ നിഗമനം. പെൺകുട്ടി നേരിട്ട പീഡനങ്ങളുടെ വിവരം പുറത്തുവന്നതിന് പിന്നാലെ പോലീസ് കേസെടു​ത്തതോടെ, ഗോഡ്സൺ ഒളിവിൽ പോയി. ഒരു മാസം പിന്നിട്ടിട്ടും ഇയാളെ പിടികൂടാൻ പോലീസിന് കഴിയാഞ്ഞതിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെ ഇടുക്കി എസ്പി. എ. നസീം, ഗോഡ്സണെ പിടിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പിന്നീട് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഗോഡ്സൺ കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി പോലീസ് കണ്ടെത്തി. ഇതോടെ കുമളി എസ്ഐ എംജി അനൂപിന്റെ നേതൃത്വത്തിലുള്ള സംഘം എത്തി പുലർച്ചെ ഇയാളെ പിടികൂടുകയായിരുന്നു. പീരുമേട് കോടതിയിൽ ഹാജരാക്കിയ ഗോഡ്സണെ റിമാൻഡ് ചെയ്തു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. English Summary The mother's male friend has been arrested in Kochi in connection with the suicide of a 16-year-old plus two student in Kumily. The godson, a native of Pattada, Kollam, was arrested by the Kumily police from Kochi while he was absconding. The plus two student was found dead at home on August 9.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.