കോഴിക്കോട്
ഔഷധ, ഔഷധേതര കമ്പനികൾ സെയിൽസിന്റെ പേരിൽ തൊഴിലാളികളെ മാനസിക സമ്മർദത്തിലാക്കരുതെന്ന് കെഎംഎസ്ആർഎ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ജീവനക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്ന ഇത്തരം നടപടികൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം.
ടൗൺഹാളിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി കെ രഞ്ജിത്ത് അധ്യക്ഷനായി. എൻ രഞ്ജിത്ത് പ്രവർത്തന റിപ്പോർട്ടും പി കെ സന്തോഷ് സംഘടനാ റിപ്പോർട്ടും ഡയസ് ജോൺസൺ കണക്കും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി പി കെ പ്രേംനാഥ്, ജെ ജി ഷിനുമോൻ, കെ രതീഷ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: പി കെ രഞ്ജിത്ത് (പ്രസിഡന്റ്), ടി പി നിമേഷ്, പി പ്രജീഷ് (വൈസ് പ്രസിഡന്റുമാർ), എൻ രഞ്ജിത്ത് (സെക്രട്ടറി), ഡയസ് ജോൺസൻ, ബിനു എൻ (ജോയിന്റ് സെക്രട്ടറിമാർ), എം അരുൺ (ട്രഷറർ).
(0)Comments