പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് തോക്കുമായെത്തിയ യുവാവ് അറസ്റ്റില്‍

പ്രധാനമന്ത്രിയുടെ പരിപാടിയിലേക്ക് തോക്കുമായെത്തിയ യുവാവ് അറസ്റ്റില്‍
View on original source
Category: Politics
Share
Archive
Like
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുംബൈയിലെ പരിപാടിയിലേക്ക് തോക്കുമായെത്തിയ യുവാവ് അറസ്റ്റില്‍. പിഎംഒയുടെ പേരിലുള്ള വ്യാജ ഐഡിയുമായി എത്തിയ രോഹന്‍ പരേഖ് എന്നയാളും ഇയാളുടെ സഹായിയുമാണ് പിടിയിലായത്. സുരക്ഷാ പരിശോധനയിലാണ് രോഹന്റെ സഹായിയില്‍ നിന്ന് തോക്ക് കണ്ടെത്തിയത്. പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്യുകയായിരുന്നു. അതേസമയം ഗുജറാത്തിലെ വഡോദരയില്‍ നടന്ന പരിപാടിയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ചി'നെതിരെ പ്രധാനമന്ത്രി വിമര്‍ശനം ഉയര്‍ത്തി. നുണയുടെ ശബ്ദത്തെ സത്യത്തിന്റെ ശബ്ദം പരാജയപ്പെടുത്തുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഛാത്രോം കി ഗൂഞ്ചിനെ 'ജൂത് കി ഗൂഞ്ച്' എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശം. രാഹുല്‍ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മോദി പറഞ്ഞു. 2014 വരെ ഫയലില്‍ ഉറങ്ങിയാ 'ഫ്രൈറ്റ് കോറിഡോര്‍' പദ്ധതി കേന്ദ്രം യഥാര്‍ഥ്യമാക്കി. എന്നാല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ എന്തുചെയ്യുമെന്ന ചോദ്യവുമായി ചിലര്‍ എത്തുമെന്നും മോദി പരിഹസിച്ചു. 'യുപിഎ ഭരണകാലത്ത് രൂപംകൊടുത്ത ഫ്രൈറ്റ് കോറിഡോര്‍ പദ്ധതി 2014 വരെ ഫയലില്‍ ഉറങ്ങി. എന്‍ഡിഎ സര്‍ക്കാരാണ് ഇത് യാഥാര്‍ഥ്യമാക്കിയത്. ട്രക്ക് ഡ്രൈവര്‍മാര്‍ എന്തുചെയ്യുമെന്ന ചോദ്യവുമായി ചിലര്‍ ഇപ്പോള്‍ എത്തും,' മോദിയുടെ വാക്കുകള്‍. വഡോദരയിലെ സയജിറാവു സര്‍വകലാശാലയിലെ ചടങ്ങിലാണ് വിമര്‍ശനം. പടിഞ്ഞാറന്‍ ഫ്രൈറ്റ് കോറിഡോറിന്റെ മൂന്ന് ഭാഗങ്ങള്‍ അടക്കം മുപ്പത്തി അയ്യായിരം കോടിയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു മോദി. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ചുള്ള പ്രധാനമന്ത്രിയുടെ പരിപാടികള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലാനുള്ള ശ്രമമാണെന്നാണ് വിലയിരുത്തല്‍.

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.