ഡി.വൈ.എഫ്.ഐ. വടകര പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം, പോലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക് - Karma News - Voice of common people

ഡി.വൈ.എഫ്.ഐ. വടകര പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം, പോലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക് - Karma News - Voice of common people
View on original source
Category: Politics
Share
Archive
Like
വടകര: ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ അക്രമിച്ച ലഹരിമാഫിയാ സംഘത്തിൽപ്പെട്ടവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. വടകര പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. നൂറിലേറെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാർച്ചിലുണ്ടായിരുന്നു. വന്നയുടൻ ബാരിക്കേഡ് എടുത്തുമാറ്റി നിമിഷങ്ങൾക്കകം ഇവർ സ്റ്റേഷനിലേക്ക് ഓടി. ബാരിക്കേഡ് എടുത്തുമാറ്റി സ്റ്റേഷനിലേക്ക് ഓടിക്കയറിയ ഡി.വൈ.എഫ്.ഐ. പ്രവർത്തകരും പോലീസും ഏറ്റുമുട്ടി. ഒരു പോലീസുകാരൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ഓടുന്നതിനിടെ പോലീസ് ലാത്തിവീശി. സ്‌റ്റേഷൻമുറ്റത്തും പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പരിക്കേറ്റ അഞ്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് മുറിവേറ്റ ബിജു എന്ന പോലീസുകാരൻ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. Karma News Network

(0)Comments

 

A note on cookies

Newshunt uses essential cookies to keep you signed in and to remember your language and country, so the site works the way you expect. With your permission, we'd also like to use analytics cookies to understand how people use Newshunt and improve it over time.

Accepting only affects analytics. To learn more, view our Privacy Policy or Terms & Conditions.